scorecardresearch

ലോകകപ്പ് യോഗ്യത: അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് വിജയം അത്ര എളുപ്പമാകില്ല

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ കഴിയാതെ പോയ ഇന്ത്യ കന്നി ജയത്തോടെ യോഗ്യത സാധ്യതകൾ സജീവമാക്കാമെന്ന പ്രതീക്ഷയിലാണ്, എന്നാൽ നിരവധി വെല്ലുവിളികളാണ് ടീമിനെ വലയ്ക്കുന്നത്

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ കഴിയാതെ പോയ ഇന്ത്യ കന്നി ജയത്തോടെ യോഗ്യത സാധ്യതകൾ സജീവമാക്കാമെന്ന പ്രതീക്ഷയിലാണ്, എന്നാൽ നിരവധി വെല്ലുവിളികളാണ് ടീമിനെ വലയ്ക്കുന്നത്

author-image
Sports Desk
New Update
India vs Afghanistan, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, Indian football team, world cup qualifiers, ഇന്ത്യൻ ഫുട്ബോൾ ടീം, ലോകകപ്പ് യോഗ്യത, sahal abdul samad, സഹൽ അബ്ദുൾ സമദ്, Ashique Kuruniyan, ആഷിഖ് കുരുണിയൻ, Anas Edathodika, അനസ് എടത്തൊടിക, ie malayalam, ഐഇ മലയാളം

ദുഷാൻബെ: ലോകകപ്പ് പ്രതീക്ഷകളുമായി ഇന്ത്യ വീണ്ടും പന്ത് തട്ടാനൊരുങ്ങുകയാണ്. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കും 2023ൽ നടക്കുന്ന ഏഷ്യൻ കപ്പ് മത്സരങ്ങൾക്കുമുള്ള സംയുക്ത യോഗ്യത റൗണ്ട് മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഏഷ്യൻ യോഗ്യത റൗണ്ട് മത്സരങ്ങളിലെ തങ്ങളുടെ നാലാം മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ കഴിയാതെ പോയ ഇന്ത്യ കന്നി ജയത്തോടെ യോഗ്യത സാധ്യതകൾ സജീവമാക്കാമെന്ന പ്രതീക്ഷയിലാണ്.

Advertisment

എന്നാൽ തജിക്കിസ്ഥാനിൽ അഫ്ഗാനെതിരെയിറങ്ങുമ്പോൾ നിരവധി വെല്ലുവിളികളാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് മുന്നിലുള്ളത്. തണുപ്പുള്ള കാലാവസ്ഥയിൽ ആസ്‌ട്രോ ടർഫിൽ കളിക്കുക എന്നത് തന്നെയാണ് ഇതിൽ പ്രധാനം. ദുബായിലെ പ്രത്യേക പരിശീലനത്തിന് ശേഷമാണ് ഇന്ത്യൻ ടീം തജിക്കിസ്ഥാനിൽ എത്തിയിരിക്കുന്നത്.

Also Read: ലോകകപ്പ് യോഗ്യത: ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ; ഗോൾകീപ്പറായി ധീരജ് സിങ്ങും

Advertisment

ഇനി ടീമിലേക്ക് വരുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുമാണ് താരങ്ങൾ ഇന്ത്യൻ ക്യാംപിലേക്ക് എത്തുന്നത്. 26 അംഗ ടീമിൽ ഏഴുപേർ മാത്രമാണ് അവരുടെ ക്ലബ്ബുകൾക്കുവേണ്ടി മുഴുവൻ സമയം കളിച്ചത്. സ്ക്വാഡിലുള്ളവർ അഞ്ചു ഗോൾ മാത്രമാണ് ഐഎസ്എല്ലിൽ ഇതുവരെ നേടിയത്. ഇതിൽ നിന്നുമെല്ലാം മാറി മികച്ച ഫോമിലേക്ക് ഓരോ താരങ്ങളുമുയരേണ്ടതുണ്ട്.

ഗോൾ ക്ഷമമായിരുന്നു ഇതുവരെ ടീമിന്റെ പ്രധാന പ്രശ്നമെങ്കിൽ തജിക്കിസ്ഥാനിലേക്ക് എത്തുമ്പോൾ പ്രതിരോധത്തിലെ വിള്ളലുകൾ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. സൂപ്പർ താരം ജിങ്കൻ പരുക്ക് മൂലം ടീമിന് പുറത്താണ്. മാതാവിന്റെ മരണത്തിന് പിന്നാലെ മലയാളി താരം അനസ് എടത്തൊടികയും നാട്ടിലേക്ക് തിരിച്ചു. ബംഗ്ലാദേശിനെതിരെ അവസാന മിനിറ്റിൽ ഗോൾ നേടി ഇന്ത്യയുടെ രക്ഷകനായ പ്രതിരോധത്തിലെ മറ്റൊരു താരം ആദിൽ ഖാനും പരുക്കിന്റെ പിടിയിലാണെന്നാണ് റിപ്പോർട്ട്.

Also Read:30 കൊല്ലം സച്ചിന്‍ കയ്യടക്കിവച്ച റെക്കോര്‍ഡ്; 15-ാം വയസില്‍ തിരുത്തിയെഴുതി ഷഫാലി

അങ്ങനെയെങ്കിൽ പ്രതിരോധത്തിൽ 18 വയസുകാരൻ നരേന്ദർ ഗെഹ്‌ലോട്ട് എത്തും. നേരത്തെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച താരം ഐഎസ്എല്ലിൽ ജംഷഡ്പൂരിന് വേണ്ടി ഒരിക്കൽ പോലും കളത്തിലിറങ്ങിയിട്ടില്ല. വലതുവിങ്ങിൽ രാഹുൽ ബെക്കെയും ഇടതുവിങ്ങിൽ സുഭാഷിഷ് ബോസും പ്ലെയിങ് ഇലവനിൽ എത്തും. പ്രീതം കൊട്ടാളിനും സാർഥക് ഗോലിക്കും ടീമിലേക്കുള്ള വാതിൽ തുറക്കാനും മുതിർന്ന താരങ്ങളുടെ പരുക്ക് കാരണമാകും.

ഉദാന്ത സിങ്ങും മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും അഷിഖ് കുരുണിയനുമെല്ലാം ഉൾപ്പെടുന്ന മധ്യനിരയിൽ സ്റ്റിമാച്ചിന് കാര്യമായ തലവേദന സൃഷ്ടിക്കുന്നില്ല. മുന്നേറ്റത്തിൽ നായകൻ സുനിൽ ഛേത്രി മടങ്ങിയെത്തുന്നതോടെ ജയം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഫാറൂഖ് ചൗധരിയും മൻവീർ സിങ്ങുമാണ് ഛേത്രിക്ക് പുറമെ ടീമിലിടം പിടിച്ചിരിക്കുന്ന സ്ട്രൈക്കർമാർ. ഇതിനെല്ലാം ഉപരിയായി ഗോൾവലയ്ക്ക് മുന്നിൽ ഗുർപ്രീത് സിങ് സന്ധു എത്തുന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നു.

യോഗ്യത സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. നേരത്തെ ഖത്തറിനെതിരെയും ബംഗ്ലാദേശിനെതിരെയും സമനില വഴങ്ങിയ ഇന്ത്യ, ഒമാനോട് 2-1ന് പരാജയപ്പെട്ടിരുന്നു.

Also Read: ബംഗ്ലാദേശിന്റെ മുനയൊടിച്ച് ഇന്ത്യൻ പേസർമാർ; ഇൻഡോറിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഇന്ത്യൻ ടീം

ഗോർകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ധീരജ് സിങ്.

പ്രതിരോധ നിര: പ്രീതം കൊട്ടാൾ, നിഷു കുമാർ, രാഹുൽ ഭെക്കേ, അനസ് എടത്തൊടിക, നരേന്ദർ, ആദിൽ ഖാൻ, സാർഥക് ഗോലി, സുഭാഷിഷ് ബോസ്, മന്ദർ റാവു.

മധ്യനിര: ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, സെമിലൻ ഡങ്കൽ, റെയ്നിയർ ഫെർണാണ്ടസ്, വിനീത് റായ്, സഹൽ അബ്ദുൾ സമദ്, പ്രണോയ് ഹൾദാർ, അനിരുഥ് താപ, ലാലിൻസുവാല ചാങ്തെ, ബ്രാണ്ടൻ ഫെർണാണ്ടസ്, ആഷിഖ് കുരുണിയൻ.

മുന്നേറ്റ നിര: സുനിൽ ഛേത്രി, മൻവീർ സിങ്, ഫാറൂഖ് ചൗധരി.

Indian Football

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: