scorecardresearch

SRH vs LSG IPL 2025: ലക്നൗ ഭയക്കണം; ഇന്ന് ഹൈദരാബാദിന്റെ മടയിൽ പന്തും കൂട്ടരും; മത്സരം എവിടെ കാണാം?

IPL 2025 LSG Vs SRH: ഐപിഎല്ലിലെ മറ്റ് എല്ലാ ടീമുകളേയും വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്ന് വന്നത്

IPL 2025 LSG Vs SRH: ഐപിഎല്ലിലെ മറ്റ് എല്ലാ ടീമുകളേയും വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്ന് വന്നത്

author-image
Sports Desk
New Update
Ishan Kishan SRH

Ishan Kishan SRH Photograph: (IPL, Instagram)

LSG vs SRH IPL 2025: സൺറൈസേഴ്സ് ഹൈദരാബാദിന്റെ മടയിലേക്ക് ലക്നൗ സൂപ്പർ ജയന്റ്സ് ഇന്ന് എത്തുന്നു. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന സ്കോർ കണ്ടെത്തി ആദ്യ മത്സരത്തിൽ തന്നെ മറ്റ് ടീമുകൾക്ക് മുന്നറിയിപ്പ് നൽകിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് സീസൺ തുടങ്ങിയത്. ലക്നൗ സൂപ്പർ ജയന്റ്സ് ആവട്ടെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് ഒരു വിക്കറ്റിന് തോൽവി നേരിട്ടാണ് സീസൺ ആരംഭിച്ചത്. ഇന്ന് ഹൈദരാബാദിന്റെ തട്ടകത്തിലേക്ക് എത്തുമ്പോൾ ലക്നൗവിന് തീരെ എളുപ്പമാവില്ല കാര്യങ്ങൾ എന്നുറപ്പ്. 

Advertisment

ഇഷാൻ കിഷന്റെ സെഞ്ചുറിയുടേയും ട്രാവിസ് ഹെഡ്ഡിന്റെ അർധ ശതകത്തിന്റേയും ബലത്തിലാണ് രാജസ്ഥാൻ റോയൽസിനെ ആദ്യ കളിയിൽ 44 റൺസിന് ഹൈദരാബാദ് വീഴ്ത്തിയത്. എന്നാൽ കുറ്റൻ സ്കോറുകൾ കണ്ട മത്സരം ആണെങ്കിലും തങ്ങളുടെ ബോളർമാർ കൂടുതൽ റൺസ് വഴങ്ങിയത് ഹൈദരാബാദിനെ അലോസരപ്പെടുത്തുന്ന ഘടകമാണ്. 

ഹർഷൽ പട്ടേലിനെ മാറ്റി നിർത്തിയാൽ പിന്നെയുള്ള ഹൈദരാബാദ് ബോളർമാരെല്ലാം ഓവറിൽ 10 റൺസിൽ അധികം എന്ന കണക്കിൽ വഴങ്ങിയിരുന്നു ആദ്യ മത്സരത്തിൽ. നാല് ഓവറിൽ ക്യാപ്റ്റൻ പാറ്റ് കമിൻസ് 60 റൺസ് ആണ് വിട്ടുകൊടുത്തത്. വിക്കറ്റ് ഒന്നും വീഴ്ത്താനുമായില്ല. ലക്നൗവിന് എതിരെ ബോളിങ് പ്രകടനം മെച്ചപ്പെടുത്താനാവും ഹൈദരാബാദ് ലക്ഷ്യം വയ്ക്കുക. 

ഡൽഹി ക്യാപിറ്റൽസിനെ ആദ്യ കളിയിൽ 17 ഓവറിൽ 168-7 എന്ന സ്കോറിലേക്ക് എത്തിക്കാൻ ലക്നൗവിന് സാധച്ചിരുന്നു. എന്നാൽ അവിടെ നിന്ന് ഡൽഹി ടോട്ടൽ 200 കടത്തിയത് ലക്നൗ ബോളിങ്ങിന്റെ പോരായ്മ ചൂണ്ടിക്കാണിക്കുന്നു. അശുതോഷിനെ പിടിച്ചുകെട്ടാൻ ലക്നൗവിന്റെ പരിചയസമ്പത്ത് കുറഞ്ഞ ബോളിങ് നിരയ്ക്ക് സാധിക്കാതിരുന്നതാണ് വിനയായത്.  

Advertisment

ലക്നൗ സൂപ്പർ ജയന്റ്സ് സാധ്യത പ്ലേയിങ് ഇലവൻ: മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത്, ആയുഷ് ബദോനി, ഡേവിഡ് മില്ലർ, ഷഹ്ബാസ് അഹ്മദ്, ഷർദുൽ താക്കൂർ, രവി ബിഷ്ണോയി, ആവേശ് ഖാൻ, ദിഘ്വേഷ് രതി, സിദ്ധാർഥ

സൺറൈസേഴ്സ് ഹൈദരാബാദ് സാധ്യത പ്ലേയിങ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമിൻസ്, സിമാർജീത് സിങ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി, ആദം സാംപ

പിച്ച് റിപ്പോർട്ട്

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ബാറ്റർമാരെ തുണയ്ക്കുന്നതാണ് പതിവ്. ഹൈദരാബാദിന്റെ ടോപ് ഓർഡർ ബാറ്റിങ്ങിന് അടിച്ചുതകർക്കാൻ പറ്റിയ ഫ്ളാറ്റ് ഡെക്ക് ആണ് ഹൈദരാബാദ് സ്റ്റേഡിയത്തിലേക്. 

സൺറൈസേഴ്സ് ഹൈദരാബാദ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരം എവിടെ ലൈവായി കാണാം? 

സൺറൈസേഴ്സ് ഹൈദരാബാദ്-ലക്നൗ സൂപ്പർ ജയന്റ്സ് പോര് സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ ടെലിവിഷനിൽ ലൈവായി കാണാം. 

സൺറൈസേഴ്സ് ഹൈദരാബാദ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

സൺറൈസേഴ്സ് ഹൈദരാബാദ്-ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാവും. 

Read More

Sunrisers Hyderabad IPL 2025 Rishabh Pant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: