/indian-express-malayalam/media/media_files/dbBsGylqLuvczYxKhBrV.jpg)
ചിത്രം: എക്സ്
പാരീസ്: പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്ര പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഫൈനലിൽ. ആദ്യശ്രമത്തിൽ തന്നെ 89.34 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ചോപ്ര ഫൈനലിലേക്ക് ടിക്കറ്റ് നേടിയത്. ഫൈനലിലേക്ക് യോഗ്യത നേടാൻ 84 മീറ്റർ ദൂരമായിരുന്നു വേണ്ടിയിരുന്നത്. നീരജ് ചോപ്രയുടെ സീസണിലെ മികച്ച ത്രോ ആണിത്.
2022 കോമൺവെൽത്ത് ഗെയിംസിൽ 90 മീറ്റർ മറികടന്ന പാകിസ്ഥാൻ താരം അർഷാദ് നദീം (86.59 മീറ്റർ), ജർമ്മൻ താരം ജൂലിയൻ വെബർ (87.76 മീറ്റർ) ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാദ്‌ലെജ് (85.63 മീറ്റർ) എന്നിവരാണ് ഫൈനൽ യോഗ്യത നേടിയ മറ്റു താരങ്ങൾ.
NEERAJ CHOPRA (@Neeraj_chopra1) hits 89.34m in his FIRST attempt in the Men's Javelin Throw Qualifiers! One, and DONE 💪🏻👑
— Satnam Singh Sandhu (@satnamsandhuchd) August 6, 2024
Finals on Thursday 🥇 pic.twitter.com/rhFuT13M1o
അതേസമയം, ഇന്ത്യൻ താരം കിഷോർ കുമാർ ജെന്നയ്ക്ക് ഫൈനൽ യോഗ്യത നേടാനായില്ല. 80.73 മീറ്റർ ദൂരം മാത്രം ജവലിനെത്തിക്കാനേ താരത്തിനായുള്ളു. പാരീസ് ഒളിംപിക്സിൽ മൂന്ന് വെങ്കല മെഡലുകളോടെ 60-ാം സ്ഥാനത്താണ് ഇന്ത്യ. ഒഗസ്റ്റ് 8ന് ഇന്ത്യൻ സമയം രാത്രി 11.55നാണ് ജാവലിൻ ത്രോ ഫൈനൽ മത്സരം.
Read More
- പാരിസ് ഒളിമ്പിക്സ്; ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശ
- മുൻ ഇംഗ്ലണ്ട് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു
- ഒളിമ്പിക്സിലെ കന്നി സ്വർണം, മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ് നൊവാക് ജോക്കോവിച്ച്
- ശ്രീജേഷിന്റെ കരുത്തിൽ ഇന്ത്യ; പത്തുപേരുമായി ഹോക്കി ടീം സെമിയിൽ
- ഷൂട്ടിങ്ങിൽ ഹാട്രിക് മെഡൽ ഇല്ല, മനു ഭാക്കർ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്
- പാരീസ് ഒളിമ്പിക്സിൽ വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യ
- ഇരട്ട മെഡൽ നേട്ടവുമായി മനു ഭാക്കർ കുറിച്ചത് ചരിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.