/indian-express-malayalam/media/media_files/2025/04/12/57mQ8k9UhCVEFquEhHws.jpg)
LSG vs GT IPL 2025 Match Photograph: (IPL, Instagram)
LSG vs GT IPL 2025:
സായ് സുദർശന്റേയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റേയും അർധ ശതകത്തിന്റെ ബലത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് മുൻപിൽ 181 റൺസ് വിജയ ലക്ഷ്യം വെച്ച് ഗുജറാത്ത് ടൈറ്റൻസ്. സായ് സുദർശനും ഗില്ലും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും അത് 200ന് മുകളിലെ സ്കോർ കണ്ടെത്തുന്നതിലേക്ക് ഉപയോഗിക്കാൻ ഗുജറാത്തിന് സാധിച്ചില്ല.
ശുഭ്മാൻ ഗിൽ പുറത്തായതിന് പിന്നാലെ അവസാന എട്ട് ഓവറിൽ 60 റൺസ് മാത്രമാണ് ഗുജറാത്ത് ടൈറ്റൻസിന് നേടാനായത്. ഈ എട്ട് ഓവറിന് ഇടയിൽ ആറ് വിക്കറ്റും ഗുജറാത്തിന് നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ഗില്ലും സായ് സുദർശനും ചേർന്ന് നൽകിയത്. തന്റെ മാസ്റ്റർക്ലാസ് ഇന്നിങ്സിലൂടെ റിസ്ക് എടുക്കാതെ അനായാസം ബൗണ്ടറികൾ കണ്ടെത്താൻ ഗില്ലിനായി.
View this post on InstagramA post shared by Star Sports india (@starsportsindia)
പവർപ്ലേയിൽ 54 റൺസ് ആണ് ഗുജറാത്ത് കണ്ടെത്തിയത്. തുടക്കത്തിൽ ഗുജറാത്ത് ബാറ്റർമാരെ സമ്മർദത്തിലാക്കുന്നതിൽ ലക്നൗ പരാജയപ്പെട്ടതോടെയാണ് ഓപ്പണിങ്ങിൽ ഗില്ലും സായിയും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയത്. വിക്കറ്റ് നഷ്ടമില്ലാതെ 120 എന്ന നിലയിൽ നിന്ന് 127-3 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു. ആവേശ് ഖാനാണ് ഗുജറാത്തിന്റെ ഓപ്പണിങ് സഖ്യത്തെ പിരിച്ചത്. പിന്നാലെ തൊട്ടടുത്ത ഓവറിൽ രവി ബിഷ്ണോയിയുടെ ഇരട്ട പ്രഹരം വന്നു. ഇതോടെ പിന്നെ ഗുജറാത്തിന് സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിക്കാനായില്ല.
ജോസ് ബട്ട്ലറിനും റുതർഫോർഡിനും നല്ല തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. ഷാർദുൽ താക്കൂറിന്റെ ബോളിങ്ങും ഗുജറാത്തിനെ പിടിച്ചുകെട്ടുന്നതിൽ ലക്നൗവിന് നിർണായകമായി. ലക്നൗവിനായി ഷാർദുളും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദിഗ്വേഷ് സിങ്ങും ആവേശ് ഖാനും ഓരോ വിക്കറ്റ് വീതവും പിഴുതു.
Read More
- RCB vs DC: തോൽവി അറിയാതെ ഡൽഹിയുടെ തേരോട്ടം; രക്ഷകനായി രാഹുൽ; കോഹ്ലിയും സംഘവും വീണു
- MS Dhoni: ഗെയ്ക്ക്വാദ് പുറത്ത്; ചെന്നൈ സൂപ്പർ കിങ്സിനെ ഇനി ധോണി നയിക്കും
- Most sixes in IPL: രോഹിതിനെ മറികടക്കാൻ കോഹ്ലി; ആ 'വെടിക്കെട്ട്' റെക്കോർഡിന് അരികെ
- രാജകീയമായി ഒന്നാം സ്ഥാനം പിടിച്ച് ഗുജറാത്ത്; പിടിച്ചുനിൽക്കാനാവാതെ വീണ് രാജസ്ഥാൻ റോയൽസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.