/indian-express-malayalam/media/media_files/R59kcvCbpSC8uNOYKYMX.jpg)
Photo: Faheem Hussain/ Sportzpics for IPL
ഐപിഎല്ലിലെ പതിവുകൾക്ക് മാറ്റമില്ല, 'ദൈവത്തിന്റെ പോരാളികൾ' തോറ്റുതന്നെ തുടങ്ങി. ആവേശപ്പോരിൽ ഈ സീസണിൽ കൂടാരം മാറിയ ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിനെ ആറ് റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് തറപറ്റിച്ചത്. അവസാന ഓവറുകളിൽ റൺറേറ്റിന്റെ സമ്മർദ്ദത്തിനടിപ്പെട്ട് കൂറ്റനടിക്ക് മുതിർന്ന് വിക്കറ്റുകൾ തുലച്ചതാണ് മുംബൈയ്ക്ക് തരിച്ചടിയായത്.
പഴയ തട്ടകത്തിൽ ആദ്യ മത്സരം കളിക്കാനെത്തിയ ഹാർദിക്കിന് മറക്കാനാഗ്രഹിക്കുന്ന വിധത്തിലൊരു വരവേൽപ്പാണ് ഗുജറാത്ത് ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ 168 റൺസിൽ എറിഞ്ഞൊതുക്കിയ മുംബൈ അനായാസം ജയിച്ചുകയറാമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഗുജറാത്തിന്റെ ബോളർമാരെല്ലാം കണിശതയോടെ പന്തെറിഞ്ഞപ്പോൾ വിജയലക്ഷ്യം വിദൂരതയിലേക്ക് മറയുന്നതിനാണ് അവർ സാക്ഷ്യം വഹിച്ചത്.
അസ്മത്തുള്ള ഒമർസായി, ഉമേഷ് യാദവ്, സ്പെൻസർ ജോൺസൺ, മോഹിത് ശർമ്മ എന്നിവരെല്ലാം ഗുജറാത്തിനായി രണ്ട് വീതം വിക്കറ്റുകളെടുത്തു. ഇഷാൻ കിഷൻ പൂജ്യത്തിന് പുറത്തായ ശേഷം രോഹിത് ശർമ്മയും (43) ഡിവാൾഡ് ബ്രൂവിസും (46) മികച്ച തുടക്കമാണ് സമ്മാനിച്ചത്. പിന്നീട് വന്നവരിൽ നമാൻ ധിർ (20), തിലക് വർമ്മ (25), തിലക് വർമ്മ (11), ഹാർദിക് പാണ്ഡ്യ (11) എന്നിവർക്ക് മാത്രമെ രണ്ടക്കം കടക്കാൻ സാധിച്ചുള്ളൂ.
ഒടുവിൽ ആറ് റൺസകലെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസിൽ മുംബൈയുടെ ബാറ്റിങ് അവസാനിച്ചു. മുംബൈയുടെ വാലറ്റം നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. അനാവശ്യ ഷോട്ടുകൾക്ക് മുതിർന്നാണ് അധികം പേരും പുറത്തായത്. അതേസമയം, മുംബൈയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയ ഹാർദിക് പാണ്ഡ്യയെ കാണികൾ കൂക്കി വിളിക്കുന്നതിനും നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും പാണ്ഡ്യ നിരാശപ്പെടുത്തി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.