/indian-express-malayalam/media/media_files/scwrI32xgFulNW4NQbg8.jpg)
Photo: X/M30Xtra
കാൽ പന്ത് ആവേശം വാനോളം ഉയർത്തി ഒരു കോപ്പ അമേരിക്കകൂടി സംഭവിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന തകർപ്പൻ ജയത്തോടെ വരവറിയിച്ചു. ജൂൺ 20 മുതൽ ജൂലൈ 14 വരെയാണ്, ഭൂഖണ്ഡങ്ങളുടെ ആധിപത്യത്തിനായി പതിനാറ് എലൈറ്റ് ടീമുകൾ ഏറ്റുമുട്ടുന്നത്. തെക്കേ അമേരിക്കയിൽ നിന്നുള്ള ടീമുകൾ മാത്രം പങ്കെടുത്തിരുന്ന ടൂർണമെൻ്റിൽ, 1990-കൾക്ക് ശേഷമാണ് വടക്കേ അമേരിക്കൻ ടീമുകളും ഭാഗമാകാൻ തുടങ്ങിയത്.
യുഎസ്എയാണ് ഈ വർഷം കോപ്പ അമേരിക്കയ്ക്ക് അതിഥേയത്വം വഹിക്കുന്നത്. 24 ഗ്രൂപ്പുഘട്ട മത്സരങ്ങളും 8 പ്ലേ ഓഫ് മത്സരങ്ങളും ഉൾപ്പെടെ, 32 മത്സരങ്ങളാണ് ടൂർണമെൻ്റിലുള്ളത്. ജൂലൈ 14നാണ് ഫൈനൽ. 16 ടീമുകളാണ് കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടന്നത്.
4 ഗ്രൂപ്പുകളിലായി 4 രാജ്യങ്ങൾ വീതമാണ് തിരിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ അർജൻ്റീന, പെറു, ചിലി, കാനഡ എന്നിവർ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയിൽ മെക്‌സിക്കോ, ഇക്വഡോർ, വെനസ്വേല, ജമൈക്ക ടീമുകളുണ്ടാകും. ഗ്രൂപ്പ് സിയിൽ യുഎസ്എ, ചിലി, പനാമ, ബൊളീവിയ എന്നിവരും, ഗ്രൂപ്പ് ഡിയിൽ ബ്രസീൽ, കൊളംബിയ, പരാഗ്വേ, കോസ്റ്റാറിക്ക എന്നീ ടീമുകളും ഉൾപ്പെടുന്നു.
ലീഗ് ഘട്ടങ്ങളിൽ എല്ലാ ടീമുകളും ഒരേ ഗ്രൂപ്പിലെ ടീമുകൾക്കെതിരെ ഓരോ മത്സരം കളിക്കും. ഗ്രൂപ്പിൽ ആദ്യസ്ഥാനത്തുള്ള രണ്ട് ടീമുകൾ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.