/indian-express-malayalam/media/media_files/2025/04/06/8ava4c1u6HJJ22UQUN7L.jpg)
Glenn Maxwell Photograph: (Glenn Maxwell, Instagram)
Glenn Maxwell Punjab Kings IPL 2025: രാജസ്ഥാൻ റോയൽസ് മുൻപിൽ വെച്ച 206 റൺസ് പഞ്ചാബ് ചെയ്സ് ചെയ്തപ്പോൾ 21 പന്തിൽ നിന്ന് 30 റൺസ് ആണ് ഗ്ലെൻ മാക്സ്വെൽ കണ്ടെത്തിയത്. ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരത്തിൽ ആദ്യ പന്തിൽ മാക്സ്വെൽ ഡക്കായിരുന്നു. ഫോമിലേക്ക് ഉയരാത്ത ഓസ്ട്രേലിയൻ ഓൾറൗണ്ടറെ പരിഹസിക്കുകയാണ് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ ഇപ്പോൾ. മാക്‌സ്‌വെല്ലിന്റെ ഫോമിനെ ഹാലി കോമറ്റിനോടാണ് മഞ്ജരേക്കർ താരതമ്യം ചെയ്യുന്നത്.
"ഹാലിയുടെ വാൽനക്ഷത്രം സൂര്യനെ വലംവയ്ക്കുന്നു. 75 വർഷത്തിലൊരിക്കൽ ഇത് ഭൂമിയിൽ നിന്ന് ദൃശ്യമാകുന്നു. അതുപോലെ, മാക്സ്വെൽ 75 മത്സരങ്ങളിൽ ഒരു നല്ല മത്സരം മാത്രമേ കളിക്കുന്നുള്ളൂ," ജിയോ ഹോട്ട്സ്റ്റാറിൽ സംസാരിക്കുമ്പോൾ മഞ്ജരേക്കർ പറഞ്ഞു.
'25 മത്സരങ്ങളിൽ ഒരു മത്സരത്തിൽ തിളങ്ങും'
മഞ്ജരേക്കറിന്റെ പരാമർശത്തിൽ കമന്ററി ബോക്സിലുണ്ടായിരുന്ന നവ്ജ്യോദ് സിങ് സിന്ധുവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, "25 മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാക്സ്വെൽ നന്നായി കളിക്കും".
ചാംപ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ കളിച്ചപ്പോഴും മാക്സ്വെൽ നിരാശപ്പെടുത്തിയിരുന്നു. മൂന്ന് ഇന്നിങ്സിൽ നിന്ന് 39 റൺസ് മാത്രമാണ് മാക്സ്വെല്ലിന് കണ്ടെത്താൻ സാധിച്ചത്. താര ലേലത്തിൽ 4.20 കോടി രൂപയ്ക്ക് ആണ് മാക്സ്വെല്ലിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. പഞ്ചാബ് കിങ്സിനായി മാക്സ്വെൽ മികവ് കാണിച്ചില്ലെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇൻഗ്ലിസ് പ്ലേയിങ് ഇലവനിലേക്ക് എത്തും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us