/indian-express-malayalam/media/media_files/2025/11/01/india-vs-south-africa-odi-world-cup-final-2025-11-01-16-23-11.jpg)
Source: Indian Cricket Team, Instagram
IND W vs AUS W ODI World Cup Final: 2017 ഏകദിന ലോകകപ്പിൽ ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനലിൽ എത്തി. എന്നാൽ ആ തോൽവിക്ക് ശേഷം ഓസ്ട്രേലിയ പിന്നെ ഏകദിന ലോകകപ്പിൽ തോൽക്കുന്നത് 2025ൽ ആണ്. ആ തോൽവിയും ഇന്ത്യയുടെ കൈകളിൽ നിന്ന്. 2017ൽ ഹർമൻപ്രീത് കൗറിന്റെ 171 റൺസിന്റെ വെടിക്കെട്ട് ബാറ്റിങ് മുൻപിൽ ആണ് ഓസ്ട്രേലിയ വീണത്. ഇത്തവണ ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറിക്ക് മുൻപിലും. 2017ൽ ഫൈനലിൽ ഇംഗ്ലണ്ട് വനികൾ ഇന്ത്യയുടെ കിരീട സ്വപ്നം തകർത്തു.എന്നാൽ ഇത്തവണ ദക്ഷിണാഫ്രിക്കയെ തകർത്ത് ഹർമൻപ്രീത് കിരീടം ഉയർത്തുന്ന നിമിഷം മനസിൽ കാണുകയാണ് ആരാധകർ.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ വനിതാ ഏകദിന ലോകകപ്പ് കിരീടം ഉയർത്തിയിട്ടില്ല. ലീഗ് ഘട്ട മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. ഫൈനലിന് ഇറങ്ങുമ്പോൾ അത് ഇന്ത്യയുടെ ആത്മവിശ്വാസം കുറയ്ക്കുന്നുണ്ട്. ആദ്യമായി ഏകദിന ലോകകപ്പ് ഫൈനലിൽ എത്തുന്ന ദക്ഷിണാഫ്രിക്ക മികച്ച ഫോമിലാണ്.
Also Read: തകർപ്പൻ ചെയ്സ്; ചരിത്ര ജയം; ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യൻ പെൺപട ഫൈനലിൽ
മുപ്പതിനായിരത്തോളം വരുന്ന കാണികൾ ഇന്ത്യക്കായി ആരവം ഉയർത്തുന്നതിന്റെ സമ്മർദവും ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് നേരിടേണ്ടി വരും. നവി മുംബൈയിൽ ദക്ഷിണാഫ്രിക്കൻ വനികൾ ഇതുവരെ മത്സരം കളിച്ചിട്ടില്ല. ഫൈനലിൽ ഇന്ത്യ ജയിച്ചാലും ദക്ഷിണാഫ്രിക്ക ജയിച്ചാലും വനിതാ ക്രിക്കറ്റിൽ അത് പുതുചരിത്രമാവും. മാത്രമല്ല, രണ്ട് രാജ്യങ്ങളിലേയും സ്ത്രീകൾക്ക് വലിയ പ്രചോദനമായും ആ ജയം മാറും.
ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ;സ്മൃതി മന്ഥാന, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ, റിച്ചാ ഘോഷ്, അമഞ്ജോത് കൗർ, രാധാ യാദവ്, ക്രാന്തി ഗൗദ്, ശ്രീ ചരണി, രേണുകാ സിങ്
Also Read: സഞ്ജു സാംസൺ ഇപ്പോഴും ചെന്നൈയുടെ റഡാറിൽ; റാഞ്ചാൻ മറ്റ് ഫ്രാഞ്ചൈസികളും
ദക്ഷിണാഫ്രിക്ക സാധ്യത പ്ലേയിങ് ഇലവൻ;ലോറ വൂൾവാർട് (ക്യാപ്റ്റൻ), താസ്മിൻ ബ്രിറ്റ്സ്, ആനേക്കെ ബോഷ് / മസബാത ക്ലാസ്, സൂനെ ലൂസ്, മറിസാൻ കാപ്പ്, സിനാലോ ജാഫ്റ്റ (വിക്കറ്റ് കീപ്പർ), ആന്രി ഡെർക്സൻ, ക്ലോയി ട്രയൺ, നദീൻ ഡി ക്ലെർക്, അയബോംഗ ഖാക്ക, നോൻകുലുലെക്കോ മ്ലാബ
ഇന്ത്യ ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനൽ മത്സരം എത്ര മണിക്ക് ആരംഭിക്കും?
ഇന്ത്യ ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനൽ ഇന്ത്യൻ സമയം വൈകുന്നേരം 3 മണിക്ക് ആരംഭിക്കും.
Also Read: "സഞ്ജുവിനെ 11-ാമനായും ഇറക്കും; സങ്കടമുണ്ടാകും; മിണ്ടാതിരിക്കുന്നതാണ് നല്ലത്"
ഇന്ത്യ ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനൽ മത്സരം ടിവിയിൽ ഏത് ചാനലിൽ കാണാം?
ഇന്ത്യ ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ ആണ്.
ഇന്ത്യ ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
ഇന്ത്യ ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
Read More: ഉച്ചഭക്ഷണത്തിന് മുൻപ് ചായ; വിചിത്ര മാറ്റം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിൽ ; india Vs South Africa Test
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us