scorecardresearch

പാരിസ് ഒളിമ്പിക്‌സ്; ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശ

സെമിയിൽ നിലവിലെ ചാമ്പ്യൻ വിക്ടർ അക്സൽസനോടു പരാജയപ്പെട്ടാണ് ലക്ഷ്യ വെങ്കല പോരിനെത്തിയത്. ഒളിമ്പിക്‌സ് ബാഡ്മിൻറണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടവുമായാണ് ലക്ഷ്യയുടെ മടക്കം

സെമിയിൽ നിലവിലെ ചാമ്പ്യൻ വിക്ടർ അക്സൽസനോടു പരാജയപ്പെട്ടാണ് ലക്ഷ്യ വെങ്കല പോരിനെത്തിയത്. ഒളിമ്പിക്‌സ് ബാഡ്മിൻറണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടവുമായാണ് ലക്ഷ്യയുടെ മടക്കം

author-image
Sports Desk
New Update
Lakshya Sen wins the gold medal at Junior Asian Championships BAI Twitter

ലക്ഷ്യ സെൻ

പാരിസ്: ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശ. പുരുഷൻമാരുടെ ബാഡ്മിന്റണിൽ  വെങ്കല മെഡൽ നിർണയ പോരിൽ ലക്ഷ്യ സെൻ മലേഷ്യയുടെ ലീ സി ജിയോടു പൊരുതി വീണു. പരിക്കിന്റെ ബുദ്ധിമുട്ടുകൾ താരം പോരാട്ടത്തിനിടെ അനുഭവിച്ചു. അതോടെ ആദ്യ സെറ്റിൽ നേടിയ ആധിപത്യം തുടരാൻ സാധിച്ചില്ല.ഒന്നാം സെറ്റ് പിടിച്ച് ഗംഭീരമായി തുടങ്ങിയ ലക്ഷ്യക്ക് പക്ഷേ രണ്ടാം സെറ്റിൽ അടിതെറ്റി. ഇന്ത്യൻ താരം മികച്ച പോരാട്ടം കാഴ്ച വച്ചെങ്കിലും സെറ്റ് പിടിച്ച് ലീ ആത്മവിശ്വാസം ഉയർത്തി.
മൂന്നാം സെറ്റ് തീർത്തും ഏകപക്ഷീയമായി. കൈയുടെ പരിക്ക് ലക്ഷ്യയെ മൂന്നാം സെറ്റിൽ നിസഹയനാക്കി. 9-2 ന്റെ ലീഡിലാണ് ലക്ഷ്യ തിരിച്ചടി തുടങ്ങിയത്. എന്നാൽ ഓരോ തവണ സർവീസ് നഷ്ടപ്പെടുമ്പോഴും പെട്ടെന്നു തന്നെ തിരിച്ചെടുത്ത് മലേഷ്യൻ താരം മൂന്നാം സെറ്റിൽ കളം അടക്കി വാണതോടെ ലക്ഷ്യയുടെ എല്ലാ ലക്ഷ്യങ്ങളും പിഴച്ചു. നേരത്തെ സെമിയിൽ നിലവിലെ ചാമ്പ്യൻ വിക്ടർ അക്സൽസനോടു പരാജയപ്പെട്ടാണ് ലക്ഷ്യ വെങ്കല പോരിനെത്തിയത്. ഒളിമ്പിക്‌സ് ബാഡ്മിൻറണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടവുമായാണ് ലക്ഷ്യയുടെ മടക്കം.

Advertisment

Read More

Badminton Paris Olympics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: