/indian-express-malayalam/media/media_files/2025/09/29/suryakumar-yadav-and-gautam-gambhir-asia-cup-trophy-2025-09-29-09-28-24.jpg)
Source: X
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ട്വന്റി20 പരമ്പര പിടിക്കാൻ ഉറച്ച് ഇന്ത്യ. അഞ്ച് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ കളിക്ക് വേദിയാവുന്നത് കാൻബെറയാണ്. ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകളുടെ ട്വന്റി20 ലോകകപ്പിനുള്ള മുന്നൊരുക്കം കൂടിയാണ് ഇത്.
2024ലെ ട്വന്റി20 ലോകകപ്പ് ജയത്തിന് ശേഷം സൂര്യകുമാർ യാദവിന് കീഴിലെ ഇന്ത്യ മൂന്ന് മത്സരങ്ങൾ മാത്രമാണ് തോറ്റത്. എല്ലാ പരമ്പരയും ടൂർണമെന്റും ഇന്ത്യ ജയിച്ചു. ഏഷ്യാ കപ്പ് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുന്നത്. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഏഷ്യാ കപ്പ് ജേതാക്കളായത്.
Also Read: 'സഞ്ജുവിനോട് ഒരുപാട് വട്ടം അനീതി കാണിച്ച് കഴിഞ്ഞു'; അഞ്ച് ട്വന്റി20യിലും ഗിൽ പരാജയപ്പെട്ടാൽ?
ഓസ്ട്രേലിയ അവരുടെ കഴിഞ്ഞ 20 ട്വന്റി20യിൽ രണ്ടെണ്ണം മാത്രമാണ് തോറ്റത്. മിച്ചൽ മാർഷിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കരുത്തരാണ് ഓസ്ട്രേലിയ. 2024 ട്വന്റി20 ലോകകപ്പിലെ സൂപ്പർ എട്ടിൽ ആണ് ഇന്ത്യയും ഓസ്ട്രേലിയയും ഈ ഫോർമാറ്റിൽ ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കാതിരുന്ന ബുമ്ര ട്വന്റി20 സ്ക്വാഡിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യക്ക് കരുത്ത് കൂട്ടുന്നു.
Also Read: ആന്തരിക രക്തസ്രാവം; ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ ഐസിയുവിൽ
ഓസ്ട്രേലിയയുടെ സാധ്യത പ്ലേയിങ് ഇലവൻ: ട്രാവിസ് ഹെഡ്ഡ്, മിച്ചൽ മാർഷ്, ജോഷ് ഇൻഗ്ലിസ്, സ്റ്റോയ്നിസ്, ടിം ഡേവിഡ്, ഓവെൻ, ജോഷ് ഫിലിപ്പ്, നഥാൻ എല്ലിസ്, സീൻ അബോട്ട്, ഹെയ്സൽവുഡ്, ബാർട്ലെറ്റ്.
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവൻ; അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ശിവം ദുബെ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ബുമ്ര, അർഷ്ദീപ് സിങ്
Also Read: വീണ്ടും ലീഡ് വഴങ്ങി 2 പോയിന്റ് നഷ്ടപ്പെടുത്തി കേരളം; പഞ്ചാബിനെതിരേയും സമനില
ഇന്ത്യ ഓസ്ട്രേലിയ ട്വന്റി20 മത്സരം എത്ര മണിക്ക് ആരംഭിക്കും?
ഇന്ത്യ ഓസ്ട്രേലിയ ട്വന്റി20 മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45ന് ആരംഭിക്കും.
ഇന്ത്യ ഓസ്ട്രേലിയ ട്വന്റി20 മത്സരം ഇന്ത്യയിൽ ഏത് ടെലിവിഷൻ ചാനലിൽ കാണാം?
ഇന്ത്യ ഓസ്ട്രേലിയ ട്വന്റി20 മത്സരം ഇന്ത്യയിൽ സ്റ്റാർ സ്പോർട്സിൽ ലൈവായി കാണാം.
ഇന്ത്യ ഓസ്ട്രേലിയ ട്വന്റി20 മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
ഇന്ത്യ ഓസ്ട്രേലിയ ട്വന്റി20 മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിൽ ലഭ്യമാണ്.
Read More: ടി20 ലോകകപ്പ്; ഇനി 15 മത്സരങ്ങൾ കൂടി; 10 പേർ സ്ഥാനമുറപ്പിച്ചു; സഞ്ജുവിനെ വെട്ടുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us