/indian-express-malayalam/media/media_files/ongvsrK9AwsKVPa1mOs9.jpg)
ഫൊട്ടോ: X/ BCCI
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി വിരാട് കോഹ്ലിക്ക് അമൂല്യമായ ഒരു സമ്മാനം കൈമാറി ഇന്ത്യൻ ക്രിക്കറ്റ് ലെജൻഡ് സച്ചിൻ ടെണ്ടുൽക്കർ. 2011ൽ ഇന്ത്യ വാംഖഡെ സ്റ്റേഡിയത്തിൽ ലോകകപ്പ് നേടിയപ്പോൾ സച്ചിൻ ധരിച്ചിരുന്ന ഭാഗ്യ ജേഴ്സിയാണ് കോഹ്ലിക്ക് കൈമാറിയത്. ബിസിസിഐ കോച്ചിങ്ങ് സ്റ്റാഫുകൾ ചേർന്നാണ് സച്ചിൻ കൈമാറിയ കുറിപ്പും, ഇതിഹാസ താരം ഒപ്പിട്ട ജേഴ്സിയും ഇന്ത്യൻ സൂപ്പർതാരത്തിന് കൈമാറിയത്.
A special occasion & a special pre-match moment 🤗
— BCCI (@BCCI) November 19, 2023
Sachin Tendulkar 2011 🤝 Virat Kohli 2023
Follow the match ▶️ https://t.co/uVJ2k8mp2V#TeamIndia | #CWC23 | #MenInBlue | #Final | #INDvAUSpic.twitter.com/VWAHkf60LV
കഴിഞ്ഞ ദിവസമാണ് സച്ചിൻ ഏകദിന ക്രിക്കറ്റിൽ സ്ഥാപിച്ച ഏറ്റവും കൂടുതൽ സെഞ്ചുറികളുടെ റെക്കോഡ് വിരാട് തകർത്തത്. സച്ചിന് 49ഉം കോഹ്ലിക്ക് 50ഉം സെഞ്ചുറികളാണ് ഇപ്പോൾ ഏകദിന ക്രിക്കറ്റിൽ അവകാശപ്പെടാനുള്ളത്. റെക്കോഡ് തകർത്തതിന് പിന്നാലെ വാംഖഡെ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ആരാധകർക്ക് മുന്നിൽ വച്ച് സച്ചിനെ വണങ്ങുന്ന കോഹ്ലിയുടെ ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു.
സച്ചിന്റെ അപ്രതീക്ഷിത സമ്മാനവും സന്ദേശവും ലഭിച്ച വിരാട് ഏറെ സന്തോഷവാനായാണ് കാണപ്പെട്ടത്. റെക്കോഡ് തകർത്ത ശേഷം കോഹ്ലിയെ സച്ചിൻ കെട്ടിപ്പിടിക്കുന്ന ചിത്രവും സച്ചിന്റെ കയ്യൊപ്പോട് കൂടി ചേർത്തിരുന്നു. 2011ൽ തനിക്ക് കൈവന്ന ഭാഗ്യം 2023ൽ വിരാടിന് കൈവരട്ടെയെന്നായിരുന്നു സച്ചിന്റെ സന്ദേശമെന്നാണ് സൂചന. ബിസിസിഐ ഈ പ്രസന്റേഷന്റ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ലോകകപ്പ് വേദിയിൽ തന്റെ ഏകദിന സെഞ്ചുറികളുടെ റെക്കോഡ് തകർത്തതിന് പിന്നാലെ സച്ചിൻ ടെണ്ടുൽക്കർ വിരാട് കോഹ്ലിയെ സ്നേഹത്തോടെ വാരിപ്പുണർന്നിരുന്നു. ആദ്യ ഇന്നിംഗ്സിന് ശേഷമുള്ള ഇടവേളയിലാണ് കോഹ്ലിയെ നേരിട്ട് കാണാൻ സച്ചിനെത്തിയത്. ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരൻ തന്റെ റെക്കോഡ് തകർത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് സച്ചിൻ അന്ന് പറഞ്ഞു.
"എന്റെ സ്വന്തം ഹോം ഗ്രൌണ്ടിൽ, ഇതുപോലൊരു വലിയ വേദിയിൽ, ലോകകപ്പിന്റെ സെമി ഫൈനലിൽ കൂടിയാകുമ്പോൾ അത് നിർവചിക്കാനാകാത്ത ആഹ്ളാദം പകരുന്നു. ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, മറ്റ് സഹതാരങ്ങൾ നിങ്ങളെ കൊണ്ട് എന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങണമെന്ന് പറഞ്ഞ് പറ്റിച്ചിരുന്നു. അന്ന് എനിക്ക് ചിരി അടക്കാനായില്ല.
എന്നാൽ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. ആ കുട്ടി ഒരു അതുല്യ പ്രതിഭയായ കളിക്കാരനായി വളർന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്," സച്ചിൻ നവംബർ 15ന് എക്സിൽ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.