/indian-express-malayalam/media/media_files/2025/03/22/GJ7ZSXxPJhnSQhaadsD5.jpg)
Sanju Samson With Rajasthan Royals Team Mates Photograph: (Rajasthan Royals, Instagram)
Sanju Samson Rajasthan Royals IPL: ഐപിഎൽ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുമ്പോൾ ടോപ് നാലിൽ എത്തുന്ന ടീമുകൾ ആരെല്ലാം ആവും എന്ന പ്രവചനങ്ങൾ ഇപ്പോൾ തന്നെ വന്ന് കഴിഞ്ഞു. വീരേന്ദർ സെവാഗ്, ഗിൽക്രിസ്റ്റ്, ഹർഷ ഭോഗ്ലെ ഉൾപ്പെടെയുള്ള പ്രമുഖർ പ്ലേഓഫിൽ എത്തുന്ന ടീമുകളെ പ്രവചിക്കുമ്പോൾ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ ഇവരിൽ ഒരാൾ പോലും ടോപ് 4ൽ ഉൾപ്പെടുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വീരേന്ദർ സെവാഗ്, ഗിൽക്രിസ്റ്റ്, രോഹൻ ഗാവസ്കർ, ഹർഷ ഭോഗ് ലെ, ഷോൺ പൊള്ളോക്ക്, മനോജ് തിവാരി, സൈമൺ ഡൗൾ, മൈക്കൽ വോൺ, പോമി എന്നിവരാണ് ക്രിക്ബസിന് വേണ്ടി തങ്ങളുടെ ഐപിഎല്ലിലെ ടോപ് നാലിൽ വരാൻ സാധ്യതയുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത്.
സെവാഗ് - മുംബൈ ഇന്ത്യൻസ്, ഹൈദരാബാദ്, പഞ്ചാബ് കിങ്സ്, ലക്നൗ.
ഗിൽക്രിസ്റ്റ് - പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ്.
രോഹൻ ഗാവസ്കർ - ആർസിബി, ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്.
ഹർഷ -ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത, ആർസിബി
പൊള്ളോക്ക് - മുംബൈ ഇന്ത്യൻസ്, ചെന്നൈ, ഹൈദരാബാദ്, പഞ്ചാബ്.
മനോജ് തിവാരി -ഹൈദരാബാദ്, പഞ്ചാബ്, ഗുജറാത്ത്, കൊൽക്കത്ത
സൈമൺ ഡൗൾ - ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, പഞ്ചാബ്
വോൺ - ഗുജറാത്ത്, മുംബൈ, കൊൽക്കത്ത, പഞ്ചാബ്
പോമി - ഹൈദരാബാദ്, ഗുജറാത്ത്, കൊൽക്കത്ത ലക്നൗ
എന്തുകൊണ്ട് രാജസ്ഥാൻ റോയൽസിന് അവഗണന?
എന്തുകൊണ്ട് രാജസ്ഥാൻ റോയൽസിനെ ടോപ് നാലിൽ ഉൾപ്പെടുത്താൻ ഇവർ ആരും തയ്യാറായില്ല എന്ന ചോദ്യമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്. പരുക്കിനെ തുടർന്ന് ഇംപാക്ട് പ്ലേയറായാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മൂന്ന് മത്സരങ്ങളും കളിക്കുന്നത്. ഈ മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കുന്നത് യുവതാരം റിയാൻ പരാഗും. ഇത് രാജസ്ഥാന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്.
മാത്രമല്ല ഫാസ്റ്റ് ബോളിങ്ങിലേക്ക് വരുമ്പോൾ ആർച്ചറേയും സന്ദീപ് ശർമയേയുമാണ് രാജസ്ഥാൻ ആശ്രയിക്കുന്നത്. ഇത് രാജസ്ഥാന്റെ ബോളിങ് ആക്രമണത്തിന് മൂർച്ചയില്ലെന്ന വിലയിരുത്തലാണ് ഉയർത്തുന്നത്. പരുക്കിനെ ശേഷമുള്ള തിരിച്ചുവരവിൽ ഇന്ത്യൻ മണ്ണിൽ മികവ് കാണിക്കാൻ ആർച്ചറിന് സാധിച്ചിട്ടില്ല. മികച്ച ഓൾറൗണ്ടറുടെ അഭാവവും രാജസ്ഥാന് തിരിച്ചടിയായേക്കാം എന്നാണ് സൂചന.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.