scorecardresearch

രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട് ഇന്ത്യ; റിഷഭ് പന്തിന് അതിവേഗ അര്‍ധ സെഞ്ച്വറി

IND vs AUS 5th Test Day 2: റിഷഭ് പന്തിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് ആശ്വാസമായത്. 29 പന്തിലാണ് പന്ത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്

IND vs AUS 5th Test Day 2: റിഷഭ് പന്തിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് ആശ്വാസമായത്. 29 പന്തിലാണ് പന്ത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്

author-image
Sports Desk
New Update
Rishabh Pant India vs Australia Sydney

IND vs AUS 5th Test Day 2: സിഡ്‌നി ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സിലും ബാറ്റിങില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്ണെന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്തിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് ഒരു ആശ്വാസമായത്. 29 പന്തിലാണ് പന്ത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 33 ബോളില്‍ 61 റണ്‍ നേടി പന്ത് പാറ്റ് കമ്മിന്‌സിന്റെ ബോളില്‍ ഔട്ടായി. നിലവില്‍ 8 റണ്ണുമായി ജഡേജയും 6 റണ്ണുമായി സുന്ദറുമാണ് ക്രീസില്‍. ഓസ്‌ട്രേലിയയുടെ സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണമായി. ഇന്ത്യക്ക് ഇപ്പോള്‍ 145 റണ്ണിന്റെ ലീഡാണുള്ളത്.

Advertisment

രണ്ടാം ദിനം 7 റണ്ണിന് ഒരു വിക്കറ്റെന്ന നിലയില്‍ കളി തുടങ്ങിയ ഓസ്‌ട്രേലിയയെ ഇന്ത്യ 181 റണ്ണിന് ഓള്‍ഔട്ടാക്കിയിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ 4 റണ്‍സിന്റെ ലീഡ് ഇന്ത്യക്ക് ലഭ്ിച്ചു. തന്റെ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ബ്യൂ വെബ്ബര്‍ ഓസ്‌ട്രേലിയക്കായി അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്കായി സിറാജും പ്രസിദ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബൂമ്രക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും 2 വിക്കറ്റ് വീതവും ഉണ്ട്. കളിക്കിടയില്‍ പരിക്കേറ്റ് തിരികെ കയറിയ ബുമ്ര തിരിച്ചുവരാഞ്ഞത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കക്കിടയാക്കി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് 42 റണ്‍ അടുക്കുമ്പോള്‍ തന്നെ രാഹുലിന്റെ വിക്കറ്റ് നഷ്ടമായി. 20 പന്തില്‍ 13 റണ്‍ നേടിയാണ് രാഹുല്‍ ഔട്ടായത്. 35 പന്തില്‍ 4 ഫോര്‍ അടക്കം നേടി 22 റണ്‍ അടിച്ച ജെയ്‌സ്വാളിനെയാണ് ഇന്ത്യക്ക് അടുത്തത്് നഷ്ടമായത്. വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. 12 പന്തില്‍ നിന്ന് 6 റണ്‍ മാത്രമെടുത്താണ് കോഹ്ലി ഔട്ടായത്. പിന്നീട് വന്ന റിഷഭ് പന്ത് തുടക്കം മുതലേ ആക്രമിച്ചാണ് കളിച്ചത്. 6 ഫോറും 4 സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. 29 ബോളില്‍ പന്ത് നേടിയ 50 ടെസ്റ്റ്് ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന രണ്ടാമത്തെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ്. ശുഭ്മാന്‍ ഗില്‍ (15 പന്തില്‍ 13) നിതീഷ് കുമാര്‍ റെഡ്ഡി (21 പന്തില്‍ 4) എന്നിവരാണ് ഔട്ടായ മറ്റ് ബാറ്റസ്മാന്‍മാര്‍. ഓസ്‌ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് നാലും പാറ്റ് കമ്മിന്‌സ്, ബ്യൂ വെബ്സ്റ്റര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Read More

Advertisment
Rishabh Pant Cricket India Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: