/indian-express-malayalam/media/media_files/uploads/2022/02/WhatsApp-Image-2022-02-11-at-4.49.10-PM.jpeg)
ബെംഗളൂരു: ഐപിഎല്‍ മെഗാ താരലേലം രണ്ടാം ദിനം ഇന്ത്യയുടെ മുതിര്‍ന്ന താരം അജിങ്ക്യ രഹാനെയെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് രഹാനെ കൊല്‍ക്കത്തിയിലെത്തിയത്. എന്നാല്‍ ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗണ്‍ ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവരെ വാങ്ങിക്കാന്‍ ഒരു ടീമും മുന്നോട്ട് വന്നില്ല.
ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണിന് 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ലേലത്തിലെ നാലാമത്തെ ഉയര്‍ന്ന തുകയാണിത്. സണ്‍റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും താരത്തിനായി കടുത്ത പോരാട്ടം നടത്തിയെങ്കിലും പഞ്ചാബ് മുന്നോട്ട് വച്ച തുക മറികടക്കാനായില്ല.
വെസ്റ്റ് ഇന്‍ഡീസ് താരം ഓഡിയന്‍ സ്മിത്തിനെ ആറ് കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ന്യൂസിലന്‍ഡിന്റെ ഇടം കൈയന്‍ പേസ് ബോളര്‍ മാര്‍ക്കൊ യാന്‍സണെ സണ്‍ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 4.2 കോടി രൂപയ്ക്കാണ് യാന്‍സണ്‍ ഹൈദരാബാദിലെത്തിയത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ഡൂബെ ചെന്നൈ സൂപ്പര്‍ കിങ്സില്‍. നാല് കോടി രൂപയ്ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ താരത്തെ ടീമിലെത്തിച്ചത്.
വന്‍ തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയുടെ ലുങ്കി എന്‍ഗിഡിയെ വാങ്ങിക്കുന്നതിനായി ഒരു ടീമും മുന്നോട്ട് വന്നില്ല. എന്നാല്‍ യുവ പേസ് ബോളര്‍ ഖലീല്‍ അഹമ്മദ് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് വന്‍ തുകയിലെത്തി, 5.25 കോടി രൂപ.
പരുക്കുമൂലം കഴിഞ്ഞ സീസൺ കളിക്കാതിരുന്ന ജോഫ്രാ ആർച്ചറിനെ എട്ട് കോടിക്ക് മുംബൈ ടീമിൽ എത്തിച്ചു. രാജസ്ഥാനും ഹൈദരാബാദും മത്സരിച്ചു വിളിച്ച ശേഷമാണ് മുംബൈ ആർച്ചറെ റാഞ്ചിയത്.
സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മെഗാ താര ലേലത്തിന്റെ ആദ്യ ദിനം കളം നിറഞ്ഞു. നിര്‍ണായകമായ രണ്ടാം ദിനമായ ഇന്ന് കരുതലോടെയാകും ഓരോ ടീമുകളും താരങ്ങളെ സമീപിക്കുക. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരാണ് ഏറ്റവും കുറവ് താരങ്ങളെ ഇന്നലെ വാങ്ങിയത്.
ഇഷാന്‍ കിഷനായിരുന്നു ആദ്യ ദിനത്തിലെ ഏറ്റവും മൂല്യമേറിയ താരം. 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് ഇഷാനെ സ്വന്തമാക്കിയത്. ദീപക് ചഹര്‍ (14 കോടി), ശ്രേയസ് അയ്യര്‍ (12.25 കോടി), ശാര്‍ദൂല്‍ താക്കൂര്‍, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, നിക്കോളാസ് പൂരാന്‍ (10.75 കോടി) എന്നിവരാണ് 10 കോടി രൂപയക്ക് മുകളില്‍ ലഭിച്ച താരങ്ങള്‍.
ഓരോ ടീമുകളും ഇനി ചിലവാക്കാന്‍ കഴിയുന്ന തുകയും
പഞ്ചാബ് കിങ്സ് - 28.65 കോടി
മുംബൈ ഇന്ത്യന്‍സ് - 27.85 കോടി
ചെന്നൈ സൂപ്പര്‍ കിങ്സ് - 20.45 കോടി
സണ്‍റൈസേഴ്സ് ഹദരാബാദ് - 20.15 കോടി
ഗുജറാത്ത് ടൈറ്റന്‍സ് - 18.85 കോടി
ഡല്‍ഹി ക്യാപിറ്റല്‍സ് - 16.50 കോടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - 12.65 കോടി
രാജസ്ഥാന്‍ റോയല്‍സ് - 12.15 കോടി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - 9.25 കോടി
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് - 6.90 കോടി
Also Read: ഇഷാൻ, ചാഹർ, ഹസരംഗ: മൾട്ടി ടാസ്കർമാർക്കായി കോടികൾ എറിഞ്ഞ് താരലേലത്തിന്റെ ആദ്യ ദിനം
- 21:49 (IST) 13 Feb 2022വിൽക്കപ്പെടാത്ത താരങ്ങൾ
- സുരേഷ് റെയ്‌ന
- സ്റ്റീവ് സ്മിത്ത്
- ഷാക്കിബ് അൽ ഹസൻ
- ആദിൽ റാഷിദ്
- മുജീബ് സദ്രാൻ
- ഇമ്രാൻ താഹിർ
- ആദം സാമ്പ
- അമിത് മിശ്ര
- രജത് പട്ടീദാർ
- മുഹമ്മദ് അസ്ഹറുദ്ദീൻ
- വിഷ്ണു സോളങ്കി
- എം സിദ്ധാർത്ഥ്
- സന്ദീപ് ലാമിച്ചനെ
- ചേതേശ്വർ പൂജാര
- ഡേവിഡ് മലൻ
- മാർനസ് ലാബുഷായ്ൻ
- ഇയോൻ മോർഗൻ
- ആരോൺ ഫിഞ്ച്
- സൗരഭ് തിവാരി
- ഇഷാന്ത് ശർമ്മ
- ഷെൽഡൺ കോട്രെൽ
- തബ്രായിസ് ഷംസി
- ഖായിസ് അഹമ്മദ്
- ഇഷ് സോധി
- വിരാട് സിംഗ്
- സച്ചിൻ ബേബി
- ഹിമ്മത് സിംഗ്
- ഹർനൂർ സിംഗ്
- റിക്കി ഭുയി
- വിക്കി ഓസ്റ്റ്വാൾ
- വാസു വത്സ്
- അർസാൻ നാഗ്വാസ്വല്ല
- യാഷ് താക്കൂർ
- ആകാശ് സിംഗ്
- മുജ്തബ യൂസഫ്
- ചരിത് അസലങ്ക
- ജോർജ്ജ് ഗാർട്ടൺ
- ബെൻ മക്ഡെർമോട്ട്
- റഹ്മാനുള്ള ഗുർബാസ്
- സമീർ റിസ്വി
- തൻമയ് അഗർവാൾ
- ടോം കോഹ്ലർ-കാഡ്മോർ
- സന്ദീപ് വാര്യർ
- റീസ് ടോപ്ലി
- ആൻഡ്രൂ ടൈ
- പ്രശാന്ത് ചോപ്ര
- പങ്കജ് ജയ്‌സ്വാൾ
- യുവരാജ് ചുദാസമ
- അപൂർവ് വാങ്കഡെ
- അഥർവ അങ്കോളേക്കർ
- മിഥുൻ സുധേശൻ
- പങ്കജ് ജസ്വാൾ
- ബെൻ ദ്വാർഷുയിസ്
- മാർട്ടിൻ ഗുപ്റ്റിൽ
- ബെൻ കട്ടിംഗ്
- റോസ്റ്റൺ ചേസ്
- പവൻ നേഗി
- ധവാൽ കുൽക്കർണി
- കെയ്ൻ റിച്ചാർഡ്സൺ
- ലോറി ഇവാൻസ്
- കെന്നർ ലൂയിസ്
- ബി ആർ ശരത്
- ഹെയ്ഡൻ കെർ
- ഷംസ് മുലാനി
- സൗരഭ് കുമാർ
- ധ്രുവ് പട്ടേൽ
- അതിത് ഷേത്ത്
- ഡേവിഡ് വീസ്
- സുശാന്ത് മിശ്ര
- മുസാറബാനി
- കൗശൽ താംബെ
- നിനാദ് രത്വ
- അമിത് അലി
- അശുതോഷ് ശർമ്മ
- ഖിസർ ദഫേദാർ
- രോഹൻ റാണ
- 21:46 (IST) 13 Feb 2022താരലേലം പൂർത്തിയായപ്പോൾ
/indian-express-malayalam/media/media_files/uploads/2022/02/FLfLpzMaUAEGPrS.png)
- 20:06 (IST) 13 Feb 2022ലേലം തുടരുന്നു
കരുൺ നായർ രാജസ്ഥാൻ റോയൽസിലേക്കും എവിൻ ലൂയിസ് എൽഎസ്ജിയിലേക്കും ഗ്ലെൻ ഫിലിപ്പ് സൺറൈസേഴ്‌സ് ഹൈദരാബാദിലേക്കും പോകും. 50 ലക്ഷം രൂപയ്ക്ക് ടിം സീഫെർട്ട് ഡൽഹി ക്യാപിറ്റൽസിലേക്ക് എത്തും. നഥാൻ എല്ലിസ് പഞ്ചാബിനൊപ്പം തിരിച്ചെത്തി
- 19:34 (IST) 13 Feb 2022സുരേഷ് റെയ്ന ഐപിഎൽ 2022ൽ ഉണ്ടാവില്ല
അവസാന റൗണ്ടിൽ പരിഗണിക്കുന്ന താരങ്ങളുടെ പട്ടികയിൽ സുരേഷ് റെയ്നയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല
- 17:57 (IST) 13 Feb 2022അനീശ്വർ ഗൗതം ആർസിബിയിലേക്ക്
20 ലക്ഷത്തിനാണ് കർണാടക താരം ആർസിബിയിലേക്ക് എത്തുന്നത്.
- 17:49 (IST) 13 Feb 2022അൽസാരി ജോസഫ് ടൈറ്റനസിൽ
2.4 കോടി രൂപയ്ക്കാണ് വെസ്റ്റ് ഇന്ത്യൻ സ്പീഡ്സ്റ്ററിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്
- 17:28 (IST) 13 Feb 2022പ്രശാന്ത് സോളങ്കിയെ സ്വന്തമാക്കി സിഎസ്‌കെ
പ്രശാന്ത് സോളങ്കിയെ 1.2 കോടിക്ക് സിഎസ്‌കെ സ്വന്തമാക്കി
- 17:18 (IST) 13 Feb 2022റാസിഖ് സലാം ദാർ കെകെആറിൽ
റാസിഖ് സലാം ദാർ 20 ലക്ഷത്തിന് കെകെആറിൽ
- 17:10 (IST) 13 Feb 2022വൈഭവ് അറോറ പഞ്ചാബിലേക്ക്
വൈഭവ് അറോറയെ പഞ്ചാബ് രണ്ട് കോടിക്ക് സ്വന്തമാക്കി
- 17:07 (IST) 13 Feb 2022സുയാഷ് പ്രഭുദേശായി ബാംഗ്ലൂരിൽ
30 ലക്ഷം രൂപയ്ക്ക് മുൻ റോയൽ ചലഞ്ചർ റെഡ് ആർമിയിലേക്ക് തിരികെയെത്തി
- 17:00 (IST) 13 Feb 2022പ്രവീൺ ദുബെ ഡൽഹിയിലേക്ക്
പ്രവീൺ ദുബെ 50 ലക്ഷത്തിന് ഡൽഹിയിൽ
- 16:59 (IST) 13 Feb 2022ടിം ഡേവിഡ് എംഐയിലേക്ക്
ടിം ഡിവിഡിനെ 8.25 കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്
- 16:58 (IST) 13 Feb 2022മലയാളി താരം സന്ദീപ് വാര്യറെ ആരും വാങ്ങിയില്ല
മലയാളി താരം സന്ദീപ് വാര്യറെ ആരും വാങ്ങിയില്ല. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ആയിരുന്നു താരം.
- 16:47 (IST) 13 Feb 2022ആദം മിൽനെ ചെന്നൈയിൽ തൈമൽ മിൽസ് മുംബൈയിൽ
ആദം മിൽനെ മുംബൈ ഇന്ത്യൻസിൽ തൈമൽ മിൽസ് 1.50 കോടിക്ക് മുംബൈയിൽ
- 16:35 (IST) 13 Feb 2022റൊമാരിയോ ഷെപ്പേർഡ് ഹൈദരാബാദിൽ
വെസ്റ്റ് ഇൻഡീസ്, ഗയാന ആമസോൺ വാരിയേഴ്‌സ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ 7.75 കോടി രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി
- 16:27 (IST) 13 Feb 2022മിച്ചൽ സാന്റ്നർ ചെന്നൈയിൽ
മിച്ചൽ സാന്റനറിനെ 1.9 കോടിക്ക് ചെന്നൈ സ്വന്തമാക്കി
- 16:26 (IST) 13 Feb 2022ഡാനിയൽ സാംസ് മുംബൈ ഇന്ത്യൻസിലേക്ക്
2.6 കോടി രൂപയ്ക്ക് ഡാനിയൽ സാംസിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി
- 16:25 (IST) 13 Feb 2022ഷെർഫാൻ റഥർഫോർഡ് ബാംഗ്ലൂരിൽ
വെസ്റ്റ് ഇൻഡീസ് ബാറ്റിങ് ഓൾറൗണ്ടർ ഷെർഫാൻ റഥർഫോർഡ് ഒരു കോടിക്ക് ബാംഗ്ലൂരിൽ
- 16:24 (IST) 13 Feb 2022ഡ്വെയ്ൻ പ്രിട്ടോറിയസ് സിഎസ്കെയിൽ
ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡ്വെയ്ൻ പ്രിട്ടോറിയസിനെ 50 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്
- 16:23 (IST) 13 Feb 2022ഋഷി ധവാൻ പഞ്ചാബ് കിംഗ്സിലേക്ക്
ഹിമാചൽ പ്രദേശ് ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഋഷി ധവാനെ 55 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി
- 16:16 (IST) 13 Feb 2022ജോഫ്രാ ആർച്ചർ മുംബൈയിൽ
ജോഫ്രാ ആർച്ചറെ എട്ട് കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി
- 16:11 (IST) 13 Feb 2022റോവ്മാൻ പവൽ ഡൽഹിയിൽ
വെസ്റ്റ് ഇൻഡീസ് താരം റോവ്മാൻ പവൽ 2.80 കോടിക്ക് ഡൽഹിയിൽ
- 16:07 (IST) 13 Feb 2022എവിൻ ലൂയിസ്, കരുണ് നായർ അൺസോൾഡ്
വെസ്റ്റ് ഇൻഡീസ് താരം എവിൻ ലൂയിസിനെയും ഇന്ത്യൻ താരം കരുൺ നായരെയും ആരും വാങ്ങിയില്ല
- 16:06 (IST) 13 Feb 2022അലക്സ് ഹെയ്ൽസ് അൺസോൾഡ്
ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസ് അൺസോൾഡ്
- 16:05 (IST) 13 Feb 2022ഡെവോൺ കോൺവേ സിഎസ്‌കെയിൽ
ന്യൂസിലൻഡ് ബാറ്റിംഗ് താരം ഡെവൺ കോൺവെ ഒരു കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിൽ
- 16:04 (IST) 13 Feb 2022ഫിൻ അലൻ ആർസിബിയിൽ
ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ഫിൻ അലനെ 75 ലക്ഷത്തിന് ആർസിബി സ്വന്തമാക്കി
- 15:47 (IST) 13 Feb 2022സിംരജീത് സിംഗ് സിഎസ്‌കെയിൽ
ഡൽഹി പേസർ സിമർജീത് സിങ്ങിനെ ചെന്നൈ സൂപ്പർ കിങ്‌സ് 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി
- 15:46 (IST) 13 Feb 2022യാഷ് ദയാൽ ടൈറ്റൻസിൽ
ഇടംകയ്യൻ മീഡിയം പേസർ യാഷ് ദയാലിനെ ഗുജറാത്ത് ടൈറ്റൻസ് 3.20 കോടി രൂപയ്ക്ക് സ്വന്തമാക്കി.
- 15:43 (IST) 13 Feb 2022യാഷ്, വാസു, നാഗ്‌വാസ്‌വല്ല അൺസോൾഡ്
യാഷ് താക്കൂർ, വാസു വാറ്റ്‌സ്, അർസാൻ നാഗ്‌വാസ്‌വല്ല അൺസോൾഡ്
- 15:38 (IST) 13 Feb 2022രാജ്വർധൻ ഹംഗാർഗെക്കർ സിഎസ്‌കെയിൽ
ഓൾറൗണ്ടർ രാജ്വർധൻ ഹംഗാർഗെക്കർ 1.50 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക്
- 15:36 (IST) 13 Feb 2022രാജ് ബാവ പഞ്ചാബ് കിങ്സിൽ
ഓൾറൗണ്ടർ രാജ് അംഗദ് ബാവ 2.20 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിൽ. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബാവയെ മാച്ച് ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തിരുന്നു.
- 15:31 (IST) 13 Feb 2022സഞ്ജയ് യാദവ് മുംബൈയിൽ
50 ലക്ഷം രൂപയ്ക്ക് സഞ്ജയ് യാദവ് മുംബൈ ഇന്ത്യൻസിൽ
- 15:29 (IST) 13 Feb 2022വിക്കി ഓസ്റ്റ്വാൾ അൺസോൾഡ്
ഇന്ത്യ അണ്ടർ 19 ലോകകപ്പ് ജേതാവും ഇടംകൈയ്യൻ സ്പിന്നറുമായ വിക്കി ഓസ്റ്റ്വാളിനെ ആരും വാങ്ങിയില്ല
- 15:27 (IST) 13 Feb 2022ദർശൻ നൽകണ്ടെ ഗുജറാത്ത് ടൈറ്റൻസിലേക്ക്
വിദർഭ ഓൾറൗണ്ടർ ദർശൻ നൽകണ്ടെ 20 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിലേക്ക്.
- 15:25 (IST) 13 Feb 2022അങ്കുൾ റോയ് കൊൽക്കത്തയിൽ
അങ്കുൾ റോയിയെ അടിസ്‌ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
- 15:23 (IST) 13 Feb 2022മഹിപാൽ ലോംറോർ ബാംഗ്ലൂരിൽ
മഹിപാൽ ലോംറോർ 95 ലക്ഷത്തിന് ബാംഗ്ലൂരിൽ
- 15:19 (IST) 13 Feb 2022തിലക് വർമ്മ മുംബൈയിൽ
1.70 കോടിക്ക് തിലക് വർമ്മ മുംബൈയിൽ
- 15:18 (IST) 13 Feb 2022ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ യഷ് ദുൾ ഡൽഹിയിൽ
ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ യഷ് ദുള്ളിനെ 50 ലക്ഷത്തിന് ഡൽഹി സ്വന്തമാക്കി
- 15:15 (IST) 13 Feb 2022ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ യഷ് ദുൾ ഡൽഹിയിൽ
ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ യഷ് ദുള്ളിനെ 50 ലക്ഷത്തിന് ഡൽഹി സ്വന്തമാക്കി
- 15:11 (IST) 13 Feb 2022ലളിത് യാദവും റിപ്പൽ പട്ടേലും ഡൽഹിയിൽ
ലളിത് യാദവിനെ 65 ലക്ഷത്തിനും റിപ്പൽ പട്ടേലിനെ 20 ലക്ഷത്തിനും ഡൽഹി സ്വന്തമാക്കി
- 14:16 (IST) 13 Feb 2022ലാഭം കൊയ്ത് ലഖ്നൗ
സൂപ്പര്‍ താരം മനന്‍ വോഹ്റയെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി.
- 14:13 (IST) 13 Feb 2022സച്ചിന്‍ ബേബി അണ്‍സോള്‍ഡ്
മലയാളി താരം സച്ചിന്‍ ബേബി അണ്‍സോള്‍ഡായി. താരം നേരത്തെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ചിരുന്നു.
- 14:03 (IST) 13 Feb 2022മായങ്ക് മാര്‍ഖണ്ഡെ മുംബൈയില്‍ തിരിച്ചെത്തി
യുവസ്പിന്നര്‍ മായങ്ക് മാര്‍ഖണ്ഡെ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തി. 65 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ വാങ്ങിയത്.
- 13:57 (IST) 13 Feb 2022അവസാനം മുംബൈയ്ക്ക് താരം
രണ്ടാം ദിനം ആദ്യത്തെ താരത്തെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഇടം കൈയന്‍ പേസ് ബോളര്‍ ജയദേവ് ഉനദ്ഘട്ടിനെയാണ് മുന്‍ ചാമ്പ്യന്മാര്‍ ടീമിലെത്തിച്ചത്. തുക 1.60 കോടി രൂപ.
- 13:53 (IST) 13 Feb 2022നവദീപ് സൈനി സഞ്ജുവിനൊപ്പം
പേസ് ബോളര്‍ നവദീപ് സൈനിയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി, തുക 2.60 കോടി രൂപ.
- 13:46 (IST) 13 Feb 2022ചേതന്‍ സക്കാരിയയെ പിടിച്ചെടുത്ത് ഡല്‍ഹി
രാജസ്ഥാന്‍ റോയല്‍സുമായി കടുത്ത ലേലം വിളിക്കൊടുവില്‍ യുവ പേസ് ബോളര്‍ ചേതന്‍ സക്കാരിയയെ ഡല്‍ഹി ക്യാപിറ്റല്‍സ് നേടി. 4.20 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്.
- 13:39 (IST) 13 Feb 2022ലുങ്കി എന്‍ഗിഡി അണ്‍സോള്‍ഡ്
വന്‍ തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയുടെ ലുങ്കി എന്‍ഗിഡിയെ വാങ്ങിക്കുന്നതിനായി ഒരു ടീമും മുന്നോട്ട് വന്നില്ല.
- 13:37 (IST) 13 Feb 2022ദുഷ്മന്ത ചമീര ലഖ്നൗവില്‍
ശ്രീലങ്കന്‍ പേസ് ബോളര്‍ ദുഷ്മന്ത ചമീര ലഖ്നൗവില്‍, തുക രണ്ട് കോടി രൂപ.
- 13:32 (IST) 13 Feb 2022ഖലീല്‍ അഹമ്മദ് ഡല്‍ഹിയിലേക്ക്
യുവ പേസ് ബോളര്‍ ഖലീല്‍ അഹമ്മദ് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക്, തുക 5.25 കോടി.
- 13:26 (IST) 13 Feb 2022ഇഷാന്ത് ശര്‍മ അണ്‍സോള്‍ഡ്
ഇന്ത്യയുടെ മുതിര്‍ന്ന പേസ് ബോളര്‍ ഇഷാന്ത് ശര്‍മയെ വാങ്ങാന്‍ ടീമുകള്‍ മുന്നോട്ടെത്തിയില്ല.
- 13:11 (IST) 13 Feb 2022ശിവം ഡൂബെ ഇനി സൂപ്പറാകും
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ഡൂബെ ചെന്നൈ സൂപ്പര്‍ കിങ്സില്‍. നാല് കോടി രൂപയ്ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ താരത്തെ ടീമിലെത്തിച്ചത്.
- 13:11 (IST) 13 Feb 2022ശിവം ഡൂബെ ഇനി സൂപ്പറാകും
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ഡൂബെ
ചെന്നൈ സൂപ്പര്‍ കിങ്സില്‍. നാല് കോടി രൂപയ്ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ താരത്തെ ടീമിലെത്തിച്ചത്.
- 13:10 (IST) 13 Feb 2022ശിവം ഡൂബെ ഇനി സൂപ്പറാകും
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ഡൂബെ ചെന്നൈ സൂപ്പര്‍ കിങ്സില്‍. നാല് കോടി രൂപയ്ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ താരത്തെ ടീമിലെത്തിച്ചത്.
- 13:01 (IST) 13 Feb 2022മാര്‍ക്കൊ യാന്‍സണെ കൈവിട്ട് മുംബൈ
ന്യൂസിലന്‍ഡിന്റെ ഇടം കൈയന്‍ പേസ് ബോളര്‍ മാര്‍ക്കൊ യാന്‍സണെ സണ്‍ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 4.2 കോടി രൂപയ്ക്കാണ് യാന്‍സണ്‍ ഹൈദരാബാദിലെത്തിയത്.
- 12:56 (IST) 13 Feb 2022ഓഡിയന്‍ സ്മിത്തിന് ആറ് കോടി
വെസ്റ്റ് ഇന്‍ഡീസ് താരം ഓഡിയന്‍ സ്മിത്തിനെ ആറ് കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി.
- 12:43 (IST) 13 Feb 2022വിജയ് ശങ്കറും ഗുജറാത്തില്‍
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി, തുക 1.40 കോടി.
- 12:40 (IST) 13 Feb 2022'ജയന്ത് യാദവ് ടൈറ്റന്‍'
ഇന്ത്യന്‍ സ്പിന്നര്‍ ജയന്ത് യാദവിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 1.70 കോടി രൂപയ്ക്കായിരുന്നു ഗുജറാത്ത് താരത്തെ സ്വന്തമാക്കിയത്.
- 12:39 (IST) 13 Feb 2022ജെയിംസ് നീഷം അണ്‍സോള്‍ഡ്
ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷത്തിനായി ഒരു ടീമും മുന്നോട്ട് വന്നില്ല. മുംബൈ ഇന്ത്യന്‍ താരമായിരുന്നു നീഷം
- 12:34 (IST) 13 Feb 2022ലിയാം ലിവിങ്സ്റ്റണിന് 11.50 കോടി
ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണിന് 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ലേലത്തിലെ നാലാമത്തെ ഉയര്‍ന്ന തുകയാണിത്.
- 12:21 (IST) 13 Feb 2022ഫിഞ്ചിനും മോര്‍ഗനും ഞെട്ടല്‍
ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്, ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗന്‍ എന്നീ താരങ്ങള്‍ അണ്‍സോള്‍ഡായി. ഒരു ടീമും ഇരുവരേയും വാങ്ങാന്‍ മുന്നോട്ട് വന്നില്ല
- 12:17 (IST) 13 Feb 2022മന്ദീപ് സിങ് 'പന്തി'നൊപ്പം
ഇന്ത്യന്‍ താരം മന്ദീപ് സിങ് ഡല്‍ഹി ക്യാപിറ്റല്‍സില്‍, തുക 1.1 കോടി രൂപ
- 12:15 (IST) 13 Feb 2022രഹാനെ കൊല്‍ക്കത്തയില്‍
ഇന്ത്യയുടെ മുതിര്‍ന്ന താരം അജിങ്ക്യ രഹാനെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് താരം കൊല്‍ക്കത്തിയിലെത്തിയത്.
- 12:12 (IST) 13 Feb 2022എയ്ഡന്‍ മാര്‍ക്രം ഹൈദരാബാദില്‍
ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രത്തിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 2.60 കോടി രൂപയ്ക്ക് സ്വന്തമാക്കി.
- 12:01 (IST) 13 Feb 2022ഐപിഎൽ മെഗാ താരലേലം: ആദ്യദിനം വിറ്റഴിക്കപ്പെട്ടവരും വാങ്ങാതെ പോയവരും
- 11:34 (IST) 13 Feb 2022IPL Auction: ‘ഐപിഎല്ലിന്റെ വിഷമകരമായ വശം’; ലേലത്തിനിടയിലെ നിമിഷത്തെക്കുറിച്ച് ഹര്‍ഭജന്‍
- 11:18 (IST) 13 Feb 2022ഇഷാൻ, ചാഹർ, ഹസരംഗ: മൾട്ടി ടാസ്കർമാർക്കായി കോടികൾ എറിഞ്ഞ് താരലേലത്തിന്റെ ആദ്യ ദിനം
- 11:06 (IST) 13 Feb 2022ആദ്യ ദിനത്തിലെ മൂല്യമേറിയ താരങ്ങള്‍
End of Day 1⃣ at the #TATAIPLAuction saw players going for some huge amounts 💵💰
— IndianPremierLeague (@IPL) February 12, 2022
Day 2⃣ promises to be yet another exciting one 😎🙂
Join us tomorrow for an action packed day 💪@TataCompaniespic.twitter.com/DyV8lIHssc
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us