scorecardresearch

ധോണി വിരമിക്കേണ്ടത് വീട്ടിലിരിക്കുന്ന സമയത്തായിരുന്നില്ലെന്ന് ഇൻസമാം ഉൽ ഹഖ്

“കളിക്കാരെ എങ്ങനെ നിർമ്മിച്ചെടുക്കണമെന്ന് ധോണിക്ക് അറിയാമായിരുന്നു, താരങ്ങളെ മികച്ച താരങ്ങളാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു”

“കളിക്കാരെ എങ്ങനെ നിർമ്മിച്ചെടുക്കണമെന്ന് ധോണിക്ക് അറിയാമായിരുന്നു, താരങ്ങളെ മികച്ച താരങ്ങളാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു”

author-image
Sports Desk
New Update
inzamam ul haq, dhoni retirement, dhoni retires, dhoni international retirement, dhoni, ms dhoni, cricket

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകരിലൊരാളായ മഹേന്ദ്ര സിങ് ധോണി നീലക്കുപ്പായത്തോട് വിടപറഞ്ഞ് ഈ ശനിയാഴ്ചയാണ്. തന്റെ ഇൻസ്റ്റഗ്രം അക്കൗണ്ടിൽ പങ്കുവച്ച സന്ദേശത്തിലൂടെയായിരുന്നു ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം.

Advertisment

സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ വിരമിക്കൽ പ്രഖ്യാപിക്കുക അല്ലായിരുന്നു ധോണിയെപ്പോലെ വലിയ ആരാധക സമൂഹമുള്ള ഒരു താരം വിരമിക്കലിനായി തിരഞ്ഞെടുക്കേണ്ടിയിരുന്ന മാർഗം എന്ന് പാകിസ്താൻ ക്രിക്കറ്റ്ടീം മുൻ നായകൻ ഇൻസമാം ഉൽ ഹഖ് അഭിപ്രായപ്പെട്ടു.  'ഇൻസമാം ഉൽ ഹഖ്- ദ മാച്ച് വിന്നർ' എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് ഇൻസമാം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

Read More: എന്തുകൊണ്ട് 7.29? ധോണി വിരമിക്കാൻ തിരഞ്ഞെടുത്ത സമയത്തിനു പിന്നിലെ രഹസ്യം ഇതോ?

“ധോണിക്ക് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്, അദ്ദേഹം മൈതാനത്ത് കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവരായി. എന്റെ അഭിപ്രായത്തിൽ, അത്തരം ഒരു കളിക്കാരൻ, വീട്ടിൽ ഇരിക്കുമ്പോഴല്ല വിരമിക്കേണ്ടത്. അദ്ദേഹം മൈതാനത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കണം, ” ഇൻസമാം പറഞ്ഞു. ധോണിക്ക് എല്ലാ ആശംസകളും നേരുന്നതായും ഇൻസമാം വ്യക്തമാക്കി.

Advertisment

മുൻപ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതിന് മുൻപ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറോട് വിരമിക്കലിനെക്കുറിച്ച് പറഞ്ഞ കാര്യത്തെക്കുറിച്ചും ഇൻസമാം തന്റെ വീഡിയോ സംഭാഷണത്തിൽ പറയുന്നു. വലിയ ആരാധകവൃന്ദമുള്ള താരങ്ങൾ ഫീൽഡിൽ നിൽക്കപമ്പോൾ വിരമിക്കണമെന്നായിരുന്നു സച്ചിനോട് പറഞ്ഞതെന്ന് ഇൻസമാം ഓർത്തെടുത്തു.

Read More: ധോണിയുടെ ഏഴാം നമ്പർ ജേഴ്‌സി പിൻവലിക്കണമെന്ന് സഹതാരം; ബിസിസിഐ തീരുമാനം നിർണായകം

“ഇത് അതേ കാര്യമാണ്, ഞാൻ ഒരിക്കൽ സച്ചിൻ സച്ചിനോട് പറഞ്ഞു. നിങ്ങൾ‌ക്ക് ഇത്രയും വലിയ ആരാധകരുണ്ടാകുമ്പോൾ‌, നിങ്ങൾ‌ നിങ്ങളുടെ യാത്ര ഗ്രൗണ്ടിൽനിന്ന് അവസാനിപ്പിക്കണമെന്ന്. എല്ലാറ്റിനുമുപരിയായി നിങ്ങൾ‌ ഈ ബഹുമതിയും താരപദവിയും നേടിയത് ഗ്രൗണ്ടിൽ നിന്നാണ് എന്ന്,” ഇൻസമാം പറഞ്ഞു.

“എന്റെ അഭിപ്രായത്തിൽ, ധോണിയും അങ്ങനെയാണ് ചെയ്തിരുന്നതെങ്കിൽ അദ്ദേഹത്തിന്റെ ആരാധകർ കൂടുതൽ സന്തോഷിക്കുമായിരുന്നു, ഞാനടക്കം അദ്ദേഹത്തെ മികച്ച ഇന്ത്യൻ നായകനായി വിലയിരുത്തുന്നു.”

“ധോണിക്ക് കളിക്കാരെ എങ്ങനെ നിർമ്മിച്ചെടുക്കണമെന്ന് അറിയാമായിരുന്നു” എന്നും ഇൻസമാം പറഞ്ഞു.

ധോണിയെ കായികരംഗത്തെ ഏറ്റവും പ്രഗത്ഭനായ കളിക്കാരനായും മുൻ പാക് നായകൻ റേറ്റ് ചെയ്തു. “കളിക്കാരെ മികച്ച കളിക്കാരാക്കി മാറ്റിയതിന്” വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് അദ്ദേഹം ബഹുമാനമറിയിക്കുകയും ചെയ്തു.

Read More: ഇതിഹാസങ്ങൾ വിരമിക്കുന്നത് അവരുടെ സ്റ്റൈലിൽ: ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ക്രിക്കറ്റ് ലോകം

കളിക്കാരെ എങ്ങനെ നിർമ്മിച്ചെടുക്കാമെന്ന് അറിയാവുന്ന സമർത്ഥനായ ഒരു ക്രിക്കറ്റ് കളിക്കാരനാണ് എം‌എസ് ധോണി. എം‌എസ് ധോണി നിർമ്മിച്ച മികച്ച രണ്ട് കളിക്കാരാണ് സുരേഷ് റെയ്‌ന, ആർ അശ്വിൻ എന്നിവർ ”

“കായികരംഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രാഹ്യം വളരെ മികച്ചതായിരുന്നു, അതിനാൽ കളിക്കാരെ തിരഞ്ഞെടുത്ത് അവരെ മികച്ച കളിക്കാരാക്കി മാറ്റുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.

ഈ ഗുണമാണ് അദ്ദേഹത്തെ മികച്ച കളിക്കാരനാക്കിയതെന്ന് ധോണിയുടെ ഫിനിഷിംഗ് കഴിവുകളെ പ്രശംസിച്ചുകൊണ്ട് ഇൻസമാം പറഞ്ഞു.

മത്സരം ഫിനിഷ് ചെയ്യാൻ അറിയാവുന്ന കളിക്കാരനാണ് അദ്ദേഹം. ഓരോ മത്സരത്തിലും സെഞ്ച്വറി നേടുന്ന തരത്തിലുള്ള ആളല്ല അദ്ദേഹം, പക്ഷേ ടീം വിജയിക്കുന്ന ഭാഗത്ത് ഫിനിഷ് ചെയ്യുന്ന രീതിയിലാണ് അദ്ദേഹം തന്റെ ഇന്നിംഗ്സ് തയ്യാറാക്കാറ്. ”

Read More: തല പടിയിറങ്ങി, ധോണി ഫിനിഷസ് ഓഫ് ഇൻ സ്‌റ്റെൽ

“ഒറ്റയ്ക്ക്, അദ്ദേഹത്തിന് മത്സരങ്ങളിൽ വിജയിക്കാനാകും. ഉദാഹരണത്തിന്, 2011 ലെ ലോകകപ്പ്. നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ വന്ന അദ്ദേഹം തന്നിലുള്ള ആത്മവിശ്വാസത്തിന്റെ അളവിനെ പ്രതിഫലിപ്പിച്ചിരുന്നു, ” ഇൻസമാം പറഞ്ഞു.

2020 ഓഗസ്റ്റ് 15 ശനിയാഴ്ച രാത്രി 7.29നാണ് ധോണി വിരമിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം. "ഇന്ന് രാത്രി 7.29ന് താൻ വിരമിച്ചതായി കണക്കാക്കണം" എന്ന് ധോണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും ധോണി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

Read More: ‘MS Dhoni shouldn’t have taken retirement while sitting at home’: Inzamam-ul-Haq

Cricket Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: