ഏകദിനത്തിലും ടി20യിലുമായി ടീം ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീടനേട്ടങ്ങളിലെത്തിച്ച എംഎസ് ധോണി അന്താരാഷ്ട്ര കരിയറിനോട് വിട പറഞ്ഞിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ടോടെ തന്റെ ഓദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി.

Read More:  സ്വാതന്ത്ര്യദിനം, സമയം രാത്രി 7.29; ധോണി വിരമിച്ചു

“നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഒരുപാട് നന്ദി, ഇന്ന്  19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക,” ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്. വിരമിക്കൽ പ്രഖ്യാപിച്ചതിന് പിറകേ സച്ചിൻ ടെൻഡുൽക്കറും വിരാട് കോഹ്ലിയും അടക്കമുള്ള താരങ്ങൾ ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരണമറിയിച്ചു.

 

View this post on Instagram

 

Thanks a lot for ur love and support throughout.from 1929 hrs consider me as Retired

A post shared by M S Dhoni (@mahi7781) on

ഇന്ത്യൻ ക്രിക്കറ്റിനു ധോണി നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു. ധോണിക്കൊപ്പം 2011 ലോകകപ്പ് ക്രിക്കറ്റ് സ്വന്തമാക്കിയ നിമിഷം തന്റെ ജീവിതത്തിലെ ഏറ്റവും അസുലഭ നിമിഷമായിരുന്നു എന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ധോണിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇനിയുള്ള ജീവിതത്തിൽ എല്ലാവിധ ആശംസകളും നേരുന്നതായും സച്ചിൻ പറഞ്ഞു.

Read More: തല പടിയിറങ്ങി, ധോണി ഫിനിഷസ് ഓഫ് ഇൻ സ്‌റ്റെൽ

എല്ലാ ക്രിക്കറ്റ് താരങ്ങളും ഒരു ദിവസം യാത്ര അവസാനിപ്പിക്കണം. എന്നാൽ, നമുക്ക് വളരെ അടുപ്പമുള്ള ഒരാൾ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ അത് ഏറെ വേദനിപ്പിക്കും. നിങ്ങൾ രാജ്യത്തിനു വേണ്ടി ചെയ്‌തതെല്ലാം എല്ലാവരുടെയും മനസിലുണ്ടാകും…ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് കോഹ്‌ലി ട്വീറ്റ് ചെയ്‌തു.

Read More:  ചിന്ന തലയും വിടപറയുന്നു; ധോണിക്ക് പിന്നാലെ റെയ്‌നയും വിരമിച്ചു

എംഎസ് ധോണിയെപ്പോലെയാകാൻ ആർക്കും കഴിയില്ലെന്ന് വീരേന്ദർ സെഹ്‌വാഗ് പറഞ്ഞു. “കളിക്കാർ വരും പോകും, പക്ഷേ ധോണിയേക്കാൾ ശാന്തനാവില്ല ആരും,” സെഹ്‌വാഗ് പറഞ്ഞു. രാജ്യത്തെ ക്രിക്കറ്റിന് ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിത്തന്ന ഈ താരത്തിനൊപ്പം കളിക്കാനുള്ള സവിശേഷ അവസരം തനിക്ക് ലഭിച്ചതായി ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു.   ഇതിഹാസങ്ങൾ വിരമിക്കുന്നത് അവരുടെ സ്റ്റൈലിൽ എന്ന് ആർ അശ്വിൻ കുറിച്ചു.ഇതിഹാസം വിരമിച്ചു എന്നാണ് മനോജ് തിവാരിയുടെ ട്വീറ്റ്.

Read More: ‘Legend retires in his own style’: Cricket fraternity reacts to MS Dhoni’s retirement

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook