scorecardresearch

മുംബൈ ഇന്ത്യൻസിനും ഹാർദിക് പാണ്ഡ്യയ്ക്കും സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റെങ്കിലും മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനും ഹാർദിക് പാണ്ഡ്യയ്ക്കും സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. രോഹിത് ശർമ്മ ഫാൻസാണ് ടീമിനേയും മാനേജ്മെന്റിനേയും ട്രോളാൻ മുന്നിട്ടിറങ്ങിയത്.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
hardik pandya, mumbai indians trolled

രോഹിത് ശർമ്മ ഫാൻസാണ് ടീമിനേയും മാനേജ്മെന്റിനേയും ട്രോളാൻ മുന്നിട്ടിറങ്ങിയത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റെങ്കിലും മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനും ഹാർദിക് പാണ്ഡ്യയ്ക്കും സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. രോഹിത് ശർമ്മ ഫാൻസാണ് ടീമിനേയും മാനേജ്മെന്റിനേയും ട്രോളാൻ മുന്നിട്ടിറങ്ങിയത്.

Advertisment

ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മുംബൈ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണുള്ളത്. അഞ്ച് തവണ മുംബൈയെ ഐപിഎൽ ചാമ്പ്യന്മാരാക്കിയ രോഹിത് ശർമ്മയെ മാറ്റി പകരം ഹാർദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ തീരുമാനം ഫാൻസിന് ഇനിയും മനസ് കൊണ്ടു അംഗീകരിക്കാനായിട്ടില്ല.

Advertisment

ഹാർദിക് പുറത്തായ ശേഷം ഹൈദരാബാദിലെ കാണികൾ "രോഹിത്.. രോഹിത്" എന്ന് ചാന്റ് ചെയ്യുന്നതും കൂക്കി വിളിക്കുന്നതും കാണാം.  

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 278 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് തോല്‍വി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് നേരിട്ടത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 31 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 277 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനാണ് സാധിച്ചത്.

Read More

Mumbai Indians Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: