/indian-express-malayalam/media/media_files/QD7LHi8QAh8gXaABHVBC.jpg)
ഫൊട്ടോ: X/ ICC and ക്രിക്ട്രാക്കർ
ലോകകപ്പ് ഫൈനലിന് മുന്നോടിയായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് ആവേശം പകർന്ന് ഇന്ത്യൻ വായുസേനയുടെ അക്രോബാറ്റിക് പ്രകടനം. ഒരു ലക്ഷത്തിലേറെ വരുന്ന കാണികൾക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ആകാശത്തിലെ മായിക പ്രകടനങ്ങളെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
വിങ്ങ് കമാൻഡർ സിദ്ധാർത്ഥ് കാർത്തിക്ക് നേതൃത്വം നൽകിയ ഒമ്പത് വിമാനങ്ങളാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് മുകളിലൂടെ ചീറിപാഞ്ഞത്. പത്ത് മിനിറ്റോളം നീണ്ട അഭ്യാസ പ്രകടനങ്ങളെ കയ്യടികളോടെയാണ് കാണികൾ വരവേറ്റത്.
An absolute spectacle at the Narendra Modi Stadium! 🏟️#TeamIndia | #CWC23 | #MenInBlue | #Final | #INDvAUSpic.twitter.com/OMchf6BSni
— BCCI (@BCCI) November 19, 2023
മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും കയ്യടികളോടെയാണ് ഈ കാഴ്ചകൾ കണ്ടുനിന്നത്. അതേസമയം, ശ്രേയസ് അയ്യരും സൂര്യകുമാർ യാദവും ശ്വാസമടക്കിപ്പിടിച്ച് നിന്നാണ് എയർ ഫോഴ്സ് ടീമിന്റെ പ്രകടനങ്ങൾ വീക്ഷിച്ചത്.
Indian players enjoy the Suryakiran Acrobatic Team led by Flight Commander Wing Commander Siddharth Kartik over Narendra Modi Stadium in Ahmedabad. pic.twitter.com/wMx305voqT
— CricTracker (@Cricketracker) November 19, 2023
ബിസിസിഐയും ഐസിസയും ഇന്ത്യൻ എയർ ഫോഴ്സിന്റെ അക്രോബാറ്റിക് പ്രകടനങ്ങളെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണാനാകുന്ന കാഴ്ചയെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (ഐസിസി) ഈ കാഴ്ചയെ വിവരിച്ചത്.
Breath-taking ✈
— ICC Cricket World Cup (@cricketworldcup) November 19, 2023
A flying start to the #CWC23 Final 🏆#INDvAUSpic.twitter.com/DlnQKMTlps
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.