scorecardresearch

IPL Play off Chances: 12 മത്സരങ്ങൾ; മുംബൈയെ വെട്ടി ഡൽഹി പ്ലേഓഫിൽ എത്തുമോ? സാധ്യത

IPL Playoff Chances and New IPL Schedule: പഞ്ചാബ് കിങ്സിന്റെ ഹോം മത്സരങ്ങൾ ജയ്പൂരിൽ നടക്കും. ബെംഗളൂരു, ഡൽഹി, ലക്നൗ, അഹമ്മദാബാദ്, മുംബൈ എന്നിവയാണ് മറ്റ് വേദികൾ

IPL Playoff Chances and New IPL Schedule: പഞ്ചാബ് കിങ്സിന്റെ ഹോം മത്സരങ്ങൾ ജയ്പൂരിൽ നടക്കും. ബെംഗളൂരു, ഡൽഹി, ലക്നൗ, അഹമ്മദാബാദ്, മുംബൈ എന്നിവയാണ് മറ്റ് വേദികൾ

author-image
Sports Desk
New Update
Virat Kohli, Shreyas Iyer

Virat Kohli, Shreyas Iyer Photograph: (X)

IPL Playoff Chances: ഐപിഎൽ പ്ലേഓഫിലേക്ക് ഏതെല്ലാം ടീമുകൾ? സീസൺ അവസാനഘട്ടത്തിലെ ആവേശത്തിലേക്ക് കടന്നപ്പോഴായിരുന്നു  ഇന്ത്യാ-പാക്കിസ്ഥാൻ സംഘർഷഭീതിയെ തുടർന്ന് മത്സരങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നത്. ഇപ്പോഴിതാ മെയ് 17 മുതൽ മത്സരങ്ങൾ പുനരാരംഭിക്കും എന്ന് ബിസിസിഐ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫൈനൽ ജൂൺ മൂന്നിന്. 

Advertisment

ആറ് വേദി

ഇനി ബാക്കിയുള്ള ലീഗ് ഘട്ട മത്സരങ്ങൾ ആറ് വേദികളിലായാണ് നടക്കുക. പഞ്ചാബ് കിങ്സിന്റെ ഹോം മത്സരങ്ങൾ ജയ്പൂരിൽ നടക്കും. ബെംഗളൂരു, ഡൽഹി, ലക്നൗ, അഹമ്മദാബാദ്, മുംബൈ എന്നിവയാണ് മറ്റ് വേദികൾ. പ്ലേഓഫ് മത്സരങ്ങളുടെ വേദിയും ഫൈനലിന്റെ വേദിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഫൈനലിന്റെ വേദി ഈഡൻ ഗാർഡൻസിൽ നിന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് മാറ്റുമെന്നാണ് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. 

മത്സര ക്രമം ഇങ്ങനെ

മെയ് 17- റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 
മെയ് 18- രാജസ്ഥാൻ റോയൽസ്-പഞ്ചാബ് കിങ്സ്,
ഡൽഹി ക്യാപിറ്റൽസ്-ഗുജറാത്ത് ടൈറ്റൻസ്.
മെയ് 19- ലക്നൗ സൂപ്പർ ജയന്റ്സ്-ഹൈദരാബാദ്
മെയ് 20- ചെന്നൈ സൂപ്പർ കിങ്സ്-രാജാസ്ഥാൻ റോയൽസ്
മെയ് 21- മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ്
മെയ് 22- ഗുജറാത്ത് ടൈറ്റൻസ്-ലക്നൗ സൂപ്പർ ജയന്റ്സ്
മെയ് 23- റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-ഹൈദരാബാദ്
മെയ് 24- പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ്
മെയ് 25- ഗുജറാത്ത് ടൈറ്റൻസ്-ചെന്നൈ സൂപ്പർ കിങ്സ്,
ഹൈദരാബാദ്-കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
മെയ് 26- പഞ്ചാബ് കിങ്സ്- മുംബൈ ഇന്ത്യൻസ്
മെയ് 27- ലക്നൗ സൂപ്പർ ജയന്റ്സ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

ഐപിഎൽ പ്ലേഓഫ്

മെയ് 29-7.30 ക്വാളിഫയർ 1
മെയ് 30- 7.30 എലിമിനേറ്റർ
ജൂണ 1 - 7.30 ക്വാളിഫയർ 2
ജൂൺ 3 - 7.30- ഫൈനൽ

Advertisment

രാജ്യാന്തര കലണ്ടറിനെ ബാധിക്കുന്നത് ഇങ്ങനെ

ഐപിഎല്ലിലെ പുതിയ രാജ്യാന്തര ഷെഡ്യൂളിനെ ബാധിക്കും. ഇന്ത്യ എയുടെ ഇംഗ്ലണ്ടിനെതിരായ ടൂറിനേയും പുതിയ ഐപിഎൽ ഷെഡ്യൂൾ ബാധിക്കുന്നുണ്ട്. മെയ് 30ന് ആണ് ഇന്ത്യ എ-ഇംഗ്ലണ്ട് ചതുർദിന മത്സരം ആരംഭിക്കുന്നത്. ഇന്ത്യ എ സ്ക്വാഡിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തുടർന്ന് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക താരങ്ങൾക്കും ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ കളിക്കാനാവുമോ എന്ന സംശയം ഉയരുന്നു. ജൂൺ 11ന് ആണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ. 

പ്ലേഓഫ് പോരാട്ടം എവിടെ എത്തിനിൽക്കുന്നു?

പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം ഉപേക്ഷിച്ചതോടെ ടീമുകളുടെ പ്ലേഓഫ് പോരാട്ടം എവിടെ എത്തി നിൽക്കുന്നു?നിലവിൽ 16 പോയിന്റോടെ ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നെറ്റ്റൺറേറ്റിൽ നേരിയ മുൻതൂക്കം ഗുജറാത്തിനാണ്. ഒരു മത്സരം കൂടി ജയിച്ചാൽ ഗുജറാത്തിനും ആർസിബിക്കും പ്ലേഓഫ് ഉറപ്പിക്കാനാവും. ഇനി വരുന്ന എല്ലാ മത്സരങ്ങളും ജയിച്ചാൽ ഇരുവർക്കും പോയിന്റ് 20ന് മുകളിലേക്ക് എത്തിക്കാം.ഡൽഹിക്കെതിരായ മത്സരം ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് ലഭിച്ച പഞ്ചാബ് കിങ്സ് പോയിന്റ് പട്ടികയിൽ 16 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് പഞ്ചാബിന് കളിക്കാനുള്ളത്. ഇതിൽ ഒരു ജയം നേടിയാൽ പഞ്ചാബിന് പ്ലേഓഫ് ഉറപ്പിക്കാം. ഗുജറാത്തും ആർസിബിയും പഞ്ചാബും ഏതാണ്ട് പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു എന്ന് പറയാം.

മുംബൈ-ഡൽഹി പോര് നിർണായകമാവും

14 വീതം പോയിന്റുമായി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ഹൈദരാബാദിനെ എതിരായ മത്സരം മഴയെടുത്തതിലൂടെ തോൽവിയിൽ നിന്ന് രക്ഷപെട്ട ഡൽഹി, കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരം സുരക്ഷാ പ്രശ്നത്തെ തുടർന്ന് ഉപേക്ഷിച്ചതോടെയും തടിതപ്പി. 

നെറ്റ്റൺറേറ്റിൽ 10 ടീമുകളിൽ തന്നെ ഏറ്റവും മുൻപിൽ നിൽക്കുന്നത് മുംബൈ ഇന്ത്യൻസ് ആണ്. പഞ്ചാബിനും ഡൽഹിക്കും എതിരെയാണ് മുംബൈയുടെ അവസാന രണ്ട് മത്സരങ്ങൾ. ഈ രണ്ട് മത്സരങ്ങളും ജയിച്ചാൽ മുംബൈക്ക് 18 പോയിന്റാവും. മുംബൈയെ കൂടാതെ ഗുജറാത്തിന് എതിരെയാണ് ഡൽഹിയുടെ ഇനിയുള്ള മത്സരങ്ങളിൽ ഒന്ന്. 

ഇനി മുംബൈ പഞ്ചാബിനെതിരേയും ഡൽഹി ഗുജറാത്തിന് എതിരേയും തോറ്റാൽ പിന്നെ വരുന്ന മുംബൈ-ഡൽഹി പോരാട്ടത്തിലെ വിജയി ആവും പ്ലേഓഫിലേക്ക് കടക്കുക. നിലവിലെ പ്രകടനം വെച്ച് നോക്കുമ്പോൾ ഹർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിനാണ് പ്ലേഓഫിലേക്ക് എത്താൻ സാധ്യത കൂടുതൽ. 

Read More

Punjab Kings Royal Challengers Bangalore Mumbai Indians IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: