ബെംഗളൂരു: പതിവ് പോലെ കൂറ്റനടികള്‍ക്കു ശേഷമുള്ള ഇടവേളയിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിലും രോഹിത്തിന് കാര്യമായൊന്നും ചെയ്യാനായില്ല. അവസാന നിമിഷമായിരുന്നു വിശാഖപട്ടണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ന് ആ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അതോടൊപ്പം തന്നെ രോഹിത്തിന് വ്യക്തിപരമായും ഇന്നത്തെ മത്സരം വലിയ നേട്ടമായിരിക്കും നല്‍കുക.

ഇപ്പോള്‍ 299 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് രോഹിത്. ഇന്ന് കളിക്കാന്‍ സാധിച്ചാല്‍ അത് 300 ആയിരിക്കും. ഇതോടെ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടി20 മത്സരം കളിച്ച താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്തും രോഹിത്. ഇതിന് മുമ്പ് 300 ടി20 കളിച്ചത് മുന്‍ നായകന്‍ എംഎസ് ധോണിയും സുരേഷ് റെയ്‌നയുമാണ്. ധോണി 301 മത്സരങ്ങളും റെയ്‌ന 300 മത്സരങ്ങളുമാണ് കളിച്ചത്.

രോഹിത് കളിച്ചിട്ടുള്ള 299 മത്സരങ്ങളില്‍ 94 എണ്ണം ഇന്ത്യന്‍ കുപ്പായത്തിലും മറ്റുള്ളവ ഐപിഎല്‍ അടക്കമുള്ള ലീഗ് മത്സരങ്ങളിലുമാണ്. 299 മത്സരങ്ങളില്‍ നിന്നും 7795 റണ്‍സെടുത്തിട്ടുണ്ട് രോഹിത്. ഇതില്‍ ആറ് സെഞ്ചുറികളുണ്ട്. ഇന്ത്യക്കായി നാല് സെഞ്ചുറിലാണ് രോഹിത് നേടിയത്.

രോഹിത്തിന് പിന്നിലുള്ളത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ്. രോഹിത് 251 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം വിന്‍ഡീസിന്റെ ഓള്‍ റൗണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡാണ്. 451 മത്സരങ്ങളാണ് പൊള്ളാര്‍ഡ് കളിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook