scorecardresearch

ഐപിഎല്ലിന്റെ കരുത്ത് ചോരും; പ്ലേ ഓഫിന് മുമ്പേ സഞ്ജു ആർമി ദുർബലർ

ചിലപ്പോൾ സഞ്ജു തന്നെയാകും ഓപ്പണറായി സ്വയം മുന്നിലേക്കിറങ്ങാൻ സാധ്യത. ജെയ്സ്വാളും ഫോം കണ്ടെത്താൻ വൈകുന്നത് രാജസ്ഥാന്റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്നുണ്ട്

ചിലപ്പോൾ സഞ്ജു തന്നെയാകും ഓപ്പണറായി സ്വയം മുന്നിലേക്കിറങ്ങാൻ സാധ്യത. ജെയ്സ്വാളും ഫോം കണ്ടെത്താൻ വൈകുന്നത് രാജസ്ഥാന്റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്നുണ്ട്

author-image
Sports Desk
New Update
Cricket | Sanju Samson | Jos Butler

രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്ട്ലറുടെ സേവനം ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിന് ലഭിക്കില്ല (ഫയൽ ചിത്രം)

പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ പ്രീമിയർ ലീഗിന് വൻ തിരിച്ചടി. ഐപിഎല്ലിൽ കളിക്കുന്ന ഇംഗ്ലീഷ് താരങ്ങൾ നാട്ടിലേക്ക് മടങ്ങുന്നുവെന്ന ദുഃഖവാർത്തയാണ് പ്രധാന ടീമുകൾക്ക് തിരിച്ചടിയാകുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്ട്ലറുടെ സേവനം ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിന് ലഭിക്കില്ല.

Advertisment

ലോകകപ്പ് മുന്നൊരുക്കങ്ങൾക്കായി ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ചേരുന്നതിനായി അദ്ദേഹം രാജസ്ഥാന്‍ ക്യാമ്പ് വിട്ടു. ടി20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനെതിരെ സ്വന്തം നാട്ടിൽ നാല് ടി20 മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. അതിനാൽ ഇംഗ്ലീഷ് നായകനെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

പാകിസ്ഥാനെതിരെ മെയ് 22നാണ് ആദ്യ ടി20 മത്സരം നടക്കുന്നത്. അത്ര മികച്ച ഫോമിലല്ലെങ്കിലും രാജസ്ഥാന് വേണ്ടി ഈ സീസണില്‍ രണ്ട് സെഞ്ചുറികള്‍  നേടാന്‍ ബട്ട്ലര്‍ക്ക് സാധിച്ചിരുന്നു. ബട്ട്ലർ മടങ്ങുന്നത് രാജസ്ഥാന്റെ ബാറ്റിങ്ങ് കരുത്ത് ശോഷിപ്പിക്കും. പകരം ആരാകും രാജസ്ഥാന്റെ ഓപ്പണറാകുക എന്നതാണ് സംഗക്കാരയേയും സഞ്ജുവിനേയും വിഷമിപ്പിക്കുക.

Advertisment

മികച്ച ഫോമിലുള്ള സഞ്ജുവിനെ മൂന്നാമനായി തന്നെ ഇറക്കുന്നതാണ് ടീമിന് അഭികാമ്യം. ചിലപ്പോൾ സഞ്ജു തന്നെയാകും ഓപ്പണറായി സ്വയം മുന്നിലേക്കിറങ്ങാൻ സാധ്യത. ജെയ്സ്വാളും ഫോം കണ്ടെത്താൻ വൈകുന്നത് രാജസ്ഥാന്റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്നുണ്ട്.

വരും ദിവസങ്ങളില്‍ കൂടുതല്‍ നാട്ടിലേക്ക് മടങ്ങുമെന്നതും മറ്റു ടീമുകൾക്കും തിരിച്ചടിയാണ്. ബട്ട്ലര്‍ക്ക് പുറമെ ചെന്നൈ സൂപ്പര്‍ കിങ്സിലെ ഓൾറൌണ്ടർ മൊയീന്‍ അലി, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരങ്ങളായ വില്‍ ജാക്സ്, റീസെ ടോപ്ലി, പഞ്ചാബ് കിങ്സ് താരങ്ങളായ ലിയാം ലിവിംഗ്സ്റ്റണ്‍, ജോണി ബെയര്‍സ്റ്റോ, സാം കറന്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണർ ഫില്‍ സാള്‍ട്ട് എന്നിവരും പാകിസ്ഥാനെ നേരിടാൻ നാട്ടിലേക്ക് യാത്ര തിരിക്കും.

Read More Sports News Here

Rajastan Royals IPL 2024 Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: