scorecardresearch

മൂന്നാം ഏകദിനത്തിലും ശ്രീലങ്കയ്ക്കെതിരെ തകർന്നടിഞ്ഞ് ഇന്ത്യ

ശ്രീലങ്കയ്ക്കായി അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു

ശ്രീലങ്കയ്ക്കായി അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു

author-image
Sports Desk
New Update
IND vs SL

ചിത്രം: എക്സ്

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ആശ്വാസ വിജയം തേടിയാണ് ഇന്ത്യ ഇന്നിറങ്ങിയത്. എന്നാൽ മുൻ മത്സരങ്ങളിലേതിലും ദയനീയ പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. 110 റണ്‍സിന്റെ വൻതോൽവിയാണ് കൊളംബോയിൽ ടീമിന് നേരിടേണ്ടിവന്നത്. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് അവസാന രണ്ടു മത്സരങ്ങളിലെ പരാജയം. 

Advertisment

ടോസ് നിർണായകമായ മത്സരത്തിൽ ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ ചരിത് അസലങ്ക, രോഹിതിനും സംഘത്തിനും എതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തിൽ 248 റണസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ,  26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി.

രോഹിത് ശര്‍മയ്ക്ക് (35) മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്. ശുബ്മാന്‍ ഗില്ല് (6), റിഷഭ് പന്ത് (6), വിരാട് കോലി (20), അക്‌സര്‍ പട്ടേല്‍ (2), ശ്രേയസ് അയ്യര്‍ (8), റിയാന്‍ പരാഗ് (15), ശിവം ദുബെ (9) തുടങ്ങിയ താരങ്ങൾ നിലംതൊടാതെ കരയ്ക്കു കയറി. ശ്രീലങ്കയുടെ സ്പിൻ തന്ത്രത്തിന് മുന്നിൽ ഗംഭീറിന്റെ സംഘം മുട്ടുകുത്തുകയായിരുന്നു. ശ്രീലങ്കയ്ക്കായി അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 

Advertisment

കെ.എല്‍ രാഹുലിന് പകരക്കാരനായി റിഷഭ് പന്തിനെയും, അര്‍ഷ്ദീപ് സിങിന് പകരം റിയാന്‍ പരാഗിനെയുമാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, അഖില ധനഞ്ജയക്ക് പകരം മഹീഷ തീക്ഷണയെ ശ്രീലങ്ക പരീക്ഷിക്കും. അർഷ്ദീപ് പുറത്തായതോടെ ഇന്ത്യൻ നിര മുഹമ്മദ് സിറാജ് എന്ന ഒറ്റ പേസറിലേക്ക് ചുരിങ്ങി.

ടീം
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യർ, റിയാൻ പരാഗ്, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ശ്രീലങ്ക: പാത്തും നിസങ്ക, അവിഷ്‌ക ഫെർണാണ്ടോ, കുസൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ജനിത് ലിയാനഗെ, കമിന്ദു മെൻഡിസ്, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ജെഫ്രി വാൻഡർസെ, അസിത ഫെർണാണ്ടോ.

Read More

India Srilanka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: