/indian-express-malayalam/media/media_files/UZJVXyQq86OPupaiZXIt.jpg)
(ഫയൽ ഫൊട്ടോ)
ടി20 ലോകകപ്പിൽ വീണ്ടും വില്ലനായി മഴ. ഇന്ത്യയുടെ രണ്ടാം സൂപ്പർ 8 മത്സരമാണ് മഴ മൂലം തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥ പ്രവചനം വരുന്നത്. ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടന്നത്. രാത്രി എട്ടിന് നടക്കാനിരിക്കുന്ന മത്സരം മഴമൂലും ഉപേക്ഷിച്ചാൽ ഇരു ടീമുകൾക്കും തിരിച്ചടിയാകും.
കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം, രാവിലെ മുതൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്ത്യൻ സമയം രാത്രി 7.30 മുതൽ രാത്രി 9 വരെ മഴ പെയ്യുമെന്നാണ് റിപ്പോർട്ട്. മഴ തുടർന്നാൽ ഓവറുകൾ വെട്ടിച്ചുരുക്കി മത്സരം തുടരാനോ, ഉപേക്ഷിക്കാനോ സാധ്യതയുണ്ട്.
റിസർവ് ദിനം അനുവദിക്കുമോ?
ടി20 ലോകകപ്പിലെ സൂപ്പർ എട്ട് മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാൽ റിസർവ് ദിനം ഉണ്ടായിരിക്കില്ല. ഇരു ടീമുകൾക്കും ഓരോ പോയിൻ്റ് വീതം നൽകും. മത്സരം ഉപേക്ഷിച്ചാൽ, സെമിഫൈനലിലേക്കുള്ള മത്സരം കൂടുതൽ കടുക്കും. ഇന്ത്യ- ഓസ്ട്രേലിയ, ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാൻ മത്സരങ്ങളാണ് ഇനി ഗ്രൂപ്പിൽ നടക്കാനുള്ളത്.
മലയാളി താരം സഞ്ജു സാംസണ് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെ പരീക്ഷിക്കാനാണ് സാധ്യത. സ്പിന്നർമാർക്കെതിരെ മധ്യ നിരയിൽ പരീക്ഷിച്ച ദുബെ കഴിഞ്ഞ മത്സരങ്ങളിലൊന്നിലും തിളങ്ങിയില്ല. സ്പിന്നർമാർക്കെതിരെ കളിക്കുന്ന മറ്റു താരങ്ങൾ ടീമിലുള്ള സാഹചര്യത്തിൽ, സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ പ്രഹരിക്കുന്ന സഞ്ജുവിനാണ് സാധ്യത കൂടുതൽ. ബംഗ്ലാദേശിനെതിരെ അവസരം ലഭിച്ചില്ലെങ്കിൽ ഓസ്ട്രേലിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിലും സഞ്ജുവിന്റെ സാധ്യത മങ്ങും.
ഇന്ത്യ vs ബംഗ്ലാദേശ് സാധ്യത ടീം
ഇന്ത്യ: രോഹിത് ശർമ്മ (c), വിരാട് കോഹ്‌ലി, ഋഷഭ് പന്ത് (WK), സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ
ബംഗ്ലാദേശ്: തൻസിദ് ഹസൻ, ലിറ്റൺ ദാസ് (WK), നജ്മുൽ ഹൊസൈൻ ഷാൻ്റോ (c), തൗഹിദ് ഹൃദയ്, ഷാക്കിബ് അൽ ഹസൻ, മഹ്മൂദുള്ള, മഹേദി ഹസൻ, റിഷാദ് ഹൊസൈൻ, തസ്കിൻ അഹമ്മദ്, തൻസിം ഹസൻ, മുസ്തഫിസുർ റഹ്മാൻ.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- 'കോഹ്‌ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ'
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.