scorecardresearch

ഇഷാൻ, ചാഹർ, ഹസരംഗ: മൾട്ടി ടാസ്കർമാർക്കായി കോടികൾ എറിഞ്ഞ് താരലേലത്തിന്റെ ആദ്യ ദിനം

തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുകളുള്ള യുവാക്കൾക്ക് വേണ്ടി ഫ്രാഞ്ചൈസികൾ ലേലത്തിൽ ശക്തമായ മത്സരത്തിലായിരുന്നു

ഇഷാൻ, ചാഹർ, ഹസരംഗ: മൾട്ടി ടാസ്കർമാർക്കായി കോടികൾ എറിഞ്ഞ് താരലേലത്തിന്റെ ആദ്യ ദിനം

ലെഗ് സ്പിന്നിംഗ് ഓൾറൗണ്ടർ വനിന്ദു ഹസരംഗയ്‌ക്കായുള്ള തീവ്രമായ ലേല പോരാട്ടത്തിനിടയിലാണ്, ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തെ നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്‌മീഡ്‌സ് തലകറങ്ങി വീണത്, ആ നിമിഷം കാണികൾ നിശബ്ദതയിലായിരുന്നു. എഡ്മീഡ്സ് സുരക്ഷിതനാണെന്നും കുറഞ്ഞ രക്തസമ്മർദ്ദം അനുഭവപ്പെട്ടുവെന്നും വാർത്ത വന്നതിന് തൊട്ടുപിന്നാലെ, ഫ്രാഞ്ചൈസി പ്രതിനിധികൾ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. ചെറിയ ഇടവേളയ്ക്ക് ശേഷം, കഴിഞ്ഞ വർഷം മിഡ് സീസണിൽ പകരക്കാരനായെത്തിയ ലങ്കൻ താരത്തെ10.75 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി.

ലേലത്തിന്റെ ആദ്യ ദിവസത്തെ ദുർബലമായ നിമിഷം എഡ്മീഡ്സിന്റെ പതനമായിരിക്കും, അതേസമയം വാങ്ങലുകളിൽ ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത് ഹസരംഗയുടേതായിരിക്കും. ഫ്രാഞ്ചൈസികളുടെ വീക്ഷണകോണിൽ നിന്ന് അദ്ദേഹം ഒരു മികച്ച വാങ്ങൽ ആണെങ്കിലും അദ്ദേഹം നേടിയ തുക അഭൂതപൂർവമായിരുന്നു.

ഐ‌പി‌എൽ ലേലത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് വമ്പൻ ഹിറ്ററുകൾക്കും ലെഗ് സ്പിന്നർമാർക്കുമാണ്. ഹസരംഗ രണ്ടും ആണ് – ബാറ്റിൽ 136 സ്‌ട്രൈക്ക് റേറ്റും 6.44 ഇക്കണോമി റേറ്റും പന്തിൽ ശരാശരി 15 ഉം ഉണ്ട്. ടി20യിൽ ഏറ്റവും മാരകമായ അദ്ദേഹം ഒരു ഓൾ ഫോർമാറ്റ് കളിക്കാരനായി കണക്കാക്കപ്പെടുന്നു. സുനിൽ നരെയ്ൻ കെകെആറിന് എങ്ങനെയായിരുന്നോ അത് പോലെ ഹസരംഗ ആർസിബിക്ക് മാറാം. ഒരു ബുദ്ധിമാനായ ബൗളറും ശക്തമായ ഹിറ്ററും.

Also Read: IPL Auction 2022 First Day Highlights: 15.25 കോടി; ലേലത്തിലെ ഏറ്റവും ചെലവേറിയ താരമായി ഇഷാൻ കിഷൻ

ഹസരംഗയെക്കാൾ പരിചയസമ്പന്നരായ ആദിൽ റഷീദ്, ഇമ്രാൻ താഹിർ, ആദം സാംപ എന്നിവർ വിറ്റുപോകാതെ പോയി. ഐ‌പി‌എല്ലിലെ മറ്റൊരു പരിണാമമാണിത് – മൾട്ടി-യൂട്ടിലിറ്റി ക്രിക്കറ്റ് കളിക്കാർ, ഒറ്റക്കുള്ളതോ പ്രത്യേകമായതോ ആയ വൈദഗ്ധ്യവുമുള്ളവരെക്കാൾ വിലമതിക്കപ്പെടുന്നു. സ്റ്റീവ് സ്മിത്തിന് നേർക്ക് ആരും താൽപര്യം പ്രകടിപ്പിക്കാത്തത് ഇതിന് ഉദാഹരണം.

ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ, 10 കോടി രൂപ കടന്നവരിൽ ഭൂരിഭാഗവും, മൾട്ടി ടാസ്‌ക്കർമാരാണ്. മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയപ്പോൾ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ നാലാമത്തെ കളിക്കാരനായി ഇഷാൻ കിഷൻ മാറി. വിക്കറ്റ് കീപ്പർ മാത്രമല്ല, ഓപ്പണറായും കളിപ്പിക്കാവുന്ന താരമാണ് ഇഷാൻ, അക്ഷരാർത്ഥത്തിൽ ഒരു ഓൾ റൗണ്ടറാണ്.

ദീപക് ചാഹർ മറ്റൊരു വലിയ തുക നേടി, ഒരു സമർത്ഥനായ ബൗളറായതുകൊണ്ടു മാത്രമല്ല, സന്തോഷത്തോടെ തന്റെ ബാറ്റ് വീശാൻ കഴിയുന്നതുകൊണ്ടും (അയാളുടെ സ്‌ട്രൈക്ക് റേറ്റ് 129 ആണ്) കൂടി.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള സമയോചിതമായ 38 റൺസും അദ്ദേഹത്തിന് ഗുണം ചെയ്തു. കാഗിസോ റബാദയെപ്പോലെയോ (9.25 കോടി രൂപ) ട്രെന്റ് ബോൾട്ടിനെപ്പോലെയോ (8 കോടി രൂപ) വിനാശകാരിയായ ഒരു ബൗളറായിരിക്കില്ല അദ്ദേഹം.

ഡൽഹി ക്യാപിറ്റൽസ് 10.75 കോടിക്ക സ്വന്തമാക്കിയ ഷാർദുൽ താക്കൂറും വിലയേറിയ തരങ്ങളിലൊരാളായി. ഏറ്റവും പ്രതീക്ഷയുള്ള ചില യുവ ഇന്ത്യൻ ബാറ്റ്സ്മാൻമാർ പോലും നേടാത്ത ശ്രദ്ധ ഈ കളിക്കാർ നേടി. ദേവദത്ത് പടിക്കലിന്, മുന്നേറ്റ സാധ്യത കണക്കിലെടുത്ത് 7.75 കോടി രൂപ ലഭിച്ചു.

ഫ്രാഞ്ചൈസികൾ, അങ്ങനെ, സ്മാർട്ടും മൂർച്ചയുള്ളതുമായി മാറിയിരിക്കുന്നു. തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുകളുള്ള യുവാക്കൾക്ക് വേണ്ടി അവർ അതിശക്തമായ പോരാട്ടങ്ങളും നടത്തിയിട്ടുണ്ട്. ഇഷാൻ കിഷന് വേണ്ടി മുംബൈ നടത്തിയ മത്സരം അതിന് ഉദാഹരണമാണ്. കിഷനെ സംബന്ധിച്ച് തന്റെ വലിയ-ഹിറ്റിംഗ് വൈദഗ്ധ്യവും വിക്കറ്റ് കീപ്പിംഗ് കഴിവുകളും കൂടാതെ, 23 വയസ്സിൽ തന്നെ മികച്ച അനുഭവസമ്പത്തുമുണ്ട്. ക്രിക്കറ്റിലെ ഉന്നതിയിലേക്കെത്താൻ ഇപ്പോഴും മൈലുകൾ മുന്നിലുണ്ട് ഈ യുവതാരത്തിന്.

Also Read: ഐപിഎൽ മെഗാ താരലേലം: ആദ്യദിനം വിറ്റഴിക്കപ്പെട്ടവരും വാങ്ങാതെ പോയവരും

ശ്രേയസ് അയ്യർ മറ്റൊരു ഉദാഹരണമാണ്, അദ്ദേഹത്തിന് 27 വയസ്സായിരുന്നു, അദ്ദേഹത്തിന്റെ കരിയർ മികവിലേക്ക് എത്തുകയാണ്. ഇരുവരും ഭാവി ക്യാപ്റ്റൻമാരായാണ് അറിയപ്പെടുന്നത്. 8.50 കോടിയിലധികം സമ്പാദിച്ച 14 പേരിൽ മൂന്ന് പേർ മാത്രമാണ് മുപ്പതോ അതിൽ കൂടുതലോ പ്രായമുള്ളവർ എന്നത് അതിശയകരമല്ല. അവരിൽ, ന്യൂസിലൻഡ് സീമർ ലോക്കി ഫെർഗൂസണും വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡറും 30 വയസ്സുകാരും പതിപ്പിലെ ഏറ്റവും ഉയർന്ന വിക്കറ്റ് നേടിയ ഹർഷൽ പട്ടേൽ 31 വയസ്സിലും ആണ്. പട്ടേലും ഫെർഗൂസണും മാതൃകാ ഡെത്ത് ഓവർ ബൗളർമാരാണ്, ഹോൾഡറും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്.

അതിനാൽ, പ്രത്യക്ഷത്തിൽ, ഫ്രാഞ്ചൈസികൾ കളിക്കാരെ തിരഞ്ഞെടുത്തത് ഹ്രസ്വകാല നേട്ടങ്ങൾക്ക് പകരം ഭാവിയിൽ കണ്ണുവെച്ചാണ്. കാരണങ്ങൾ വ്യക്തമാണ്. ടീമുകൾക്ക് സ്ഥിരമായ കേന്ദ്രീകരിക്കാവുന്ന ഒരു താരംവേണം. അടുത്ത വലിയ ലേലത്തിന് നിരവധി വർഷങ്ങൾ എടുത്തേക്കാം, അത് വരെ ഈ താരങ്ങളെ ഉപയോഗിക്കണം.

പ്രായമുള്ള കളിക്കാരിൽ താൽപ്പര്യം പ്രകടിപ്പിച്ചില്ല എന്നല്ല. പക്ഷേ അവർക്കായി ലേലം വിളിക്കുന്നതിൽ അത്ര ആവേശമുണ്ടായില്ല. ബാറ്റ്സ്മാൻമാരിൽ ഇത് പ്രത്യേകിച്ച് ദൃശ്യമാണ്. 30 കഴിഞ്ഞ ബാറ്റ്സ്മാൻമാരിൽ ആരും തന്നെ വലിയ ആവേശമുയർത്തുന്ന ലേലത്തിൽ പെട്ടില്ല. ഉദാഹരണത്തിന്, ലീഗിലെ ഏറ്റവും വിജയകരമായ വിദേശ ബാറ്റ്സ്മാൻ ഡേവിഡ് വാർണറിന് 6.25 കോടി രൂപ മാത്രമേ നേടാനായുള്ളൂ. ഫാഫ് ഡു പ്ലെസിസിന് ലഭിച്ചത് ഏഴ് കോടി; മനീഷ് പാണ്ഡെ 4.60 കോടി.

സുരേഷ് റെയ്‌ന, ഡേവിഡ് മില്ലർ തുടങ്ങിയ മുൻകാല ക്രിക്കറ്റ് താരങ്ങളും വിറ്റഴിക്കാതെ പോയി. പ്രായമായ നിരവധി കളിക്കാരെ അവരുടെ ഡെക്കുകളിൽ നിർത്താൻ ഉടമകൾക്ക് താൽപ്പര്യമില്ലെന്ന് അച് വ്യക്തമായിരുന്നു. ശിഖർ ധവാൻ മാത്രമാണ് ഇതിൽ വ്യത്യസ്തമായത്.

ദിവസം കടന്നുപോകുന്തോറും യുവ, അൺകാപ്പ്ഡ് പ്രതിഭകളെ ആകർഷിക്കാൻ ഫ്രാഞ്ചൈസികൾ ആവേശത്തോടെ പോരാടി. അൺക്യാപ്ഡ് ഓൾറൗണ്ടർ ഷാരൂഖ് ഖാന് പഞ്ചാബ് കിംഗ്‌സ് ഒമ്പത് കോടി നൽകി; ശിവം മാവി 7.25 കോടി രൂപയ്ക്കും അഭിഷേക് ശർമ്മ 6.50 കോടി രൂപയ്ക്കും ലേലത്തിൽ പോയി. ശനിയാഴ്ചത്തെ ഐപിഎൽ ലേലം ചെറുപ്പത്തിൽ കേന്ദ്രീകരിച്ചു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ishan kishan chahar wanindu hasaranga ipl auctions multi tasking multi millionaires

Best of Express