scorecardresearch

IPL 2024: ബാറ്റർമാരുടെ കിളി പറത്തും; മുംബൈ ഇന്ത്യൻസിലുണ്ട് മലിംഗയുടെ അപരൻ

പന്തിന്റെ നാച്വറൽ മൂവ്മെന്റുകൾ കൊണ്ട് ബാറ്ററുടെ കിളി പാറിക്കുന്നത് പുള്ളിക്കാരന് ഒരു ഹരമാണ്. ലസിത് മലിങ്കയേയും നമുക്ക് ഓർമ്മ വരും. ശ്രീലങ്കയ്ക്കായി ടി20യിൽ ഹാട്രിക് നേടുന്ന അഞ്ചാമത്തെ ബോളറാണ് ഈ 29കാരൻ.

പന്തിന്റെ നാച്വറൽ മൂവ്മെന്റുകൾ കൊണ്ട് ബാറ്ററുടെ കിളി പാറിക്കുന്നത് പുള്ളിക്കാരന് ഒരു ഹരമാണ്. ലസിത് മലിങ്കയേയും നമുക്ക് ഓർമ്മ വരും. ശ്രീലങ്കയ്ക്കായി ടി20യിൽ ഹാട്രിക് നേടുന്ന അഞ്ചാമത്തെ ബോളറാണ് ഈ 29കാരൻ.

author-image
Sarathlal CM
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nuwan Thusara | Hat trick video

ഇക്കുറി ഏറെ ശ്രദ്ധിക്കേണ്ട മുംബൈ പേസർമാരിൽ പ്രധാനിയാണ് ലങ്കൻ പേസറായ നുവാൻ തുസര (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

IPL 2024: ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ രണ്ടാഴ്ചയിൽ കുറച്ച് സമയമേ ബാക്കിയുള്ളൂ. അതിനിടയിലാണ് മുംബൈ ഇന്ത്യൻസ് ടീമിന്റെ ബൗളിങ് ഡിപ്പാർട്ട്മെന്റിലേക്ക് ഒന്നു കണ്ണോടിച്ചത്. കഴിഞ്ഞ സീസണിനെ വച്ച് നോക്കുമ്പോൾ ഇക്കുറി ഏറെ പ്രഹരശേഷിയുള്ള ബൗളിങ് യൂണിറ്റുമായാണ് മുൻ ചാമ്പ്യന്മാർ കപ്പ് തിരിച്ചുപിടിക്കാൻ ഇറങ്ങുന്നത്. മുംബൈ നിരയിൽ ഏറ്റവും പ്രഹര ശേഷിയുള്ള പേസർ ആരെന്ന് ചോദിച്ചാൽ നിസംശയം പറയാം, അത് ജസ്പ്രീത് ബുമ്രയാണെന്ന്. 

Advertisment

കഴിഞ്ഞ സീസണിനേക്കാൾ മികച്ച ഫോമിലുള്ള ഇന്ത്യൻ പേസറുടെ ആവനാഴിയിൽ ഇക്കുറി റിവേഴ്സ് സ്വിങ്ങ് പോലുള്ള മികച്ച ആയുധങ്ങളുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളി തിരിച്ചതിൽ പ്രധാനി ബുമ്രയാണെന്ന് നിസംശയം പറയാം. കോട്സീ, നുവാൻ തുസര, മധുശങ്ക, മധ്വാൾ, ബെഹ്റെൻഡോർഫ് എന്നിങ്ങനെ ടി20 ഫോർമാറ്റിന് യോജിച്ച ഒരുപിടി പേസർമാരാണ് മുംബൈയുടെ കരുത്ത്.

മലിങ്കയുടെ അപരൻ ഇവനാണ്

ഇക്കുറി ഏറെ ശ്രദ്ധിക്കേണ്ട മുംബൈ പേസർമാരിൽ പ്രധാനിയാണ് ലങ്കൻ പേസറായ നുവാൻ തുസര. ഐപിഎല്ലിന് മുന്നോടിയായി തകർപ്പൻ ഫോമിലാണ് 29കാരനായ ഈ വലങ്കയ്യൻ മീഡിയം പേസർ. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയാണ് താരം ഐപിഎല്ലിനെത്തുന്ന ബാറ്റർമാർക്ക് മുന്നറിയിപ്പ് നൽകിയത്. രണ്ട് ക്ലീൻ ബൌൾഡുകളും ഒരു ലെഗ് ബിഫോറുമാണ് താരം നേടിയത്.

Advertisment

സ്ലിങ്ങിങ് ആക്ഷനിലുള്ള പന്തേറുകാരനാണ് അദ്ദേഹം. ആംഗിൾ ചെയ്തു ഇൻസ്വിങ്ങും, ഔട്ട്സ്വിങ്ങും ചെയ്തുവരുന്ന പന്തുകൾ ബാറ്റർക്ക് ഒരവസരം പോലും നൽകാതെ സ്റ്റമ്പിൽ ഉരുമ്മി കടന്നുപോകുമ്പോൾ, ഇക്കുറി ഐപിഎല്ലിൽ മികച്ച കാഴ്ചാനുഭവങ്ങൾ ലഭിക്കുമെന്ന് ഉറപ്പാണ്. ബംഗ്ലാദേശിന്റെ നായകൻ ഉൾപ്പെടെയുള്ള ബാറ്റർമാർക്ക് തങ്ങളുടെ സ്റ്റമ്പുകൾ പറക്കുന്നത് കണ്ട് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പോലുമായില്ല.

പന്തിന്റെ നാച്വറൽ മൂവ്മെന്റുകൾ കൊണ്ട് ബാറ്ററുടെ കിളി പാറിക്കുന്നത് പുള്ളിക്കാരന് ഒരു ഹരമാണ്. ലസിത് മലിങ്കയേയും നമുക്ക് ഓർമ്മ വരും. ശ്രീലങ്കയ്ക്കായി ടി20യിൽ ഹാട്രിക് നേടുന്ന അഞ്ചാമത്തെ ബോളറാണ് നുവാൻ തുസര.

Hat trick hero | Nuwan Thusara

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ജസ്പ്രീത് ബുമ്ര എറിഞ്ഞ ചില സ്ലിങ്ങിങ് ഡെലിവറികൾക്ക് സമാനമായിരുന്നു ഈ പന്തുകളും. മുംബൈ നിരയിൽ ബുമ്ര-മധ്വാൾ-തുസര സഖ്യം വിക്കറ്റുകൾ എറിഞ്ഞു വീഴ്ത്തുമെന്ന് ഉറപ്പാണ്.

ദക്ഷിണാഫ്രിക്കൻ പേസറായ ജെറാൾഡ് കോട്സീയും, ഓസീസ് ഫാസ്റ്റ് ബോളറായ ജേസൺ ബെഹ്റൻഡോർഫും, ലങ്കൻ പേസർ മധുശങ്കയും കൂടി ചേരുമ്പോൾ ടൂർണമെന്റിലെ മികച്ച പേസ് നിര ആരെന്ന ചോദ്യത്തിന് മറുപടി ലഭിക്കും. മുംബൈ നായകൻ ആരായാലും ഇക്കുറി ഏറെ പ്രതീക്ഷ നൽകുന്ന ബോളിങ് യൂണിറ്റാണ് അവരുടേതെന്ന് നിസംശയം പറയാം.

Read More

Jaspreet Bumra Mumbai Indians IPL 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: