/indian-express-malayalam/media/media_files/2025/11/01/sanju-samson-suryakumar-yadav-and-varun-chakravarthy-2025-11-01-20-47-30.jpg)
Source: Indian Cricket Team
ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്താൻ ലക്ഷ്യമിട്ട് ഇന്ത്യ. മൂന്നാം ട്വന്റിയിൽ ഓസ്ട്രേലിയൻ പ്ലേയിങ് ഇലവനിൽ ഫാസ്റ്റ് ബോളർ ഹെയ്സൽവുഡ് ഉണ്ടാവില്ല എന്നത് ഇന്ത്യക്ക് വലിയ ആശ്വാസമാണ്. രണ്ടാം ട്വന്റി20യിൽ ഹെയ്സൽവുഡ് ആണ് ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയെ തകർത്തിട്ടത്. ആഷസിന് ഒരുങ്ങാൻ വേണ്ടിയാണ് ഹെയ്സൽവുഡ് ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത്.
ആദ്യ ട്വന്റി20 മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടാം ട്വന്റി20യിൽ അഭിഷേക് ശർമ ഒഴികെ മറ്റൊരു ഇന്ത്യൻ ബാറ്റർക്കും സ്കോർ ഉയർത്താനായില്ല. നാല് വിക്കറ്റിന് ഓസ്ട്രേലിയ ജയം പിടിച്ചു. മൂന്നാം ട്വന്റി20യിൽ ഗ്ലെൻ മാക്സ് വെൽ ഓസീസ് ടീമിലേക്ക് തിരിച്ചെത്തും. കയ്യിലെ പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്നു മാക്സ് വെൽ.
Also Read: തകർപ്പൻ ചെയ്സ്; ചരിത്ര ജയം; ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യൻ പെൺപട ഫൈനലിൽ
സഞ്ജുവിനെ മൂന്നാം ട്വന്റി20യിൽ ഏത് പൊസിഷനിൽ ബാറ്റിങ്ങിന് ഇറക്കും എന്നതും ചോദ്യമാണ്. മെൽബണിൽ മൂന്നാമതായാണ് സഞ്ജു ബാറ്റ് ചെയ്തത്. എന്നാൽ റൺസ് ഉയർത്താനായില്ല. ഇനി മൂന്നാം ട്വന്റി20യിൽ സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേക്ക് മാറ്റിയാൽ സഞ്ജുവിനെ ഇങ്ങനെ തട്ടിക്കളിക്കുന്നതിന് എതിരെ വിമർശനം ശക്തമാവും എന്ന് ഉറപ്പാണ്.
Also Read: സഞ്ജു സാംസൺ ഇപ്പോഴും ചെന്നൈയുടെ റഡാറിൽ; റാഞ്ചാൻ മറ്റ് ഫ്രാഞ്ചൈസികളും
സഞ്ജുവിന് പകരം ജിതേഷ് ശർമയെ വിക്കറ്റ് കീപ്പറായി ഇറക്കുമോ എന്നും അറിയണം. ശുഭ്മാൻ ഗില്ലിന് സ്കോർ കണ്ടെത്താനാവുമോ എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിരാശപ്പെടുത്തിയ ഗില്ലിന് ട്വന്റി20 പരമ്പരയിലും തിളങ്ങാനായിട്ടില്ല. ഇത് ഇന്ത്യൻ വൈസ് ക്യാപ്റ്റന് മേലുള്ള സമ്മർദം കൂട്ടുകയാണ്.
Also Read: ഇന്ത്യൻ പെൺപട കിരീടം ഉയർത്തുന്ന നിമിഷം കാത്ത് രാജ്യം; വനിതാ ലോകകപ്പ് ഫൈനൽ എവിടെ കാണാം? IND W vs SA W
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവൻ;ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്ജു സാംസൺ, അക്ഷർ പട്ടേൽ, ശിവം ദുബെ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര
ഓസ്ട്രേലിയയുടെ സാധ്യതാ പ്ലേയിങ് ഇലവൻ;മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, ടിം ഡേവിഡ്, മാക്സ്വെൽ, മിച്ചൽ ഒവൻ, സ്റ്റോയ്നിസ്, ബാർട്ലെറ്റ്, നാഥൻ എലിസ്, സീൻ അബോട്ട്, മാത്യു കോനമൻ.
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരം എത്ര മണിക്ക് ആരംഭിക്കും?
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരം ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 1.45ന് ആരംഭിക്കും
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരം ടിവിയിൽ ഏത് ചാനലിൽ കാണാം?
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം.
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
Read More: ഉച്ചഭക്ഷണത്തിന് മുൻപ് ചായ; വിചിത്ര മാറ്റം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിൽ ; india Vs South Africa Test
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us