/indian-express-malayalam/media/media_files/2025/05/28/4fbYU7Hwd1V0NPDmzoyt.jpg)
RCB vs PBKS IPL Qualifier Photograph: (IPL, Instagram)
IPL Final 2025, Prize Money: പണക്കിലുക്കത്തിന്റെ കാര്യത്തിൽ ലോകത്തിലെ മറ്റെല്ലാ ക്രിക്കറ്റ് ലീഗുകളേയും വെട്ടിക്കും ഐപിഎൽ. ലോകത്തിലെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ വിജയിക്കുന്ന ടീമിന് ഏറ്റവും വലിയ സമ്മാനത്തുക ലഭിക്കുന്നത് ഐപിഎല്ലിലാണ്. എത്രയെന്നല്ലേ?
ഐപിഎൽ കിരീടം ചൂടുന്ന ടീമിന് ലഭിക്കുന്ന സമ്മാനത്തുക 20 കോടി രൂപയാണ്. 2022 മുതലാണ് ഐപിഎൽ ചാംപ്യനാവുന്ന ടീമിന് 20 കോടി രൂപ സമ്മാനമായി നൽകി തുടങ്ങിയത്. ഫൈനലിൽ കാലിടറി വീണ് റണ്ണേഴ്സ് അപ്പാവുന്ന ടീമിന് 12.5 കോടി രൂപ ലഭിക്കും.
Also Read: IPL Final: ആര് ജയിച്ചാലും നമ്മുടെ ഹൃദയം തകരും; കാരണം ചൂണ്ടി രാജമൗലി
2008ൽ ഐപിഎൽ ആരംഭിച്ച ആദ്യ സീസണിൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസിന് 4.8 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. അന്ന് റണ്ണേഴ്സ് അപ്പായത് ചെന്നൈ സൂപ്പർ കിങ്സ് ആണ്. 2.4 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത്.
Also Read: PBKS vs MI: 'മുംബൈ ജാവോ'; കന്നിക്കിരീടത്തിൽ കണ്ണുനട്ട് പഞ്ചാബും ബെംഗളൂരുവും
ഐപിഎൽ ഓരോ വർഷം മുൻപോട്ട് പോകുംതോറും സമ്മാനത്തുകയും വർധിച്ചു. ഇത്തവണ പ്ലേഓഫിൽ എത്തിയ ടീമുകൾക്ക് ലഭിക്കുന്ന പ്രതിഫലം ഇങ്ങനെ, എലിമിനേറ്ററിൽ പുറത്തായ ഗുജറാത്ത് ടൈറ്റൻസിന് ലഭിക്കുക 6.5 കോടി രൂപ. രണ്ടാം ക്വാളിഫയറിൽ തോറ്റ് പുറത്തായ മുംബൈ ഇന്ത്യൻസിന് ലഭിക്കുക ഏഴ് കോടി രൂപ.
സീസണിൽ കൂടുതൽ റൺസ് കണ്ടെത്തി ഓറഞ്ച് ക്യാപ്പ് നേടിയ താരത്തിനും പർപ്പൾ ക്യാപ്പ് നേടിയ താരത്തിനും എമർജിങ് പ്ലേയറായി തിരഞ്ഞെടുക്കപ്പെട്ട താരത്തിനും 10 ലക്ഷം രൂപ വീതമാണ് ലഭിക്കുക.
Also Read: കോഹ്ലിയുടെ 18ാം നമ്പർ ജഴ്സിക്ക് അവകാശിയായി; നെറ്റിചുളിച്ച് ആരാധകർ
ഇന്ന് പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുമ്പോൾ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ആർസിബിക്കാണ്. എന്നാൽ മുംബൈ ഇന്ത്യൻസിന്റെ കരുത്തുറ്റ ബോളിങ് യൂണിറ്റിനെ അതിജീവിച്ച് കരുത്ത് കാണിച്ചാണ് പഞ്ചാബ് ഫൈനലിൽ എത്തുന്നത്. ഇന്ന് പഞ്ചാബ് ജയിച്ചാൽ ആദ്യ ക്വാളിഫയർ തോറ്റതിന് ശേഷം ഐപിഎൽ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം ടീമാവും പഞ്ചാബ് കിങ്സ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.