scorecardresearch

സുവർണാവസരം പാഴാക്കി സഞ്ജു; വൺഡൗണായി ഇറങ്ങി; വന്നപാടെ മടങ്ങി; India Vs Australia T20

India Vs Australia Twenty20; ബാറ്റിങ് പൊസിഷനിൽ മൂന്നാമനായി ഇറങ്ങിയിട്ടും മലയാളി താരം സഞ്ജു സാംസണിന് സ്കോർ ഉയർത്താനായില്ല. മെൽബണിലെ മോശം പ്രകടനം ടീമിൽ സ്ഥാനം നിലനിർത്തുന്നതിൽ സഞ്ജുവിന് തിരിച്ചടിയാണ്

India Vs Australia Twenty20; ബാറ്റിങ് പൊസിഷനിൽ മൂന്നാമനായി ഇറങ്ങിയിട്ടും മലയാളി താരം സഞ്ജു സാംസണിന് സ്കോർ ഉയർത്താനായില്ല. മെൽബണിലെ മോശം പ്രകടനം ടീമിൽ സ്ഥാനം നിലനിർത്തുന്നതിൽ സഞ്ജുവിന് തിരിച്ചടിയാണ്

author-image
Sports Desk
New Update
Sanju Samson, ind sa

india Vs Australia Twenty20: ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20യിൽ സഞ്ജു സാംസണിനെ വൺഡൗണായി ഇറക്കി ഇന്ത്യ. എന്നാൽ ബാറ്റിങ് പൊസിഷനിൽ മുകളിലേക്ക് കയറിയുള്ള അവസരം പ്രയോജനപ്പെടുത്താൻ സഞ്ജുവിനായില്ല. നാല് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്ത് മെൽബണിൽ സഞ്ജു നിരാശപ്പെടുത്തി. ഓപ്പണറായിരുന്ന സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേക്ക് മാറ്റിയതിൽ വിമർശനം ശക്തമായതിന് ഇടയിൽ ആണ് മൂന്നാമനായി മലയാളി താരത്തെ ക്രീസിലേക്ക് വിട്ടത്. 

Advertisment

വലംകയ്യൻ മീഡിയം ഫാസ്റ്റ് ബോളർ ആയ നാഥൻ എലിസ് സഞ്ജുവിനെ നാലാമത്തെ ഓവറിൽ വിക്കറ്റിന് മുൻപിൽ കുടുക്കി. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 10 പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രം എടുത്ത് പുറത്തായതിന് പിന്നാലെയാണ് സഞ്ജു ക്രീസിലേക്ക് വന്നത്. ഗിൽ പരാജയപ്പെട്ട ഇവിടെ സഞ്ജുവിന് സ്കോർ ഉയർത്താൻ സാധിച്ചിരുന്നു എങ്കിൽ സഞ്ജുവിനെ വീണ്ടും അഞ്ചാം സ്ഥാനത്തേക്കോ ലോവർ ഓർഡറിലേക്ക് ഇറക്കാൻ ടീം മാനേജ്മെന്റിന് പ്രയാസമാകുമായിരുന്നു.

Also Read: തകർപ്പൻ ചെയ്സ്; ചരിത്ര ജയം; ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യൻ പെൺപട ഫൈനലിൽ

ഏകദിന ക്യാപ്റ്റനായ ഗിൽ രോഹിത് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തപ്പോൾ സ്കോർ ഉയർത്തുന്നതിൽ നിരാശപ്പെടുത്തി. മഴമൂലം ഉപേക്ഷിച്ച കാൻബെറ ട്വന്റി20യിൽ ഗിൽ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിച്ചിരുന്നു. എന്നാൽ മെൽബണിൽ ഹെയ്സൽവുഡിന്റെ പന്തിൽ ഗിൽ വീണു. മെൽബണിൽ അഭിഷേക് ശർമ ഒഴികെയുള്ള ഇന്ത്യൻ മുൻ നിര ബാറ്റർമാരെല്ലാം സ്കോർ രണ്ടക്കം കടത്താനാവാതെ മടങ്ങി.

Advertisment

Also Read: സഞ്ജു സാംസൺ ഇപ്പോഴും ചെന്നൈയുടെ റഡാറിൽ; റാഞ്ചാൻ മറ്റ് ഫ്രാഞ്ചൈസികളും

സഞ്ജു മടങ്ങിയതിന് പിന്നാലെ വന്ന സൂര്യകുമാർ യാദവ് ഒരു റൺസ് മാത്രമെടുത്ത് പുറത്തായി. സൂര്യകുമാർ യാദവിന്റേയും പിന്നാലെ വന്ന തിലക് വർമയുടേയും വിക്കറ്റ് വീഴ്ത്തിയത് ഹെയ്സൽവുഡ് ആണ്. തിലക് വർമ രണ്ട് പന്തിൽ ഡക്കായി. ഇന്ത്യയുടെ പേരുകേട്ട ബാറ്റർമാരെല്ലാം വീണിടത്ത് അഭിഷേക് ശർമ തകർത്തടിച്ച് അർധ ശതകം പിന്നിട്ടു. ഹർഷിത് റാണയാണ് അഭിഷേകിന് പിന്തുണ നൽകിയത്.

Also Read: "സഞ്ജുവിനെ 11-ാമനായും ഇറക്കും; സങ്കടമുണ്ടാകും; മിണ്ടാതിരിക്കുന്നതാണ് നല്ലത്"

സഞ്ജുവിനോട് ഒരുപാട് വട്ടം അനീതി കാണിച്ചു കഴിഞ്ഞതായി ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചിരുന്നു. സഞ്ജുവിനെ പതിനൊന്നാമനായി ഇറക്കാനും ടീം മാനേജ്മെന്റ് മടിക്കില്ല എന്നാണ് ഇന്ത്യൻ മുൻതാരവും മുൻ സെലക്ഷൻ കമ്മറ്റി തലവനുമായിരുന്ന കെ ശ്രീകാന്ത് കുറ്റപ്പെടുത്തിയത്. സഞ്ജുവിന് സങ്കടമുണ്ടാവും. പക്ഷേ മൗനം പാലിച്ച് അവർ പറയുന്ന സ്ഥാനത്ത് ബാറ്റ് ചെയ്യുകയല്ലാതെ സഞ്ജുവിന് വേറെ വഴിയില്ലെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

Read More: ഉച്ചഭക്ഷണത്തിന് മുൻപ് ചായ; വിചിത്ര മാറ്റം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിൽ ; India Vs South Africa Test

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: