/indian-express-malayalam/media/media_files/2024/12/30/ih8kIjwnBg1T1HsZNGzY.jpg)
Yashaswi and Pant Photograph: (Indian Cricket Team, Instagram)
രോഹിത് ശർമയ്ക്ക് ശേഷം യശസ്വ ജയ്സ്വാളിനെ ടെസ്റ്റ് ക്യാപ്റ്റനാക്കണം എന്ന നിലപാട് ബിസിസിഐ യോഗത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗംഭീർ ഉന്നയിച്ചതായി റിപ്പോർട്ട്. സെലക്ടർമാർ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഋഷഭ് പന്തിന്റെ പേര് നിർദേശിച്ചപ്പോഴാണ് ഗംഭീർ യശ്വസിയെ പിന്തുണച്ച് സംസാരിച്ചതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുംബൈയിലാണ് ബിസിസിഐയുടെ റിവ്യു മീറ്റിങ് നടന്നത്. ഏകദിനത്തിലും ടെസ്റ്റിലും സെലക്ടർമാർ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് വരെ താൻ ക്യാപ്റ്റൻ സ്ഥാനത്ത് തുടരും എന്ന നിലപാടാണ് രോഹിത് ശർമ യോഗത്തിൽ സ്വീകരിച്ചത് എന്നാണ് സൂചന. ചാംപ്യൻസ് ട്രോഫി വരെ രോഹിത് ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ യോഗത്തിൽ ധാരണയായി.
രോഹിത്തിന്റെ പിൻഗാമിയായി ബുമ്രയുടെ പേര് ഉയർന്ന് വന്നെങ്കിലും താരത്തിന്റെ ജോലിഭാരം കൂടും എന്ന വിലയിരുത്തൽ യോഗത്തിൽ ചർച്ചയായി. ഇതോടെയാണ് സെലക്ടർമാർ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഋഷഭ് പന്തിന്റെ പേര് നിർദേശിച്ചത്. ഈ സമയം ഗംഭീർ യശസ്വിയെ ഈ സ്ഥാനത്തേക്ക് പിന്തുണച്ച് സംസാരിച്ചു. 2023ലാണ് യശസ്വി ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. 19 ടെസ്റ്റിൽ നിന്ന് യശസ്വി 1798 റൺസ് സ്കോർ ചെയ്തു. 52.9 ആണ് ബാറ്റിങ് ശരാശരി. നാല് സെഞ്ചുറിയും രണ്ട് ഇരട്ട ശതകവും യശസ്വി നേടിക്കഴിഞ്ഞു.
ഡൽഹി ഡൊമസ്റ്റിക് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന പന്ത് ഡൽഹി ക്യാപിറ്റൽസിനേയും കഴിഞ്ഞ സീസൺ വരെ നയിച്ചിരുന്നു. കെ.എൽ. രാഹുലിന്റെ അഭാവത്തിൽ 2022ലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിൽ പന്ത് ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുണ്ട്.
സൂര്യ ഏകദിന ക്യാപ്റ്റൻ?
ഏകദിന ക്യാപ്റ്റൻ സ്ഥാനത്തേക്ക് സൂര്യകുമാർ യാദവിന്റെ പേര് എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഏകദിന, ടെസ്റ്റ് ടീമിനെ ബുമ്ര നയിച്ചേക്കും എന്ന വിലയിരുത്തലുകളാണ് ശക്തം. ബുമ്രയ്ക്ക് വിശ്രമം വേണ്ട സമയം ടീമിനെ നയിക്കാൻ പ്രാപ്തനായ വൈസ് ക്യാപ്റ്റനെ തിരഞ്ഞെടുക്കുക എന്ന ഉത്തരവാദിത്വവും സെലക്ടർമാരുടെ ചുമലിലേക്ക് വരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.