/indian-express-malayalam/media/media_files/2025/10/06/gukesh-and-carlsen-2025-10-06-20-42-32.jpg)
Photograph: (Screengrab)
ലോകചെസ് ചാമ്പ്യനായ ഇന്ത്യയുടെ ഡി ഗുകേഷിനെ തോൽപ്പിച്ചതിന് പിന്നാലെചെസ് ബോർഡിലെ ഗുകേഷിന്‍റെ രാജാവിനെ കാണികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ് യുഎസ് ഗ്രാന്‍ഡ് മാസ്റ്ററായ ഹികാരു നകാമുറ. ഇതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഇത് ആദ്യമായല്ല ഗൂകേഷിന് എതിർ താരത്തിൽ നിന്ന് മോശമായ അനുഭവം ഉണ്ടാവുന്നത്. അഞ്ച് വട്ടം ലോക ചാംപ്യനായ മാഗ്നസ് കാൾസനും ഗുകേഷിനോട് മോശമായി പെരുമായിയ സംഭവം ഉണ്ടായിട്ടുണ്ട്.
ചെക്ക്‌മേറ്റ് എന്ന ഇന്ത്യയുടെയും യുഎസിന്‍റെയും കളിക്കാർ തമ്മിലുള്ള പ്രദർശന മത്സരത്തിൽ ഗുകേഷിനെ 5-0ന് ആണ് നകാമുറ തോല്‍പിച്ചത്. കളി കഴിഞ്ഞതിന് പിന്നാലെ ഗുകേഷിന്റെ രാജാവിനെ എടുത്ത് കാണികളുടെ ഇടയിലേക്ക് നകാമുറ വലിച്ചെറിഞ്ഞു. എന്നാൽ ഗുകേഷ് ശാന്തനായി ഇത് തിരികെ വെച്ചു.
Also Read: എന്തുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റി? ബിസിസിഐയുടെ വിശദീകരണം
എന്നാൽ സംഘാടകരുടെ നിര്‍ബന്ധപ്രകാരം ആണ് അങ്ങനെ ചെയ്തത് എന്നാണ് നകാമുറ പറയുന്നത്. ജയിക്കുന്നയാള്‍ എതിരാളിയുടെ രാജാവിനെ എടുത്ത് വലിച്ചെറിയണമെന്ന് സംഘാടകർ പറഞ്ഞതായാണ് നകാമുറയുടെ വാദം. എന്നാൽ ഗുകേഷിനോടും ചെസിനോടും കാണിച്ച അനാദരവാണ് ഇതെന്നാണ് വിമർശനം.
HIKARU THROWS A PIECE TO THE CROWD TO CELEBRATE THE USA 5-0! @GMHikaru
— Chess.com (@chesscom) October 5, 2025
What an event!! 🔥👏 @CheckmateUSAINDpic.twitter.com/LGnM8JLulJ
Also Read: ഇത്ര തിടുക്കത്തിൽ ഗില്ലിനെ ക്യാപ്റ്റനാക്കിയിട്ട് എന്താണ് നേട്ടം? രോഹിത്തിനോടുള്ള അനീതി ചൂണ്ടി ഹർഭജൻ
ഗുകേഷിനോട് തോറ്റതിന്റെ അരിശം മാഗ്നസ് കാൾസൻ ചെസ് ബോർഡ് ടേബിളിൽ ഇടിച്ച് പ്രകടിപ്പിച്ചതും വിവാദമായിരുന്നു. 2025ലെ നോർവേ ചെസ് ടൂർണമെന്റിലായിരുന്നു ഇത്. ജയിക്കാമായിരുന്ന പൊസിഷനിൽ നിന്ന് കാൾസന് അബദ്ധം പിണഞ്ഞിരുന്നു. ഇതാണ് ഗുകേഷിനേയും കാണികളേയും അമ്പരപ്പിച്ചുകൊണ്ട് പരസ്യമായി കാൾസൻ പ്രകടിപ്പിച്ചത്.
Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.