/indian-express-malayalam/media/media_files/2025/06/09/VU9jam19VnVbh97EyJ7B.jpg)
Rishabh Pant: (Rishabh Pant, Instagram)
Rishabh Pant injury update: ലോർഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി ആരംഭിച്ചപ്പോൾ ഇന്ത്യൻ ആരാധകരെ ആശങ്കപ്പെടുത്തി വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ അസാന്നിധ്യം. ഒന്നാം ദിനം കൈവിരലിന് പരുക്കേറ്റ ഋഷഭ് പന്ത് രണ്ടാം ദിനം കളിക്കാനിറങ്ങിയില്ല. ഋഷഭ് പന്തിന് പകരം ധ്രുവ് ജുറെലാണ് വിക്കറ്റിന് പിന്നിൽ.
ടീം മെഡിക്കൽ സംഘം ഋഷഭ് പന്തിന്റെ പരുക്ക് നിരീക്ഷിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു. ജുറെൽ വിക്കറ്റ് കീപ്പറായി തുടരും എന്നും ബിസിസിഐ വ്യക്തമാക്കി. "ഇടത് കയ്യിലെ ചൂണ്ടുവിരലിനേറ്റ പരുക്കിൽ നിന്ന് ഋഷഭ് പന്ത് മുക്തനായി വരുന്നതേയുള്ളു. പന്തിന്റെ പുരോഗതി ബിസിസിഐ മെഡിക്കൽ സംഘം നിരീക്ഷിക്കും. രണ്ടാം ദിനം ധ്രുവ് ജുറെൽ വിക്കറ്റിന് പിന്നിൽ തുടരും," ബിസിസിഐ എക്സിൽ കുറിച്ചു.
UPDATE:
— BCCI (@BCCI) July 11, 2025
Rishabh Pant is still recovering from the hit on his left index finger. The BCCI medical team continues to monitor his progress. Dhruv Jurel will continue to keep wickets on Day 2.#TeamIndia | #ENGvINDpic.twitter.com/nwjsn58Jt0
Also Read: IND vs ENG: 'മികച്ച ബാറ്റിങ്, നേതൃപാടവം'; ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ
ലോർഡ്സ് ടെസ്റ്റിന്റെ ആദ്യ ദിനം രണ്ടാം സെഷനിൽ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 34ാമത്തെ ഓവറിലാണ് ഋഷഭ് പന്തിന്റെ കൈവിരലിന് പരുക്കേറ്റത്. ലെഗ് സൈഡിലേക്കുള്ള ബുമ്രയുടെ ഡെലിവറിയിൽ തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് ബോൾ കൈക്കലാക്കാനാണ് പന്ത് ശ്രമിച്ചത്. ബോൾ ഋഷഭ് പന്തിന്റെ ഗ്ലൗസിൽ തട്ടി. ഇങ്ങനെയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ കൈവിരലിന് പരുക്കേറ്റത്.
Also Read: ഗ്യാലറിയിൽ അവ്നീത് കൗറും; കോഹ്ലിയുടെ ടെൻഷന് കാരണം ഇതെന്ന് ആരാധകർ
ഋഷഭ് പന്തിന് ലോർഡ്സിൽ ബാറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാവും. ലീഡ്സിൽ സെഞ്ചുറിയുമായി തിളങ്ങിയ ഋഷഭ് പന്ത് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ അർധ ശതകം കണ്ടെത്തിയിരുന്നു.
Also Read: അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ; ഐസിസി അംപയർ മരിച്ചു
മത്സരത്തിലേക്ക് വരുമ്പോൾ രണ്ടാം ദിനം തുടക്കത്തിൽ തന്നെ ജോ റൂട്ട് സെഞ്ചുറി പൂർത്തിയാക്കി. സെഞ്ചുറി കണ്ടെത്തിയതിന് പിന്നാലെ റൂട്ടിനെ ബുമ്ര ബൗൾഡാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഇത് 11ാം തവണയാണ് ബുമ്രയ്ക്ക് മുൻപിൽ റൂട്ട് വീഴുന്നത്. റൂട്ടിനെ മടക്കിയതിന് പിന്നാലെ പിന്നത്തെ പന്തിൽ ക്രിസ് വോക്ക്സിന്റെ വിക്കറ്റും ബുമ്ര വീഴ്ത്തി.
Read More: ലൈംഗിക പീഡന പരാതി; യഷ് ദയാലിനെ 2026 ഐപിഎല്ലിൽ നിന്ന് വിലക്കുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us