മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17ാം സീസണിൽ തിങ്കളാഴ്ച ഹോം ഗ്രൌണ്ടിൽ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസ് തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയിരുന്നു. സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും പരാജയപ്പെട്ടത് മുംബൈ ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ടിരുന്നു.
ആരാധകരുടെ പ്രിയങ്കരനായ രോഹിത് ശർമ്മ ഉൾപ്പെടെ മൂന്ന് മുൻനിര താരങ്ങൾ ആദ്യമേ തന്നെ പൂജ്യത്തിന് പുറത്തായതാണ് ടീമിനെ തകർച്ചയിലേക്കും സ്വാഭാവികമായും പിന്നീട് തോൽവിയിലേക്കും നയിച്ചത്.
മുംബൈ ഇന്ത്യൻസിന്റെ തുടരൻ തോൽവികളിൽ പ്രതികരണവുമായി മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ടീം ആഗ്രഹിച്ചിരുന്നതെന്നാണ് ഹാർദിക്കിന്റെ ആത്മാർത്ഥമായ പ്രതികരണം. "ചില മത്സരങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും. മുംബൈ ഇന്ത്യൻസ് ധൈര്യത്തോടെ മുന്നോട്ടുപോകണം. രാജസ്ഥാൻ റോയൽസിനെതിരെ 150 റൺസിലധികം റൺസ് നേടണമായിരുന്നു," ഹാർദ്ദിക്ക് പറഞ്ഞു.
"എനിക്ക് ടീമിനെ തിരിച്ച് വിജയപാതയിലെത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ 150-160 റൺസ് വരെ എത്തിക്കാവുന്ന മാന്യമായ നിലയിലായിരുന്നു കാര്യങ്ങൾ. പക്ഷേ എൻ്റെ പുറത്താകൽ രാജസ്ഥാനെ ഗെയിമിലേക്ക് കൂടുതൽ തിരിച്ചുവരാൻ അനുവദിച്ചു. വിജയിക്കാൻ എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇത്തരമൊരു പിച്ച് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ നിങ്ങൾക്ക് ഇത് എല്ലായ്പ്പോഴും ഒരു ബാറ്റിങ്ങ് പിച്ചായി കാണാൻ കഴിയില്ല," ഹാർദ്ദിക്ക് പറഞ്ഞു.
മുംബൈയുടെ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ മുൻനിര ബാറ്റർമാരുടെ പ്രകടനം മോശമായിരുന്നു. ഒരു ഗ്രൂപ്പെന്ന നിലയിൽ, ഞങ്ങൾക്ക് കൂടുതൽ നന്നായി ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എന്നാൽ ഞങ്ങൾ കുറച്ചുകൂടി അച്ചടക്കം കാണിക്കുകയും കൂടുതൽ ധൈര്യം കാണിക്കുകയും വേണം. എല്ലാം ശരിയായി ചെയ്യാനായാൽ മികച്ച ഫലം ലഭിക്കും," ഹാർദ്ദിക്ക് കൂട്ടിച്ചേർത്തു.
Read More
മുംബൈ ഇന്ത്യൻസിന്റെ തുടരൻ തോൽവികളിൽ പ്രതികരണവുമായി ഹാർദിക് പാണ്ഡ്യ
ആരാധകരുടെ പ്രിയങ്കരനായ രോഹിത് ശർമ്മ ഉൾപ്പെടെ മൂന്ന് മുൻനിര താരങ്ങൾ ആദ്യമേ തന്നെ പൂജ്യത്തിന് പുറത്തായതാണ് ടീമിനെ തകർച്ചയിലേക്കും സ്വാഭാവികമായും പിന്നീട് തോൽവിയിലേക്കും നയിച്ചത്.
ആരാധകരുടെ പ്രിയങ്കരനായ രോഹിത് ശർമ്മ ഉൾപ്പെടെ മൂന്ന് മുൻനിര താരങ്ങൾ ആദ്യമേ തന്നെ പൂജ്യത്തിന് പുറത്തായതാണ് ടീമിനെ തകർച്ചയിലേക്കും സ്വാഭാവികമായും പിന്നീട് തോൽവിയിലേക്കും നയിച്ചത്.
സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും പരാജയപ്പെട്ടത് മുംബൈ ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ടിരുന്നു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17ാം സീസണിൽ തിങ്കളാഴ്ച ഹോം ഗ്രൌണ്ടിൽ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസ് തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയിരുന്നു. സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും പരാജയപ്പെട്ടത് മുംബൈ ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ടിരുന്നു.
ആരാധകരുടെ പ്രിയങ്കരനായ രോഹിത് ശർമ്മ ഉൾപ്പെടെ മൂന്ന് മുൻനിര താരങ്ങൾ ആദ്യമേ തന്നെ പൂജ്യത്തിന് പുറത്തായതാണ് ടീമിനെ തകർച്ചയിലേക്കും സ്വാഭാവികമായും പിന്നീട് തോൽവിയിലേക്കും നയിച്ചത്.
മുംബൈ ഇന്ത്യൻസിന്റെ തുടരൻ തോൽവികളിൽ പ്രതികരണവുമായി മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ടീം ആഗ്രഹിച്ചിരുന്നതെന്നാണ് ഹാർദിക്കിന്റെ ആത്മാർത്ഥമായ പ്രതികരണം. "ചില മത്സരങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും. മുംബൈ ഇന്ത്യൻസ് ധൈര്യത്തോടെ മുന്നോട്ടുപോകണം. രാജസ്ഥാൻ റോയൽസിനെതിരെ 150 റൺസിലധികം റൺസ് നേടണമായിരുന്നു," ഹാർദ്ദിക്ക് പറഞ്ഞു.
"എനിക്ക് ടീമിനെ തിരിച്ച് വിജയപാതയിലെത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ 150-160 റൺസ് വരെ എത്തിക്കാവുന്ന മാന്യമായ നിലയിലായിരുന്നു കാര്യങ്ങൾ. പക്ഷേ എൻ്റെ പുറത്താകൽ രാജസ്ഥാനെ ഗെയിമിലേക്ക് കൂടുതൽ തിരിച്ചുവരാൻ അനുവദിച്ചു. വിജയിക്കാൻ എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇത്തരമൊരു പിച്ച് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ നിങ്ങൾക്ക് ഇത് എല്ലായ്പ്പോഴും ഒരു ബാറ്റിങ്ങ് പിച്ചായി കാണാൻ കഴിയില്ല," ഹാർദ്ദിക്ക് പറഞ്ഞു.
മുംബൈയുടെ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ മുൻനിര ബാറ്റർമാരുടെ പ്രകടനം മോശമായിരുന്നു. ഒരു ഗ്രൂപ്പെന്ന നിലയിൽ, ഞങ്ങൾക്ക് കൂടുതൽ നന്നായി ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എന്നാൽ ഞങ്ങൾ കുറച്ചുകൂടി അച്ചടക്കം കാണിക്കുകയും കൂടുതൽ ധൈര്യം കാണിക്കുകയും വേണം. എല്ലാം ശരിയായി ചെയ്യാനായാൽ മികച്ച ഫലം ലഭിക്കും," ഹാർദ്ദിക്ക് കൂട്ടിച്ചേർത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.