/indian-express-malayalam/media/media_files/2025/09/27/india-vs-pakistan-2025-09-27-16-18-40.jpg)
ചിത്രം: എക്സ്
IND vs PAK Asia Cup 2025 Final Match Date, Time: ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. ഫൈനലിന് മുമ്പ് ഇരു ടീമുകളും ടൂർണമെന്റിൽ രണ്ടുതവണ ഏറ്റുമുട്ടിയിരുന്നു. രണ്ട് മത്സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
ഏഷ്യാ കപ്പിൻ്റെ 40 വര്‍ഷ ചരിത്രത്തിലാദ്യമായാണ് ചിരവൈരികള്‍ ഫൈനലിലെത്തുന്നത്. എട്ടു കിരീടങ്ങളുമായി ഏഷ്യാ കപ്പിലെ ഏറ്റവും വിജയകരമായ ടീമാണ് ഇന്ത്യ. രണ്ടു തവണയാണ് പാക്കിസ്ഥാൻ ചാമ്പ്യന്മാരായിട്ടുള്ളത്. ടൂർണമെന്റിലെ ഇത്തവണത്തെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണ്. തോൽവിയറിയാതെയാണ് ടീം ഫൈനലിൽ എത്തിയത്.
പൂർണ്ണ ശേഷി പുറത്തെടുത്ത് ഇന്ത്യക്ക് ഇതുവരെ കളിക്കേണ്ടി വന്നിട്ടില്ലാ എന്നതാണ് വാസ്തവം. അതേസമയം, പാക്കിസ്ഥാൻ ബാറ്റിങിൽ ദുർബലരാണ്. പല അവസരങ്ങളിലും ബൗളർമാരാണ് ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റൗഫും ഫോമിലേക്ക് മടങ്ങിവരുന്നു എന്നതു തന്നെയാണ് ഫൈനലിൽ ടീമിന്റെ പ്രധാന പ്രതീക്ഷ.
Also Read: പഹൽഗാം ഓർമിപ്പിച്ചുള്ള വാക്കുകൾ; സൂര്യക്കെതിരെ ഐസിസി നടപടി
സാധ്യത ടീം
ഇന്ത്യ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ , സൂര്യകുമാർ യാദവ് (സി), തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്ക്രവർത്തി.
പാക്കിസ്ഥാൻ: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഘ (സി), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
ഏഷ്യാ കപ്പ് ഫൈനൽ മത്സരം എത്ര മണിക്ക് ആരംഭിക്കും?
ഇന്ത്യ ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കും. 7.30ന് ആണ് ടോസ്.
Also Read: സഞ്ജുവിനേറ്റ തിരിച്ചടിക്ക് കാരണം വൈഭവും? ഐപിഎല്ലിലെ പ്രഭാവം ഉലഞ്ഞതിന്റെ പ്രത്യാഘാതം
മത്സരം എവിടെ ലൈവായി കാണാം?
ഇന്ത്യ - പാക്കിസ്ഥാൻ ഏഷ്യാകപ്പ് ഫൈനൽ മത്സരം സോണി നെറ്റ്വർക്കിൽ ലൈവായി കാണാം. മത്സരത്തിന്റെ ലൈവ് സ്ട്രീം സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ഫാൻകോഡിലും ലഭ്യമാണ്.
ഇന്ത്യ - പാകിസ്ഥാൻ ഏഷ്യാ കപ്പ് ഫൈനൽ ടിക്കറ്റ് വില
ജനറൽ അഡ്മിഷൻ: 8450 രൂപ
കുട്ടികൾ: 605 രൂപ
ഈസ്റ്റ് ലോവർ സ്റ്റാൻഡ്: 8450 രൂപ (വിറ്റുതീർത്തു)
വെസ്റ്റ് ലോവർ സ്റ്റാൻഡ്: 8450 രൂപ
അപ്പർ സ്റ്റാൻഡ്: 8450 രൂപ
പവലിയൻ: 21730 രൂപ
പ്ലാറ്റിനം ഹോസ്പിറ്റാലിറ്റി പാസ്: 36220 രൂപ
എക്സ്ക്ലൂസീവ് ഗ്രാൻഡ് ലോഞ്ച്: 84510 രൂപ
വിഐപി സ്യൂട്ടുകൾ: 2,65,590 രൂപ മുതൽ
സ്കൈ ബോക്സ്: 3,86,310 രൂപ (രണ്ടെണ്ണത്തിന്).
(ശനിയാഴ്ച ഉച്ചവരെയുള്ള കണക്ക്).
Read More: 'സഞ്ജു മോഹൻലാൽ സാംസൺ'; ലാലേട്ടനുമായി താരതമ്യം ചെയ്ത് മാസ് മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.