/indian-express-malayalam/media/media_files/pgTS35bxUX4Tc8XUShti.jpg)
സഞ്ജു സാംസൺ, ഗംഭീർ Photograph: (ഫയൽ ഫോട്ടോ)
ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ സഞ്ജു സാംസണിനെ ഉൾപ്പെടുത്തുന്നതിനെ ചൊല്ലി ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗംഭീറും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായതായി റിപ്പോർട്ട്. സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തണം എന്ന് ഗംഭീർ നിലപാട് എടുത്തപ്പോൾ രോഹിത് ശർമ വാദിച്ചത് പന്തിന് വേണ്ടിയാണ്. എന്നാൽ സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കർ കൂടി പന്തിനെ പിന്തുണച്ചതോടെ മലയാളി താരത്തിന് മുൻപിൽ ചാംപ്യൻസ് ട്രോഫി സ്ക്വാഡിലേക്കുള്ള വഴി അടഞ്ഞു.
സഞ്ജുവിന്റെ കാര്യത്തിൽ മാത്രമായിരുന്നില്ല ഗംഭീറും രോഹിത്തും തമ്മിലുള്ള അഭിപ്രായ ഭിന്നത. ചാംപ്യൻസ് ട്രോഫിക്കുള്ള വൈസ് ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ക്യാപ്റ്റനും പരിശീലകനും തമ്മിൽ സ്വരച്ചേർച്ച ഇല്ലായ്മ ഉടലെടുത്തു. ഹർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണം എന്നാണ് ഗംഭീർ നിർദേശിച്ചത്. എന്നാൽ രോഹിത്തും അഗാർക്കറും ശുഭ്മാൻ ഗില്ലിന്റെ പേരിൽ ഉറച്ചു നിന്നു. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ബുമ്ര കളിക്കാൻ സാധ്യത കുറവാണെന്നിരിക്കെ വൈസ് ക്യാപ്റ്റനായി ഗില്ലിനെ സെലക്ഷൻ കമ്മറ്റി ഉറപ്പിക്കുകയായിരുന്നു.
ചാംപ്യൻസ് ട്രോഫിക്കുള്ള സ്ക്വാഡിനെ തിരഞ്ഞെടുക്കുന്നതിനായി ചേർന്ന യോഗത്തിൽ വലിയ പൊട്ടിത്തെറി ഉണ്ടായതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു കളിച്ചില്ല എന്നതാണ് സഞ്ജുവിനെതിരെ രോഹിതും അഗാർക്കറും സ്വീകരിച്ച നിലപാട്. എന്നാൽ ട്വന്റി20യിൽ മികച്ച ഫോമിൽ നിൽക്കുന്ന സഞ്ജുവിനെ ചാംപ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് എതിരെ വിമർശനങ്ങൾ ശക്തമാണ്.
രണ്ട് വർഷത്തിനിടെ പന്ത് കളിച്ചത് ഒരു ഏകദിനം
2023ലെ വാഹനാപകടത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തിയ ഋഷഭ് പന്ത് ഇതുവരെ ഒരു ഏകദിനം മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. എന്നിട്ടും പന്തിനൊപ്പം നിൽക്കാനാണ് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്. സഞ്ജുവിന്റെ ഏകദിന ശരാശരി 55 ആണ് എന്നത് പോലും ഇവിടെ സെലക്ടർമാർ പരിഗണിച്ചില്ല.
വിജയ് ഹസാരെ ട്രോഫി കളിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു എങ്കിൽ സഞ്ജുവിനെ ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ ഉൾപ്പെടുത്താനുള്ള സാധ്യത ഉയർന്നാനെ. എന്നാൽ വിജയ് ഹസാരെയ്ക്ക് മുൻപ് നടന്ന ക്യാംപിൽ പങ്കെടുത്തില്ല എന്ന കാരണം ചൂണ്ടി കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജുവിനെ കേരള സ്വക്വാഡിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.