/indian-express-malayalam/media/media_files/ZoBvrVDBZGesA27ZFo1d.jpg)
വിനേഷ് ഫോഗട്ട് (ഫൊട്ടോ കടപ്പാട്-എക്‌സ്)
പാരീസ്: രാജ്യത്തിനായി ഗുസ്തിയിൽ ചരിത്രം നേട്ടം രചിച്ചതിന് ശേഷം വിനേഷ് ഫോഗട്ട് ആഹ്ലാദാരവങ്ങൾക്ക് നിൽക്കാതെ വേഗം ഓടിയത് ഒരുവിഡീയോ കോളിന്റെ മറുതലയ്ക്കൽ നിൽക്കുന്നയാളാട് സംസാരിക്കാനായിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോട് മറുതലയ്ക്കൽ നിന്നിരുന്നത് മറ്റാരുമായിരുന്നില്ല.വിനേഷ് ഫോഗട്ടിന്റെ അമ്മയായിരുന്നു. ഒളിമ്പിക്‌സ് വേദിയിലെ ശബ്ദകോലാഹലങ്ങളെ ഭേദിച്ച അവൾ അമ്മയോട് പറഞ്ഞു. 'ഇത്തവണ ഞാൻ സ്വർണ്ണമെഡൽ കരസ്ഥമാക്കും...'. എന്റെ എല്ലാ നേട്ടങ്ങൾക്കും പ്രേരകശക്തി അമ്മയാണ്. ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്തും വഴികാട്ടിയും.-കഴിഞ്ഞ വർഷം ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വിനേഷ് ഫോഗട്ട് പറഞ്ഞ വാക്കുകളാണിത്.
''മുപ്പത്തിരണ്ടാമത്തെ വയസ്സിൽ അമ്മ വിധവയായതാണ്. പിന്നീട് അമ്മയുടെ ജീവിതം ഞങ്ങൾക്ക് വേണ്ടിയായിരുന്നു. കുടുംബത്തെ കരകയറ്റണമെന്ന് പ്രതീക്ഷയിൽ കഷ്ടപ്പാടുകളെല്ലാം മറന്നു. ഞങ്ങളെ വളർത്തി,വലിതാക്കി ഈ നിലയിലെത്തിച്ചു. അച്ഛൻ മരിക്കുന്നതിന് മുമ്പ് വീടുവിട്ട് പുറത്തിറങ്ങാത്ത ആളായിരുന്നു അമ്മ. ഒരു കിലോ തക്കാളിയുടെ വിലപോലും അറിയാത്തവൾ. എന്നാൽ അച്ഛന്റെ മരണത്തോടെ കാര്യങ്ങളെല്ലാം മാറിമറഞ്ഞു. അമ്മ വീടിന്റെ കേന്ദ്ര ബിന്ദുവായി. ആ ചിറകനിടയിൽ ഞങ്ങൾ വളർന്ന് പന്തലിച്ചു. അതിനിടെ അമ്മ അർബുദ ബാധിതയായി. പക്ഷെ കീഴടങ്ങാൻ തയ്യാറാകാത്ത അമ്മ കൂടുതൽ കരുത്തോടെ ഞങ്ങളെ വളർത്തി-വിനേഷ് ഫോഗട്ട് അന്ന് പറഞ്ഞതിങ്ങനെയായിരുന്നു.
ഒളിമ്പിക്‌സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ക്വർട്ടർ കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചടുലതയും വേഗതയും കരുത്തായുള്ള ജപ്പാന്റെ യു സുസാക്കിയായിരുന്നു എതിരാളി. എന്നാൽ സുസാക്കിക്ക് ഇല്ലാത്ത ഒന്ന് വിനേഷിനുണ്ടായിരുന്നു വിജയിക്കണമെന്ന് ശാഠ്യം. ഒരു പക്ഷെ സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവർക്കൊപ്പം ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധത്തിന്റെ മുഖങ്ങളിലൊന്നായ നിൽക്കാൻ വിനേഷ് ഫോഗട്ടിന് കഴിഞ്ഞതും ഈ ശാഠ്യമായിരിക്കാം.
അന്താരാഷ്ട്ര ഗുസ്തിയിൽ സുസാക്കി ചില്ലറക്കാരിയല്ല. അണ്ടർ 17 വിഭാഗം മുതൽ അണ്ടർ 20, അണ്ടർ 23, സീനിയർ, ഒളിമ്പിക്സ് എന്നിങ്ങനെ സമ്പൂർണ്ണ ലോക കിരീടങ്ങൾ നേടിയ ആദ്യ ഗുസ്തി താരം. നാല് ലോക കിരീടങ്ങളാണ് സുസാക്കിയുടെ പേരിലുള്ളത്. 2017-ൽ 18-ാം വയസ്സിൽ ആദ്യമായി കിരീടം നേടി, 2018, 2022, 2023 വർഷങ്ങളിൽ വീണ്ടും ചാമ്പ്യനായി. വിജയം മാത്രം കണ്ട് ശീലിച്ച സുസാക്കിയെ മലയർത്തിയടിച്ച്് സെമിയിൽ ക്യൂബയുടെ യൂസ്‌നെലിസ് ഗുസ്മാൻ ലോപ്പസിനെയും തറപ്പറ്റിച്ച് വിനേ്ഷ് ഫോഗട്ട് ചരിത്രം സൃഷ്ടിക്കുമ്പോൾ അത് വാർത്തയാകുന്നത് ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവനാണ്.
Read More
- പാരീസ് ഒളിമ്പിക്സ്; ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ടിന്റെ തേരോട്ടം
- ഹോക്കിയിൽ പൊരുതി തോറ്റു; ഇനി വെങ്കലപ്രതീക്ഷ
- പാരീസ് ഒളിംപിക്സ്; ആദ്യ ത്രോയിൽ ഫൈനലുറപ്പിച്ച് നീരജ് ചോപ്ര
- പാരിസ് ഒളിമ്പിക്സ്; ബാഡ്മിന്റണിൽ ഇന്ത്യക്ക് നിരാശ
- മുൻ ഇംഗ്ലണ്ട് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു
- ഒളിമ്പിക്സിലെ കന്നി സ്വർണം, മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ് നൊവാക് ജോക്കോവിച്ച്
- ശ്രീജേഷിന്റെ കരുത്തിൽ ഇന്ത്യ; പത്തുപേരുമായി ഹോക്കി ടീം സെമിയിൽ
- ഷൂട്ടിങ്ങിൽ ഹാട്രിക് മെഡൽ ഇല്ല, മനു ഭാക്കർ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.