/indian-express-malayalam/media/media_files/2025/04/11/UaqqQ3ELxwGKj5QQAdGV.jpg)
Joana Child, Portugal Cricketer Photograph: (X)
സ്വപ്നങ്ങൾ എത്തിപ്പിടിക്കുന്നതിൽ പ്രായം ഒരു തടസം അല്ല. അത് തെളിയിക്കുകയാണ് പോർച്ചുഗല്ലിന്റെ ക്രിക്കറ്റ് താരമായ ജൊവാന ചൈൽഡ്. രാജ്യാന്തര ട്വന്‍റി 20യില്‍ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ പ്രായം കൂടിയ വനിതാ ക്രിക്കറ്റര്‍ എന്ന റെക്കോർഡ് ആണ് ജൊവാന ചൈൽഡ് തന്റെ പേരിലേക്ക് ചേർക്കുന്നത്. 64 വയസും 181 ദിവസവുമാണ് പോർച്ചുഗൽ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ജൊവാന ചൈല്‍ഡിന്‍റെ പ്രായം.
നോര്‍വേക്കെതിരായ പോർച്ചുഗലിന്റെ ട്വന്റി20 മത്സരത്തിലാണ് ജൊവാന അരങ്ങേറ്റം കുറിച്ചത്. ജിബ്രാൾട്ടർ താരം സാലി ബാര്‍ട്ടണാണ് വനിതാ ട്വന്റി20 ചരിത്രത്തിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരം. 66 വയസും 334 ദിവസവും പ്രായമുള്ളപ്പോഴാണ് സാലി ബാർ ആദ്യമായി രാജ്യാന്തര ട്വന്‍റി20 മത്സരം കളിച്ചത്. 2024ൽ എസ്റ്റോണിയക്കെതിരെയായിരുന്നു സാലിയുടെ അരങ്ങേറ്റം.
വരും തലമുറയ്ക്കും ജൊവാന പ്രചാദനമാവും
ലോക ക്രിക്കറ്റിൽ രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ച ലോക ക്രിക്കറ്റില പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡ് ഫോക്ക്‌ലാന്‍റ് ദ്വീപുകളുടെ താരമായ ആന്‍ഡ്രൂ ബ്രൗണ്‍ലിയുടെ പേരിലാണ്. വരും തലമുറയിലെ ഒരുപാട് ക്രിക്കറ്റ് താരങ്ങളെ പ്രചോദിപ്പിക്കാന്‍ ജൊവാന ചൈല്‍ഡിനാകുമെന്ന് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ സാറ റൈലന്‍ഡ് പറഞ്ഞു.
രാജ്യാന്തര ട്വന്റി20യിലെഅരങ്ങേറ്റത്തില്‍ രണ്ട് റണ്‍സാണ് ജൊവാന ചൈല്‍ഡ് കണ്ടെത്തിയത്. നോര്‍വേക്കെതിരെ 64കാരി ജൊവാന അരങ്ങേറ്റം കുറിച്ച ടീമിൽ 15 വയസുകാരിയും ഉൾപ്പെട്ടിരുന്നു എന്ന കൗതുകവും ഉണ്ട്. ഇഷ്‌റീത് ചീമ എന്ന പതിനഞ്ചുകാരിയാണ് ജൊവാനക്കൊപ്പം കളിച്ചത്. മൂന്ന് ട്വന്റി20കളുടെ പരമ്പര പോര്‍ച്ചുഗല്‍ വനിതാ ക്രിക്കറ്റ് ടീം 2-1ന് വിജയിച്ചു.
Read More
- RCB vs DC: തോൽവി അറിയാതെ ഡൽഹിയുടെ തേരോട്ടം; രക്ഷകനായി രാഹുൽ; കോഹ്ലിയും സംഘവും വീണു
 - MS Dhoni: ഗെയ്ക്ക്വാദ് പുറത്ത്; ചെന്നൈ സൂപ്പർ കിങ്സിനെ ഇനി ധോണി നയിക്കും
 - Most sixes in IPL: രോഹിതിനെ മറികടക്കാൻ കോഹ്ലി; ആ 'വെടിക്കെട്ട്' റെക്കോർഡിന് അരികെ
 - രാജകീയമായി ഒന്നാം സ്ഥാനം പിടിച്ച് ഗുജറാത്ത്; പിടിച്ചുനിൽക്കാനാവാതെ വീണ് രാജസ്ഥാൻ റോയൽസ്
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us