/indian-express-malayalam/media/media_files/YNczYn24H4CDgDrWxK88.jpg)
രോഹിത് ശർമ, ഗംഭീർ(ഫയൽ ഫോട്ടോ)
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനോട് കൊമ്പുകോർത്താണ് ഇന്ത്യയുടെ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ചാംപ്യൻസ് ട്രോഫിയുടെ രണ്ടാം ദിനമായ ഫെബ്രുവരി 20ന് ദുബായിലാണ് ഇന്ത്യാ-ബംഗ്ലാദേശ് പോരാട്ടം. ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിനായി കാത്തിരിക്കുമ്പോൾ ആരാധകരെ ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
കഴിഞ്ഞ ഏതാനും ദിവസമായി ദുബായിൽ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയുമാണ്. അക്യുവെതർ വെബ് സൈറ്റിലെ പ്രവചനം അനുസരിച്ച് ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടക്കുന്ന വ്യാഴാഴ്ച ദുബായിൽ മഴ ലഭിക്കാൻ 55 ശതമാനമാണ് സാധ്യത.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് ആണ് മത്സരം ആരംഭിക്കുന്നത്. ഈ സമയം 65 ശതമാനം മൂടിക്കെട്ടിയ അന്തരീക്ഷമാണ് ദുബായിൽ പ്രവചിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽ മഴ കല്ലുകടിയായി എത്തുമോ എന്ന ആശങ്ക ഉയരുന്നു.
ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് റിസർവ് ഡേ ഇല്ല. മഴയെ തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. എന്നാൽ ചാംപ്യൻസ് ട്രോഫിയിലെ രണ്ട് സെമി ഫൈനലിനും ഫൈനലിനും റിസർവ് ഡേയുണ്ട്.
View this post on InstagramA post shared by adidas india (@adidasindia)
സെമി ഫൈനലിൽ റിസർവ് ഡേയിലും മത്സരഫലം ഉണ്ടായില്ലെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുൻപിൽ ഫിനിഷ് ചെയ്ത ടീം ഫൈനലിലേക്ക് കടക്കും. മഴയെ തുടർന്ന് ഫൈനലിന്റെ റിസർവ് ഡേയും നഷ്ടപ്പെട്ടാൽ കിരീടം ഇരു ടീമുകളും പങ്കുവയ്ക്കും. ഇരു ടീമും 20 ഓവർ വീതം കളിച്ചാൽ മാത്രമാവും അത് ഫുൾ മാച്ച് ആയി കണക്കാക്കുക. സ്പിന്നിന് മുൻതൂക്കം നൽകുന്ന സ്ക്വാഡിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യൻ സ്ക്വാഡ്:
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ.രാഹുൽ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.
Read More
- രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ; മുഹമ്മദ് അസറുദ്ദീന് 177
- Champions Trophy: ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും
- WPL: ഫോറടിച്ച് സജനയുടെ ഫിനിഷ്; മുംബൈയുടെ ഹീറോയായി നാറ്റ് ബ്രന്റ്
- Champions Trophy: ഫേവറിറ്റുകളാണ് ഇന്ത്യ; പക്ഷെ സ്വയം കുഴി കുഴിച്ച് വിണേക്കാം; കാരണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us