scorecardresearch

India vs Bangladesh: ആദ്യം ബംഗ്ലാദേശ് ബാറ്റ് ചെയ്യും; അർഷ്ദീപിന് പകരം ഹർഷിത് റാണ ടീമിൽ

കഴിഞ്ഞ പത്ത് മത്സരങ്ങളുടെ കണക്ക് എടുത്താൽ ബംഗ്ലാദേശിന് എതിരെ ഏഴ് വട്ടവും ജയിച്ചത് ഇന്ത്യയാണ്. മൂന്ന് കളികളിലാണ് ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ജയിക്കാനായത്.

കഴിഞ്ഞ പത്ത് മത്സരങ്ങളുടെ കണക്ക് എടുത്താൽ ബംഗ്ലാദേശിന് എതിരെ ഏഴ് വട്ടവും ജയിച്ചത് ഇന്ത്യയാണ്. മൂന്ന് കളികളിലാണ് ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ജയിക്കാനായത്.

author-image
Sports Desk
New Update
INDvsBAN Toss

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലെ ടോസ് Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ ടോസ് ജയിച്ച് ബംഗ്ലാദേശ്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. അർഷ്ദീപ് സിങ്ങിന് പകരം ഹർഷിത് റാണ ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ തന്നെ പ്ലേയിങ് ഇലവനിൽ ഇടം നേടി എന്നത് പ്രത്യേകതയാണ്. 

Advertisment

ചാംപ്യൻസ് ട്രോഫി ആരംഭിക്കും മുൻപ് ബുമ്രയുടെ അഭാവത്തിൽ അർഷ്ദീപ് സിങ്ങിനെയാവും മുഹമ്മദ് ഷമിക്കൊപ്പം ഇന്ത്യ പരിഗണിക്കുക എന്നാണ് ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞിരുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ ഇന്ത്യ മുഹമ്മദ് ഷമിക്കൊപ്പം ഹർഷിതിനെ ഇറക്കി. 

ടോസ് നേടിയാൽ തങ്ങൾ ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കും എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പ്രതികരിച്ചത്. വരുൺ ചക്രവർത്തിക്ക് പകരം രവീന്ദ്ര ജഡേജയാണ് ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തിയത്. മുഹമ്മദ് ഷമി പ്ലേയിങ് ഇലവനിലേക്ക് എത്തിയതോടെയാണ് അർഷ്ദീപിന് പുറത്തേക്ക് പോകേണ്ടി വന്നതെന്നാണ് രോഹിത് ശർമയുടെ വാക്കുകൾ. 

Advertisment

മത്സരത്തിൽ മഞ്ഞിന്റെ സാന്നിധ്യം ഉണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019ലാണ് ദുബായി രാജ്യാന്തര സ്റ്റേഡിയത്തിൽ അവസാനമായി ഫുൾ മെമ്പർ രാജ്യങ്ങൾ ഏകദിനം കളിക്കുന്നത്. ഇവിടെ 300ന് മുകളിൽ സ്കോർ വന്നിട്ടുള്ളത് രണ്ട് വട്ടം മാത്രം. ഇവിടുത്തെ ശരാശരി ഫസ്റ്റ് ഇന്നിങ്സ് സ്കോർ 200ന് മുകളിൽ നിൽക്കുന്നു. എങ്കിലും കൂറ്റൻ സ്കോർ പ്രതീക്ഷിക്കാനാവില്ല. 

ബംഗ്ലാദേശും ഇന്ത്യയും ഏറ്റുട്ടിയതിന്റെ മുൻതൂക്കം ഇന്ത്യക്കാണ് കഴിഞ്ഞ 10 മത്സരങ്ങളിൽ ഇന്ത്യ ജയിച്ചത് ഏഴ് വട്ടം. ബംഗ്ലാദേശ് മൂന്ന് വട്ടവും. എന്നാൽ 2022ൽ ഇന്ത്യക്കെതിരെ പരമ്പര നേടിയതിന്റെ ഓർമയിൽ നിന്ന് ബംഗ്ലാദേശിന് ആത്മവിശ്വാസം കണ്ടെത്താനാവും. 

Read More

Icc Champions Trophy Indian Cricket Team India Vs Bangladessh Indian Cricket Players Bangladesh Cricket Team indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: