scorecardresearch

India Vs England Test: ബുമ്ര തിരിച്ചെത്തും; എക്സ്ട്രാ ബാറ്ററെ കളിപ്പിക്കുമോ? സാധ്യതാ ഇലവൻ

India Vs England third test: ലോർഡ്സിൽ പേസും ബൗൺസുമുള്ള പിച്ച് ആണ് പ്രതീക്ഷിക്കുന്നത്. ഇവിടെ ജസ്പ്രീത് ബുമ്രയുടെ പ്രകടനം ഇന്ത്യക്ക് നിർണായകമാവും

India Vs England third test: ലോർഡ്സിൽ പേസും ബൗൺസുമുള്ള പിച്ച് ആണ് പ്രതീക്ഷിക്കുന്നത്. ഇവിടെ ജസ്പ്രീത് ബുമ്രയുടെ പ്രകടനം ഇന്ത്യക്ക് നിർണായകമാവും

author-image
Sports Desk
New Update
Bumrah, Yashasvi Jaiswal, KL Rahul

Bumrah, Yashasvi Jaiswal, KL Rahul: (Indian Cricket Team, Instagram)

എഡ്ജ്ബാസ്റ്റണിൽ ചരിത്ര ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ലോർഡ്സിലേക്ക് ശുഭ്മാൻ ഗില്ലും സംഘവും എത്തുന്നത്. ബുമ്ര ലോർഡ്സിൽ ഇന്ത്യക്കായി കളിക്കും എന്ന് ഉറപ്പായി കഴിഞ്ഞു. ബുമ്രയുടെ വരവോടെ ഇന്ത്യ കൂടുതൽ കരുത്തരാവുന്നു. ലോർഡ്സിലെ പിച്ച് തങ്ങളെ തുണയ്ക്കുന്ന വിധമാവും എന്ന് ഉറപ്പാക്കുകയാണ് ഇംഗ്ലണ്ട് ടീം മാനേജ്മെന്റ്. ഇതോടെ എഡ്ജ്ബാസ്റ്റണിൽ ഇറക്കിയ ടീം കോമ്പിനേഷനിൽ ഇന്ത്യ മാറ്റം വരുത്തുമോ എന്ന ചോദ്യം ഉയരുന്നു. 

Advertisment

ലോർഡ്സിൽ പേസും ബൗൺസുമുള്ള പിച്ച് ആണ് പ്രതീക്ഷിക്കുന്നത്. ഇവിടെ ബുമ്രയുടെ പ്രകടനം ഇന്ത്യക്ക് നിർണായകമാവും. കരുൺ നായർ, വാഷിങ്ടൺ സുന്ദർ എന്നിവരുടെ സെലക്ഷനെ സംബന്ധിച്ചാണ് പ്രധാനമായും ആശയക്കുഴപ്പമുള്ളത്. ഫ്ളാറ്റ് എന്ന് വിലയിരുത്തപ്പെട്ട ആദ്യ രണ്ട് ടെസ്റ്റിലെ പിച്ചിലും കരുൺ നായർ ബാറ്റിങ്ങിൽ പൂർണമായും നിരാശപ്പെടുത്തിയിരുന്നു. 

Also Read: ലൈംഗിക പീഡന പരാതി; യഷ് ദയാലിനെ 2026 ഐപിഎല്ലിൽ നിന്ന് വിലക്കുമോ?

കരുൺ നായറിന് പകരം സായ് സുദർശൻ, ധ്രുവ് ജുറെൽ, അഭിമന്യു ഈശ്വരൻ എന്നിവരിൽ ആരെങ്കിലും ലോർഡ്സിൽ പ്ലേയിങ് ഇലവനിലേക്ക് വരുമോ എന്നതാണ് പ്രധാന ചോദ്യം. 0, 20, 31,26 എന്നതായിരുന്നു കരുണിന്റെ കഴിഞ്ഞ നാല് ഇന്നിങ്സിലെ സ്കോർ. 

Advertisment

നെറ്റ്സിലും പരുങ്ങി കരുൺ നായർ

ചൊവ്വാഴ്ച നടത്തിയ പരിശീലന സെഷനിലും നെറ്റ്സിൽ കരുൺ പ്രയാസപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഒന്നോ രണ്ടോ ടെസ്റ്റിലെ പ്രകടനം കൊണ്ട് ഒരു താരത്തേയും തങ്ങൾ ജഡ്ജ് ചെയ്യില്ല എന്ന് പരിശീലകൻ ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ ചൊവ്വാഴ്ച നെറ്റ്സിൽ കരുൺ അസ്വസ്ഥനായിരുന്നു എന്നാണ് സൂചന. 

Also Read: Sanju Samson: സഞ്ജുവിനൊപ്പം സഹോദരനും തകർത്തടിക്കുമോ? ആകാംക്ഷയിൽ ആരാധകർ

എഡ്ജ്ബാസ്റ്റണിൽ വാഷിങ്ടൺ സുന്ദറിനെ ഇറക്കിയ ഇന്ത്യയുടെ നീക്കം ഫലം കണ്ടിരുന്നു. ഒന്നാം ഇന്നിങ്സിൽ നിർണായകമായ 42 റൺസ് വാഷിങ്ടൺ സുന്ദർ കണ്ടെത്തി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ ബെൻ സ്റ്റോക്ക്സിന്റെ വിലപ്പെട്ട വിക്കറ്റും വാഷിങ്ടൺ സുന്ദർ സ്വന്തമാക്കി. എന്നാൽ ലോർഡ്സിലെ പച്ചപ്പ് നിറഞ്ഞ പിച്ചിൽ വാഷിങ്ടൺ സുന്ദർ ഇടംപിടിക്കുമോ എന്നത് സങ്കീർണമായ ചോദ്യമാണ്. 

Also Read: "കാൻസറിന്റെ മൂന്നാം സ്റ്റേജിലാണ്; രാജ്യം മുഴുവൻ ഒപ്പമുണ്ടെന്ന് ആകാശ് പറഞ്ഞു"

ലോർഡ്സിൽ ഗില്ലും ഗംഭീറും എക്സ്ട്രാ ബാറ്ററെ കളിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ധ്രുവ് ജുറെലിന് അവസരം ലഭിക്കാനാണ് സാധ്യത. ലോർഡ്സിൽ നാല് സീമർമാരുമായാവും ഇന്ത്യ ഇറങ്ങുക. ശാർദുൽ ഠാക്കൂറിനേയും നിതീഷ് റെഡ്ഡിയേയും ഒരുമിച്ച് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ ഇരുവരും ഒരുമിച്ച് പ്ലേയിങ് ഇലവനിൽ എത്താനുള്ള സാധ്യത കുറവാണ്. 

മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, ബുമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ്. 

Read More: എട്ട് ഇന്നിങ്സ്; 3365 റൺസ്; കരുണിന്റെ സംഭാവന 77 മാത്രം; ലോർഡ്സിൽ തലവെട്ടുമോ?

india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: