scorecardresearch

സൂപ്പർ താരം നാട്ടിലേയ്ക്ക്; രണ്ടാം ടി20യ്ക്ക് മുമ്പ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി

റിച്ചാർഡ്സൺ മടങ്ങിയതോടെ ആൻഡ്രൂ ടൈ ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരും

റിച്ചാർഡ്സൺ മടങ്ങിയതോടെ ആൻഡ്രൂ ടൈ ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരും

author-image
Sports Desk
New Update
india vs australia, ind vs aus, india vs australia 2nd t20i, ind vs aus 2nd t20i, kane richardson, andrew tye, kane richardson injury, andrew tye replacement, india vs australia squad, cricket news, indian express" />

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടി20 മത്സരം ഇന്ന് നടക്കാനിരിക്കെ സന്ദർശകർക്ക് തിരിച്ചടി. ടീമിലെ പേസ് ബോളറും ബിഗ് ബാഷ് ലീഗിലെ വിക്കറ്റ് വേട്ടക്കാരനുമായ കെയ്ൻ റിച്ചാർഡ്സൺ പരുക്ക് മൂലം നാട്ടിലേയ്ക്ക് മടങ്ങും. ഏറെ നാളുകൾക്ക് ശേഷം ദേശീയ ടീമിലെത്തിയ റിച്ചാർഡ്സൻ ടീമിൽ സ്ഥിരസാന്നിധ്യമുറപ്പിക്കുന്നതിനിടയിലാണ് പരുക്ക് വില്ലനായി എത്തിയിരിക്കുന്നത്. ഓസ്ട്രേലിയയുടെ ലോകകപ്പ് സാധ്യത ടീമിലും റിച്ചാർഡ്സണിന്റെ പേര് ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു.

Advertisment

Also Read: സെയ്ദ് മുഷ്തഖലി ട്രോഫി; ജമ്മു കശ്‌മീരിനെതിരെ കേരളത്തിന് തകർപ്പൻ ജയം

കഴിഞ്ഞ ദിവസം നടന്ന ആദ്യ ടി20യുടെ പരിശീലനത്തിനിടയിലാണ് റിച്ചാർഡ്സണിന് പരുക്കേൽക്കുന്നത്. ഇന്നലെയും താരം പരിശീലനത്തിനെത്തിയെങ്കിലുും അധികനേരം നെറ്റ്സിൽ തുടരാനായില്ല. ഇതേ തുടർന്നാണ് താരത്തെ നാട്ടിലേയ്ക്ക് മടക്കി അയക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചത്.

Also Read: രണ്ടാമങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും; രോഹിത്തിനെ കാത്ത് ചരിത്ര നേട്ടം

Advertisment

"വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20 മത്സരത്തിന്റെ പരിശീലനത്തിനിടയിൽ തന്നെ താരത്തിന് വേദന അനുഭവപ്പെട്ടിരുന്നു. ഇപ്പോഴും താരത്തിന് പരുക്കിൽ നിന്ന് മുക്തനാകാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ റിച്ചാർഡ്സണിനെ നാട്ടിലേയ്ക്ക് മടക്കി അയക്കാനും വരും ആഴ്ചകളിലും വിശ്രമം തുടരാനുമാണ് തീരുമാനിച്ചിരിക്കുന്നത്," ക്രിക്കറ്റ് ഓസ്ട്രേലിയ ട്വിറ്ററിൽ കുറിച്ചു.

Also Read: https://malayalam.indianexpress.com/sports/ind-vs-aus-history-awaits-rohit-in-second-t20/

റിച്ചാർഡ്സൺ മടങ്ങിയതോടെ ആൻഡ്രൂ ടൈ ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരും. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് നടക്കും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരം സന്ദർശകർ സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. അതുകൊണ്ട് തന്നെ പരമ്പരയിൽ ഒപ്പമെത്താനാകും ഇന്ത്യ ശ്രമിക്കുക. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഓസ്ട്രേലിയയും ഇറങ്ങുന്നതോടെ മത്സരം വാശിയേറിയതാകുമെന്ന് ഉറപ്പ്.

Australian Cricket Team India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: