ഇൻഡോർ: ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ സന്ദർശകർക്ക് മോശം തുടക്കം. ഇന്ത്യൻ പേസർമാർ കരുത്ത് കാട്ടിയതോടെ ബംഗ്ലാദേശിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ നിരയായി വീണു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ്. 22 റൺസുമായി നായകൻ മോനിമുൾ ഹഖും 14 റൺസ് നേടിയ മുഷ്ഫിഖുർ റഹ്മാനുമാണ് ക്രീസിൽ.
That will be Lunch on Day 1 of the 1st @Paytm #INDvBAN Test.
Bangladesh 63/3 //t.co/0aAwHDwHed pic.twitter.com/6RSYgCyMlv
— BCCI (@BCCI) November 14, 2019
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കം മുതൽ പിഴച്ചു. ടീം സ്കോർ 12ൽ എത്തിയപ്പോഴേക്കും അടുത്തടുത്ത ഓവറുകളിൽ ബംഗ്ലാദേശ് ഓപ്പണർമാർ കൂടാരം കയറി. ഇമ്രുൾ കായീസിനെ ആറാം ഓവറിൽ ഉമേഷ് യാദവും ഷദ്മാൻ ഇസ്ലാമിനെ ഏഴാം ഓവറിൽ ഇഷാന്ത് ശർമയും മടക്കി. ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ മുഹമ്മദ് മിഥുനെ ഷമി വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ബംഗ്ലാദേശിന് മൂന്നാം വിക്കറ്റും നഷ്ടമായി.
Also Read: എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന കാലം; കരിയറിലെ മോശം കാലഘട്ടത്തെ കുറിച്ച് കോഹ്ലി
ടോസ് ലഭിച്ച ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. വിരാട് കോഹ്ലി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ടി20 പരമ്പരയിൽ വിരാടിന് വിശ്രമം അനുവദിച്ചിരുന്നു.
Also Read: ക്രീസില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഒരു ഇന്ത്യന്‍ സ്പിന്നറെ: ആദം ഗില്‍ക്രിസ്റ്റ്
സ്വന്തം മണ്ണിൽ തോൽവിയറിയാതെ ഏഴ് വർഷംകൊണ്ട് 11 പരമ്പരകൾ പൂർത്തീകരിച്ച ഇന്ത്യ വിജയക്കുതിപ്പ് തുടരാനാണ് ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. ഇന്ത്യയിൽ ഏറ്റവും ഒടുവിൽ ടീം ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത് 2012ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു. പിന്നീടങ്ങോട്ട് ഓരോ വിജയവും എണ്ണി എണ്ണി അക്കൗണ്ടിലാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook