/indian-express-malayalam/media/media_files/rReGrWR9hNwZRNlZzu0t.jpg)
Virat Kohli (File Photo)
സ്റ്റാർ പേസർ ബുമ്ര ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസിയിലേക്ക് എത്തുന്ന വിഷയത്തിൽ ആശങ്ക പങ്കുവെച്ച് ഓസീസ് മുൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. ബുമ്രയുടെ ജോലി ഭാരം ക്രമികരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിയാണ് ഗിൽക്രിസ്റ്റിന്റെ വാക്കുകൾ.
'രോഹിത് ശർമ ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് ഞാൻ കരുതുന്നില്ല. എപ്പോൾ വീട്ടിലേക്ക് തിരികെ എത്താം എന്നതാവും രോഹിത് ആദ്യം പരിഗണിക്കുക. രണ്ട് മാസം പ്രായമായ കുഞ്ഞ് വീട്ടിലുണ്ട്. ചാംപ്യൻസ് ട്രോഫിയിൽ രോഹിത് നന്നായി കളിച്ചേക്കാം. ഇംഗ്ലണ്ടിനെതിരെ വൈറ്റ് ബോൾ മത്സരവും ഇന്ത്യക്ക് മുൻപിലുണ്ട്. ചാംപ്യൻസ് ട്രോഫിയും കളിച്ച് രോഹിത് പുറത്തേക്ക് പോകും എന്നാണ് ഞാൻ കരുതുന്നത്, ഗിൽക്രിസ്റ്റ് പറഞ്ഞു.
'ബുമ്ര മുഴുവൻ സമയ ക്യാപ്റ്റനാവുമോ എന്ന് എനിക്കറിയില്ല. ക്യാപ്റ്റൻസിക്ക് ബുമ്രയ്ക്ക് കൂടുതൽ വെല്ലുവിളി നിറഞ്ഞതായേക്കാം. അപ്പോൾ ആരാവും അടുത്ത ക്യാപ്റ്റൻ? കോഹ്ലിയിലേക്ക് അവർ തിരികെ പോകുമോ? വീണ്ടും ക്യാപ്റ്റനാവുന്നതിൽ കോഹ്ലിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്'.
ഇന്ത്യക്ക് ഇതൊരു വെല്ലുവിളി നിറഞ്ഞ സമയമാണ്. റെഡിമെയ്ഡ് പകരക്കാർ അവർക്കുണ്ട്. എല്ലാ പൊസിഷനിലും കളിക്കാൻ പാകത്തിൽ പ്രാപ്തരായ താരങ്ങളെ ഐപിഎൽ സൃഷ്ടിച്ചുകഴിഞ്ഞു. എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ ഉടനടി ജയങ്ങളിലേക്ക് അവരുമായി എത്താം എന്ന് പ്രതീക്ഷിക്കരുത്. ഇംഗ്ലണ്ട് ബോളർമാർ ഫിറ്റ്നസിലാണ് എങ്കിൽ ഇംഗ്ലണ് ആവും ഇന്ത്യക്കെതിരായ പരമ്പരയിൽ ആധിപത്യം പുലർത്തുക, ഗിൽക്രിസ്റ്റ് പറഞ്ഞു.
ന്യൂസിലൻഡിന് എതിരെ വൈറ്റ് വാഷ് ചെയ്യപ്പെട്ടതും ബോർഡർ ഗാവസ്കർ ട്രോഫി നഷ്ടപ്പെട്ടതും രോഹിത്തിന്റെ ക്യാപ്റ്റൻസിക്ക് നേരെ ചോദ്യം ഉയർത്തുന്നു. എന്നാൽ സിഡ്നി ടെസ്റ്റിൽ നിന്ന് മാറി നിന്ന രോഹിത് റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പോകുന്നു എന്ന സൂചനയൊന്നും നൽകുന്നില്ല. 2022ലാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും താഴെയിറങ്ങുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us