scorecardresearch

കോഹ്ലിക്ക് പിന്നാലെ അമ്പയറോട് ഉടക്കി ഗൗതം ​ഗംഭീറും

പക്ഷേ മത്സരത്തേക്കാൾ വാർത്തകളിൽ നിറഞ്ഞത് പല വിവാദങ്ങളായിരുന്നു. അതിലൊന്ന് വിരാട് കോഹ്‌ലിയുടെ നോബോൾ വിവാദമായിരുന്നു. അമ്പയർ സംഘത്തിന് നേരെ വിരാട് കോഹ്‌ലി ക്ഷുഭിതനായി.

പക്ഷേ മത്സരത്തേക്കാൾ വാർത്തകളിൽ നിറഞ്ഞത് പല വിവാദങ്ങളായിരുന്നു. അതിലൊന്ന് വിരാട് കോഹ്‌ലിയുടെ നോബോൾ വിവാദമായിരുന്നു. അമ്പയർ സംഘത്തിന് നേരെ വിരാട് കോഹ്‌ലി ക്ഷുഭിതനായി.

author-image
Sports Desk
New Update
യുവരാജല്ല, ഡ്രസിങ് റൂമിലെ തമാശക്കാരനാരെന്ന് വെളിപ്പെടുത്തി ഗൗതം ഗംഭീർ

മത്സരത്തിന്റെ അവസാന നിമിഷം ​ഗൗതം ​ഗംഭീറും അമ്പയർ സംഘവുമായി തർക്കത്തിലായി (ഫയൽ ചിത്രം)

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ആവേശകരമായ മത്സരത്തിൽ ഒരു റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. പക്ഷേ മത്സരത്തേക്കാൾ വാർത്തകളിൽ നിറഞ്ഞത് പല വിവാദങ്ങളായിരുന്നു. അതിലൊന്ന് വിരാട് കോഹ്‌ലിയുടെ നോബോൾ വിവാദമായിരുന്നു. അമ്പയർ സംഘത്തിന് നേരെ വിരാട് കോഹ്‌ലി ക്ഷുഭിതനായി.

Advertisment

മത്സരത്തിന്റെ അവസാന നിമിഷം ​ഗൗതം ​ഗംഭീറും അമ്പയർ സംഘവുമായി തർക്കത്തിലായി. മത്സരം അവസാനിക്കാൻ രണ്ട് ഓവർ മാത്രം ബാക്കി നിൽക്കെയാണ് സംഭവമുണ്ടായത്. സമയത്ത് ഓവർ പിന്നിലായതിനാൽ അവസാന രണ്ട് ഓവറിൽ നാല് ഫീൽഡർമാരെ മാത്രമേ ബൗണ്ടറിയിൽ നിർത്താൻ കൊൽക്കത്തയ്ക്ക് കഴിയുമായിരുന്നുള്ളു.

Advertisment

കൊൽക്കത്ത ടീമിന്റെ ഉപദേശകനായ ​ഗൗതം ​ഗംഭീർ ഈ തീരുമാനത്തിൽ അതൃപ്തനായിരുന്നു. ഇതോടെ അമ്പയർ സംഘവുമായി താരം തർക്കത്തിലായി.

എങ്കിലും ഐപിഎൽ നിയമപ്രകാരം അമ്പയറുടെ തീരുമാനം അം​ഗീകരിക്കാനേ ​ഗംഭീറിന് നിവൃത്തി ഉണ്ടായിരുന്നുള്ളൂ.

Read More

Gautham Gambhir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: