/indian-express-malayalam/media/media_files/ExqN6bPRuisAkbCdkitk.jpg)
ഫൊട്ടോ: എക്സ്/ Johns.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് പിന്നാലെ കണ്ണീരടക്കാൻ പാടുപെടുന്ന ഇന്ത്യൻ നായകന്റെ ദൃശ്യങ്ങൾ ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു. ലോകകപ്പിൽ പത്ത് തുടർജയങ്ങളുമായി വന്ന ഇന്ത്യയെ ആറ് വിക്കറ്റിനാണ് ഓസീസ് തകർത്തുവിട്ടത്. 20 വർഷങ്ങൾക്കിപ്പുറം സ്വന്തം നാട്ടിൽ ലോകകപ്പിൽ മുത്തമിടാമെന്ന നീലപ്പടയുടെ സ്വപ്നങ്ങളാണ് ഇന്നലെ പാറ്റ് കമ്മിൻസിന്റെ കംഗാരുപ്പടയുടെ കുതിപ്പിനിടയിൽ വീണുടഞ്ഞത്.
അതേസമയം, ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യൻ ടീമിന്റെ നായകൻ രോഹിത്ത് ശർമ്മയെ ആശ്വസിപ്പിച്ച് മുൻ ഇന്ത്യൻ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ കപിൽ ദേവ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. "രോഹിത്ത്, നിങ്ങളുടെ പ്രവർത്തന മണ്ഡലത്തിൽ നിങ്ങളൊരു മാസ്റ്ററാണ്. നിങ്ങളെ ഒരുപാട് വിജയങ്ങൾ കാത്തിരിപ്പുണ്ട്. ഇത് എത്രമാത്രം ദുഃഖത്തിന്റെ അവസരമാണെന്ന് എനിക്കറിയാം. എന്നിരുന്നാലും നിങ്ങളുടെ ആവേശം നഷ്ടപ്പെടുത്താതിരിക്കൂ. ഇന്ത്യ മുഴുവൻ നിങ്ങൾക്കൊപ്പമാണുള്ളത്," കപിൽ ദേവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇന്ത്യൻ ടീം തലയുയർത്തിപ്പിടിച്ച് നടക്കണമെന്നും കപിൽ ദേവ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. "ബോയ്സ്, നിങ്ങൾ ചാമ്പ്യൻമാരെ പോലെയാണ് കളിച്ചത്. നിങ്ങൾ തലയുയർത്തി തന്നെ നടക്കൂ. ട്രോഫി നേടുകയെന്നത് നിങ്ങളുടെ മനസ്സിലെ ആത്യന്തിക ലക്ഷ്യമായിരുന്നിരിക്കാം. എന്നിരുന്നാലും നിങ്ങൾ വിജയികളായി തന്നെയാണ് മടങ്ങുന്നത്. ഇന്ത്യ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു," കപിൽ ദേവ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
Instagram story by Kapil Dev for Captain Rohit Sharma.
— Johns. (@CricCrazyJohns) November 20, 2023
- A beautiful gesture 👌 pic.twitter.com/2Kkz7rcXBj
ഏകദിന ലോകകപ്പ് നേടിയ ക്യാപ്റ്റന്മാരെ അനുമോദിക്കുന്ന പ്രത്യേക ചടങ്ങ് ഉൾപ്പെടെ സംഘടിപ്പിച്ചിട്ടും, കപിൽ ദേവിനെ ബിസിസിഐ അധികൃതർ വിളിക്കാതിരുന്നത് ഇന്നലെ വിവാദമായിരുന്നു. “എന്നെ അവിടേക്ക് ക്ഷണിച്ചിട്ടില്ല. അവർ എന്നെ വിളിച്ചില്ല, അതിനാൽ ഞാൻ പോയില്ലെന്ന് പറയുന്നതാണ് എളുപ്പം. 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം മുഴുവനും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ, ഇതൊരു വലിയ ഇവന്റായതിനാലും, ആളുകൾ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കിലായതിനാലും ചിലപ്പോൾ അവർ മറക്കും”എന്തുകൊണ്ടാണ് ഫൈനൽ മത്സരത്തിന് ഇല്ലാതിരുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കപിൽദേവ് മറുപടി നൽകി.
Read More Sports Stories Here
- ലോകകപ്പ് ഫൈനൽ കാണാൻ ബിസിസിഐ ക്ഷണിച്ചില്ല; പരാതിയുമായി കപിൽ ദേവ്
- കണ്ണീരണിഞ്ഞ് രോഹിത്ത് ശർമ്മ; ആശ്വസിപ്പിക്കാൻ ഓടിയെത്തി സച്ചിൻ, വീഡിയോ
- കംഗാരുപ്പടയ്ക്ക് ആറാം വിശ്വകിരീടം; സെഞ്ചുറിയോടെ തലയുയർത്തി ഹെഡ്ഡ്
- ഫൈനലിന് മുമ്പ് വിരാട് കോഹ്ലിക്ക് അമൂല്യമായ ഒരു സമ്മാനം കൈമാറി ഇതിഹാസം
- നീലക്കടലിനെ രസിപ്പിച്ച് സൂര്യകിരൺ അക്രോബാറ്റിക് സംഘം; കയ്യടിച്ച് ഷമി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.