scorecardresearch

റോഡ് ഷോയിൽ തിളങ്ങി 'അനിയൻ ബാവയും ചേട്ടൻ ബാവയും'; യൂസഫിന് വോട്ട് ചോദിച്ച് ഇർഫാൻ പത്താൻ, വീഡിയോ

പശ്ചിമ ബംഗാളിലെ ബഹരംപൂർ ലോക്‌സഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ മൂത്ത സഹോദരൻ യൂസഫ് പത്താന് വേണ്ടി വോട്ട് ചോദിച്ച് സഹോദരനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ റോഡ് ഷോ നടത്തി

പശ്ചിമ ബംഗാളിലെ ബഹരംപൂർ ലോക്‌സഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ മൂത്ത സഹോദരൻ യൂസഫ് പത്താന് വേണ്ടി വോട്ട് ചോദിച്ച് സഹോദരനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ റോഡ് ഷോ നടത്തി

author-image
Sports Desk
New Update
Irfan Pathan | roadshow | Yusuf Pathan

തുറന്ന വാഹനത്തിൽ ജേഷ്ഠാനുജന്മാർ ഒന്നിച്ച് തോളിൽ കയ്യിട്ടാണ് വോട്ടർമാരെ കാണാനെത്തിയത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

പശ്ചിമ ബംഗാളിലെ ബഹരംപൂർ ലോക്‌സഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ മൂത്ത സഹോദരൻ യൂസഫ് പത്താന് വേണ്ടി വോട്ട് ചോദിച്ച് സഹോദരനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ റോഡ് ഷോ നടത്തി. തുറന്ന വാഹനത്തിൽ ജേഷ്ഠാനുജന്മാർ ഒന്നിച്ച് തോളിൽ കയ്യിട്ടാണ് വോട്ടർമാരെ കാണാനെത്തിയത്.

Advertisment

"എൻ്റെ സഹോദരൻ ഇന്ന് തനിക്ക് ലഭിക്കുന്ന സ്‌നേഹത്തിൻ്റെ ഇവിടുത്തെ വോട്ടർമാർക്ക് ഇരട്ടിയായി തിരിച്ചുനൽകും. ഞാൻ ഇവിടെ വന്നത് എൻ്റെ സഹോദരനെ പിന്തുണയ്ക്കാനാണ്. എൻ്റെ സഹോദരൻ വിജയിക്കുമ്പോൾ ഞാൻ ഇവിടെയെത്തി അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ കാണുകയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്യും," ഇർഫാൻ പത്താൻ പറഞ്ഞു.

"ബഹ്റാൻപൂരിലെ ജനങ്ങളുടെ സ്നേഹം കണ്ട് എന്റെ സഹോദരൻ കരയുകയായിരുന്നു. അദ്ദേഹത്തെ കണ്ട് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാനാണ് ഞാൻ ഓടിയെത്തിയത്. ഇവിടെ നിന്ന് ലഭിക്കുന്ന സ്നേഹം വളരെ സ്പെഷ്യലാണ്. വരുംകാലങ്ങളിലും ഇതിൽ കൂടുതൽ സ്നേഹം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," ഇർഫാൻ പറഞ്ഞു.

Advertisment

"ഇവിടെ നിന്ന് ലഭിക്കുന്ന സ്നേഹം അദ്ദേഹം ഇരട്ടിയായി തിരിച്ചുനൽകും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാണാൻ ഞാനും വരും. ഇവിടുത്തെ ജനങ്ങളുടെ സങ്കടങ്ങൾ തിരിച്ചറിഞ്ഞാണ് അദ്ദേഹം മുന്നോട്ട് പ്രവർത്തിക്കാനുള്ള മാർഗരേഖ തയ്യാറാക്കുക," ഇർഫാൻ പത്താൻ പറഞ്ഞു.

Read More Sports News Here

Irfan Pathan Yusuf Pathan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: