/indian-express-malayalam/media/media_files/2025/04/03/KWi59nhSeH37aiVzoGMM.jpg)
ഫയൽ ഫൊട്ടോ
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് കനത്ത തിരിച്ചടിയായി പേസ് ബൗളർ കഗിസോ റബാഡ നാട്ടിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്ന് ടീം അറിയിച്ചു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ടൈറ്റൻസിന്റെ അവസാന മത്സരത്തിലും റബാഡ കളിച്ചിരുന്നില്ല.
'പേസർ കഗിസോ റബാഡ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങി. ഐപിഎൽ 2025 സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ റബാഡ ടീമിനൊപ്പമുണ്ടായിരുന്നു. വ്യക്തിപരമായ ഏറെ പ്രധാനപ്പെട്ട ഒരു കാര്യം കൈകാര്യം ചെയ്യുന്നതിനായാണ് താരം നാട്ടിലേക്ക് മടങ്ങിയത്,' ഗുജറാത്ത് ടൈറ്റൻസ് പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിനായി കളിച്ച റബാഡയെ, കഴിഞ്ഞ വർഷം നവംബറിൽ നടന്ന താരലേലത്തിൽ 10.75 കോടി ചെലവഴിച്ചായിരുന്നു ഗുജറാത്ത് ടീമിലെത്തിച്ചത്. റബാഡയുടെ പകരക്കാരനായി ദക്ഷിണാഫ്രിക്കൻ താരം ജെറാൾഡ് കോറ്റ്സിയെയോ അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ കരിം ജനത്തിനെയോ ഗുജറാത്ത് പരിഗണിച്ചേക്കും.
അതേസമയം, ജോസ് ബട്ട്ലറുടെ ബാറ്റിങ് കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ബുധനാഴ്ച നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് അനായാസ ജയം നേടിയിരുന്നു. ബെംഗളൂരു മുൻപിൽ വെച്ച 170 റൺസ് വിജയ ലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 13 പന്തുകൾ ശേഷിക്കെയാണ് ഗുജറാത്ത് മറികടന്നത്. ബെംഗളൂരുവിന്റെ സീസണിലെ ആദ്യ തോൽവിയും ഗുജറാത്തിന്റെ രണ്ടാമത്തെ ജയവുമായിരുന്നു ഇത്.
Read More
- മികച്ച പ്രകടനം കാഴ്ചവയ്ക്കും; ബ്ലാസ്റ്റേഴ്സ് ആരാധകര്ക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് കറ്റാല
- ബട്ട്ലറിന്റെ വെടിക്കെട്ട്; ബെംഗളൂരുവിനെതിരെ ഗുജറാത്തിന് അനായാസ ജയം
- PBKS vs LSG: ഓയ് ബല്ലേ ബല്ലേ..പവറില്ലാതെ ലക്നൗ; പഞ്ചാബിന് തുടരെ രണ്ടാം ജയം
- Rishabh Pant IPL: 27 കോടി വെള്ളത്തിലായി; മൂന്ന് മത്സരം 17 റൺസ്; മാക്സിയെ പേടിച്ച് ഋഷഭ് പന്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.