scorecardresearch

'സഞ്ജുവിന്റെ ആ ഷോട്ട് ആശ്ചര്യപ്പെടുത്തി'; രാജസ്ഥാൻ നായകനെ പ്രശംസിച്ച് മുൻ താരങ്ങൾ

ഐപിഎൽ ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനായി 82 റൺസ് നേടിയ സഞ്ജു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 52 പന്തുകളിൽ നിന്ന് 6 കൂറ്റൻ സിക്സുകളും മൂന്ന് ബൗണ്ടറികളും സഹിതമാണ് സഞ്ജു മാച്ച് വിന്നിങ് ഇന്നിങ്സ് കളിച്ചത്.

ഐപിഎൽ ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനായി 82 റൺസ് നേടിയ സഞ്ജു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 52 പന്തുകളിൽ നിന്ന് 6 കൂറ്റൻ സിക്സുകളും മൂന്ന് ബൗണ്ടറികളും സഹിതമാണ് സഞ്ജു മാച്ച് വിന്നിങ് ഇന്നിങ്സ് കളിച്ചത്.

author-image
Sports Desk
New Update
Sanju Samson | 82 knock | LSG

Photo: Deepak Malik / Sportzpics for IPL

രാജസ്ഥാൻ റോയൽസിന്റെ മലയാളി നായകൻ സഞ്ജു സാംസണിന്റെ ബാറ്റിങ് മികവിനെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഐപിഎൽ ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനായി 82 റൺസ് നേടിയ സഞ്ജു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 52 പന്തുകളിൽ നിന്ന് 6 കൂറ്റൻ സിക്സുകളും മൂന്ന് ബൗണ്ടറികളും സഹിതമാണ് സഞ്ജു മാച്ച് വിന്നിങ് ഇന്നിങ്സ് കളിച്ചത്. സഞ്ജുവിന്റെ കരുത്തിൽ 193 റൺസെടുത്ത രാജസ്ഥാനെതിരെ, ലഖ്‌നൗ 173 റൺസിൽ പുറത്തായിരുന്നു. 20 റൺസിനായിരുന്നു രാജസ്ഥാൻ ത്രില്ലർ ജയം.

Advertisment

സ്റ്റാർ സ്പോർട്സ് ചാനലിൽ നടന്ന പരിപാടിയിലാണ് 39കാരനായ ഇർഫാൻ പത്താൻ സഞ്ജുവിന്റെ ബാറ്റിങ് സ്കില്ലുകൾ ഓരോന്നായി എണ്ണിപ്പറഞ്ഞത്. "സ്പിൻ ബൗളിങ്ങിനെതിരെ തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തിയത്. പ്രത്യേകിച്ച് വമ്പനടികൾ നടത്താൻ സഞ്ജവിനുള്ള ശേഷി മികവുറ്റതാണ്. സഞ്ജു ബാക്ക് ഫൂട്ടിൽ നിലയുറപ്പിച്ച് ഓഫ് സൈഡിലേക്ക് കളിച്ച ഷോട്ട് കണ്ട് ഞാനും അമ്പാട്ടി റായിഡുവും ആശ്ചര്യം കൊണ്ട് ഒരു നിമിഷത്തേക്ക് മുഖാമുഖം നോക്കി," മുൻ ഇന്ത്യൻ ഓൾറൌണ്ടർ പറഞ്ഞു.

Irfan Pathan | Sanju Samson

"നിങ്ങൾക്ക് ഒരു സവിശേഷ വൈഭവം ഇല്ലെങ്കിൽ അത്തരമൊരു ഷോട്ട് കളിക്കാനാകില്ല. സഞ്ജു അത്തരത്തിലൊരു സവിശേഷതയുള്ള താരമാണ്. സ്പിന്നിനെതിരെ അവൻ കളിക്കുന്നത് കാണുമ്പോൾ ഞാൻ വിചാരിക്കും, സ്പിന്നിനെതിരെ ഇത്തരത്തിൽ കളിക്കുന്ന ടോപ് 5 താരങ്ങളിൽ ഒരാളാണ് സഞ്ജു," ഇർഫാൻ പത്താൻ പറഞ്ഞു.

Advertisment

"സഞ്ജുവിന്റെ ബാക്ക് ഫൂട്ട് ഗെയിം അസാധാരണമാണ്. അതേസമയം സഞ്ജു ഫാസ്റ്റ് ബൗളിങ്ങിനെതിരെ മനോഹരമായി കളിക്കുന്നയാളാണ്. ഇന്നിങ്സ് അദ്ദേഹം പൂർണമായി നിയന്ത്രിച്ചു. രണ്ട് വിക്കറ്റ് വീണിട്ടും സഞ്ജു തന്റെ ഗെയിം പ്ലാൻ കൃത്യമായി നടപ്പാക്കി. വമ്പൻ ഷോട്ടുകൾ കളിക്കേണ്ട സമയത്ത് ശ്രദ്ധിച്ചാണ് കളിച്ചത്. പവർ ഹിറ്റിങ്ങിൽ ഏതൊരാളോടും കിടപിടിക്കുന്ന താരമാണ് സഞ്ജു. അദ്ദേഹത്തിന്റെ ഇന്നിങ്സ് ഏറെ ആസ്വദിച്ചു," ഇർഫാൻ പറഞ്ഞു.

Irfan Pathan | Sanju Samson

സഞ്ജുവിന്റെ പവർ ഹിറ്റിങ്ങിനെ അമ്പാട്ടി റായിഡുവും പ്രശംസിച്ചു. "സഞ്ജു വലിയ ഷോട്ടുകൾ കളിക്കുന്ന രീതി പ്രശംസനീയമാണ്. സഞ്ജു എവിടേയും ആഞ്ഞടിക്കുന്നതോ ആയാസപ്പെടുന്നതോ ആയി തോന്നിയിട്ടില്ല. അവന്റേത് ഹാൾ മാർക്ക് ബാറ്റിങ്ങാണ്. ക്രീസിനുള്ളിൽ തന്നെ നിന്ന് ഷോട്ടുകളുടെ ടൈമിങ് മെച്ചപ്പെടുത്താനാണ് അവൻ ശ്രമിച്ചത്," അമ്പാട്ടി റായിഡു പറഞ്ഞു.

Read More

Irfan Pathan IPL 2024 Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: