scorecardresearch

India Vs Pakistan : "ആദ്യ 8 ഓവറിൽ 2 ഓവർ മാത്രം പേസർമാർക്ക്; ഇതുവരെ കാണാത്ത പാക്കിസ്ഥാൻ പരീക്ഷണം"

India Vs Pakistan Asia Cup 2025: "ഇതിന് മുൻപും പാക്കിസ്ഥാനെതിരെ ഇന്ത്യ കളിച്ചിട്ടുണ്ട്. അത് മറ്റൊരു തരത്തിലെ പാക്കിസ്ഥാൻ ആക്രമണത്തിന് എതിരെയായിരുന്നു. എന്നാൽ ഇപ്പോഴത്തേത് തീർത്തും വ്യത്യസ്തമാണ്"

India Vs Pakistan Asia Cup 2025: "ഇതിന് മുൻപും പാക്കിസ്ഥാനെതിരെ ഇന്ത്യ കളിച്ചിട്ടുണ്ട്. അത് മറ്റൊരു തരത്തിലെ പാക്കിസ്ഥാൻ ആക്രമണത്തിന് എതിരെയായിരുന്നു. എന്നാൽ ഇപ്പോഴത്തേത് തീർത്തും വ്യത്യസ്തമാണ്"

author-image
Sports Desk
New Update
India Vs Pakistan Asia Cup Match Sanjay Manjrekar Reaction

Source: Indian Cricket Team, Salman Agha-Instagram

ഞായറാഴ്ച നടക്കുന്ന ഏഷ്യാ കപ്പ് മത്സരത്തിൽ പാക്കിസ്ഥാൻ ബോളർമാർക്ക് ഇന്ത്യയെ പ്രയാസപ്പെടുത്താൻ സാധിച്ചേക്കുമെന്ന് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ. പാക്കിസ്ഥാന്റെ സ്പിൻ നിരയെ എടുത്ത് പറഞ്ഞാണ് മഞ്ജരേക്കറുടെ പ്രതികരണം. സോണി സ്പോർട്സ് നെറ്റ് വർക്കിൽ സംസാരിക്കുകയായിരുന്നു മഞ്ജരേക്കർ. 

Advertisment

ഒമാനെതിരെ പാക്കിസ്ഥാൻ 93 റൺസിന്റെ ജയം നേടിയിരുന്നു. ഇതിന് പാക്കിസ്ഥാനെ തുണച്ചത് അവരുടെ നാല് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരാണ്. സൈം അയൂബ്, സുഫിയാൻ എന്നിവർ ഒമാനെതിരെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പിന്നെ ക്യാപ്റ്റൻ സൽമാനും പാക്കിസ്ഥാന് അഡീഷണൽ സ്പിൻ ബോളിങ് ഓപ്ഷനാണ്. ആദ്യ കളിയിൽ യുഎഇക്കെതിരെ സ്പിന്നർമാർക്ക് മുൻതൂക്കം നൽകി ഇന്ത്യ ഇറക്കിയ തന്ത്രം തന്നെയാണ് പാക്കിസ്ഥാന്റേയും.

Also Read: ഇന്ത്യാ-പാക്കിസ്ഥാൻ മത്സരം; ടിക്കറ്റ് വിറ്റ് പോകുന്നില്ല; വില കേട്ടാൽ ഞെട്ടും

"പാക്കിസ്ഥാന്റെ ഈ ബോളിങ് കോംപിനേഷൻ എനിക്ക് ഇഷ്ടപ്പെട്ടു. കാരണം ഇത് ഇന്ത്യാ പാക്കിസ്ഥാൻ മത്സരമാണ്. പാക്കിസ്ഥാന്റെ ഈ ബോളിങ് കോംപിനേഷന് എതിരെ ഇന്ത്യൻ ബാറ്റർമാർ വ്യത്യസ്തമായി ചിന്തിക്കേണ്ടി വരും. ഇതിന് മുൻപും ഐസിസി ഇവന്റുകളിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിച്ചിട്ടുണ്ട്. എന്നാൽ അത് ഒരു മറ്റൊരു തരത്തിലെ പാക്കിസ്ഥാൻ ആക്രമണത്തിന് എതിരെയായിരുന്നു. എന്നാൽ ഇപ്പോഴത്തേത് തീർത്തും വ്യത്യസ്തമാണ്," മഞ്ജരേക്കർ പറഞ്ഞു.

Advertisment

Also Read: അഞ്ചാമനാക്കിയത് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കാൻ; ശ്രേയസിനായുള്ള തന്ത്രമെന്ന് മുൻ താരം

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പേസ് ഷോ ഉണ്ടായേക്കില്ല. അത് വസിം അക്രമിന് ചിലപ്പോൾ ഇഷ്ടമായേക്കില്ല എന്നും തമാശയായി മഞ്ജരേക്കർ പറഞ്ഞു. "ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കണം. സൈം ആയുബ് നേരത്തെ പാക്കിസ്ഥാന് വേണ്ടി ബോൾ ചെയ്തിരുന്നില്ല. എന്നാൽ മൈക്ക് ഹെസൻ കോച്ചിങ് സ്റ്റാഫിലേക്ക് വന്നതോടെ സൈമിനെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നു. ഇതൊരു പുതിയ സമീപനം ആണ്. പാക്കിസ്ഥാൻ വ്യത്യസ്തമായ ഒരു കാര്യം പരീക്ഷിക്കുന്നു എന്നത് സന്തോഷിപ്പിക്കുന്നു."

Also Read: കുരങ്ങൻ കടിച്ചു കീറി; എന്റെ എല്ലുകൾ കാണാമായിരുന്നു; രക്തം വാർന്നൊലിച്ചു; നടുക്കുന്ന ഓർമെയെന്ന് റിങ്കു

"ആദ്യ ആറ് ഓവർ, അല്ലെങ്കിൽ എട്ട് ഓവറിലെ കാര്യം ആലോചിച്ച് നോക്കു. പേസർമാർക്ക് രണ്ട് ഓവർ മാത്രം. പിന്നെയെല്ലാം സ്പിന്നർമാർ. അതിശയകരം തന്നെ," പാക്കിസ്ഥാന്റെ സ്ക്വാഡ് പരീക്ഷണത്തിന് കയ്യടിച്ച് മഞ്ജരേക്കർ പറഞ്ഞു.

Read More: പറന്ന് പിടിച്ച് സഞ്ജു; സേവ് ചെയ്ത് 5 റൺസ്; തുടരെ ഫുൾ ഡൈവിൽ തകർപ്പൻ ക്യാച്ചുകൾ ; Sanju Samson Asia Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: