scorecardresearch

'പന്തിനെ അല്ല; സഞ്ജുവിനെ ആണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടത്'

ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസണിനെ ഉൾപ്പെടുത്തണം എന്ന് ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിങ്.

ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസണിനെ ഉൾപ്പെടുത്തണം എന്ന് ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിങ്.

author-image
Sports Desk
New Update
Sanju Samson, ind vs sa 2nd t20

Sanju Samson

ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസണിനെ ഉൾപ്പെടുത്തണം എന്ന് ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിങ്. കാർ അപകടത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തിയ ഋഷഭ് പന്ത് ഒരു ഏകദിനം മാത്രമാണ് ഇതുവരെ കളിച്ചത്. 2024ൽ ശ്രീലങ്കക്കെതിരെയായിരുന്നു ഇത്. 

Advertisment

സഞ്ജുവിനെ സെലക്ട് ചെയ്യണം എന്നാണ് ഞാൻ പറയുക. കാരണം സഞ്ജു ദക്ഷിണാഫ്രിക്കയിൽ കളിച്ചിരുന്നു. പന്ത് ഓസ്ട്രേലിയയിൽ നന്നായി കളിച്ചു. എന്നാൽ നീണ്ട പര്യടനമായിരുന്നു ഇത്. അതുകൊണ്ട് പന്തിന് വിശ്രമം അനുവദിക്കാവുന്നതാണ്, തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കവെ ഹർഭജൻ സിങ് പറഞ്ഞു. 

കഴിഞ്ഞ ഏഴ് ട്വന്റി20യിൽ നിന്ന് മൂന്ന് സെഞ്ചുറി അടിച്ചാണ് സഞ്ജു ട്വന്റി20 ടീമിലെ സ്ഥാനം ഉറപ്പിച്ചത്. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിന സെഞ്ചുറിയും സഞ്ജു നേടിയിരുന്നു. 16 ഏകദിനങ്ങളിൽ നിന്ന് 510 റൺസ് ആണ് സഞ്ജു കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 56.66. മൂന്ന് അർധ ശതകവും ഏകദിനത്തിൽ സഞ്ജു നേടി.

Advertisment

അക്ഷർ പ്രാപ്തൻ

രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനേയും ഹർഭജൻ സിങ് പിന്തുണച്ചു. ഞാൻ രവീന്ദ ജഡേജയ്ക്ക് പകരം അക്ഷറിനെയാവും തിരഞ്ഞെടുക്കുക. രവീന്ദ്ര ജഡേജ ഒരുപാട് വർഷമായി ഇന്ത്യക്ക് വേണ്ടി ചെയ്യുന്ന റോൾ ചെയ്യാൻ ഇപ്പോൾ അക്ഷർ പ്രാപ്തനാണ് എന്നും ഹർഭജൻ പറഞ്ഞു. 

കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ജഡേജയെ മറികടന്ന് മികച്ച പ്രകടനം അക്ഷറിൽ നിന്ന് വന്നിരുന്നു. 5 ഇന്നിങ്സിൽ നിന്ന് 92 റൺസ് ആണ് അക്ഷർ സ്കോർ ചെയ്തത്. ഫൈനലിൽ 31 പന്തിൽ നിന്ന് 47 റൺസും നേടി. 8 കളിയിൽ നിന്ന് 9 വിക്കറ്റും അക്ഷർ വീഴ്ത്തി. 

Read More

Indian Cricket Team Indian Cricket Players Rishabh Pant Sanju Samson indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: