/indian-express-malayalam/media/media_files/2025/02/13/N0uExMJmNQ8bqMjtA9ys.jpg)
സഞ്ജു സാംസൺ, ഋഷഭ് പന്ത്, ഗംഭീർ : (ഫയൽ ഫോട്ടോ)
ചാംപ്യൻസ് ട്രോഫിയിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇടം നേടാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യ പരിശീലകൻ ഗംഭീർ. കെ.എൽ.രാഹുലിനെയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫിയിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് എന്ന് ഗംഭീർ വ്യക്തമാക്കി.
ഗംഭീറിന്റെ വാക്കുകൾ ഋഷഭ് പന്തിന് വലിയ തിരിച്ചടിയാണ്. ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിൽ സ്ക്വാഡിലെ മറ്റ് എല്ലാ കളിക്കാർക്കും ടീം മാനേജ്മെന്റ് അവസരം നൽകിയപ്പോൾ ഋഷഭ് പന്തിനെ മാത്രം ഒരു മത്സരം പോലും കളിപ്പിച്ചില്ല. രാഹുൽ ആദ്യ രണ്ട് ഏകദിനത്തിലും ആറാമതാണ് ബാറ്റ് ചെയ്തത്. ഈ രണ്ട് കളിയിലും രാഹുൽ നിരാശപ്പെടുത്തി. എന്നാൽ മൂന്നാം ഏകദിനത്തിൽ അഞ്ചാമത് ഇറങ്ങിയ രാഹുൽ 29 പന്തിൽ നിന്ന് 40 റൺസ് നേടി.
അന്ന് സഞ്ജു വാട്ടർ ബോയി ആയി
ഇന്ത്യ ട്വന്റി20 ലോക കിരീടം നേടിയ ടൂർണമെന്റിൽ ഋഷഭ് പന്തിനെയാണ് ഇന്ത്യ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. സെക്കൻഡ് ചോയിസ് വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിന് സന്നാഹ മത്സരം ഒഴികെ മറ്റൊരു മത്സരത്തിലും ഇടം ലഭിച്ചില്ല. എന്നാൽ പന്തിന് ഒരു മത്സരത്തിലും മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. ഒടുവിൽ ഫൈനലിൽ സഞ്ജുവിനോട് ഫൈനൽ കളിക്കാൻ തയ്യാറെടുക്കാൻ ടീം മാനേജ്മെന്റ് നിർദേശിച്ചു. എന്നാൽ ടോസിന് മുൻപ് സഞ്ജുവിനോട് പ്ലേയിങ് ഇലവനിൽ ഇടമില്ല എന്ന് അറിയിക്കുകയായിരുന്നു.
സഞ്ജു തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അന്ന് ടീമിന്റെ വാട്ടർ ബോയി ആയി നിൽക്കേണ്ടി വന്ന സഞ്ജുവിന്റെ അവസ്ഥയാണ് ചാംപ്യൻസ് ട്രോഫിയിൽ ഋഷഭ് പന്തിനേയും കാത്തിരിക്കുന്നത് എന്ന് വ്യക്തം. ഏകദിനത്തിൽ അഞ്ചാം സ്ഥാനത്ത് രാഹുലിന്റെ പ്രകടനം മികച്ചതാണ്. അതിനാൽ ചാംപ്യൻസ് ട്രോഫിയിൽ അഞ്ചാം സ്ഥാനത്ത് രാഹുലിൽ നിന്ന് ടീം മാനേജ്മെന്റ് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്.
നയം വ്യക്തമാക്കി ഗംഭീർ
"സ്ക്വാഡിൽ രണ്ട് വിക്കറ്റ് കീപ്പർമാർ ഉണ്ടാവുമ്പോൾ ഇത്രയും ക്വാളിറ്റിയുള്ള ടീമിൽ ഇവരെ രണ്ട് പേരെയും കളിപ്പിക്കാൻ സാധിക്കില്ല. ഭാഗ്യവശാൽ ഋഷഭ് പന്തിന് കളിക്കാൻ അവസരം ലഭിച്ചാൽ, പന്ത് അതിനായി ഒരിങ്ങിയിരിക്കണം. ഈ നിമിഷം എനിക്ക് അത് മാത്രമാണ് പറയാനാവുന്നത്. അതെ, രാഹുലാണ് ഇന്ത്യക്കായി കളിക്കാൻ പോകുന്നത്," ഗംഭീർ പറഞ്ഞു.
"ഓരോ ഇന്നിങ്സ് കഴിയുമ്പോഴും നമ്മൾ കളിക്കാരെ ജഡ്ജ് ചെയ്യുന്നത് ഇന്ത്യയിൽ പതിവാണ്. എന്നാൽ ശുഭ്മാൻ ഗില്ലിന്റെ കാര്യം നോക്കു. അവൻ ചെറുപ്പമാണ്. 25 വയസാണ് പ്രായം. നല്ലൊരു ഭാവി അവന്റെ മുൻപിലുണ്ട്. ഒരു ഫോർമാറ്റിൽ സ്ഥിരതയോടെ ഗില്ലിന് കളിക്കാനായാൽ...ടെസ്റ്റ് ക്രിക്കറ്റ് കടുപ്പമേറിയതാണ്. ടെസ്റ്റ് ഫോർമാറ്റിലും ഉൾപ്പെട്ടതാണ് താൻ എന്ന് ഗില്ലിന് അറിയാം," ഗംഭീർ പറഞ്ഞു.
Read More
- സെമിയിലും തകർത്ത് കളിക്കും; ഫൈനലിൽ എത്തണം: സച്ചിൻ ബേബി
- Virat Kohli: ഔട്ട് വിളിക്കാതെ അംപയർ; ഇവിടെ ഹൃദയം കീഴടക്കി കോഹ്ലി
- india Vs England ODI: തലതാഴ്ത്തി ഇംഗ്ലണ്ടിന് നാട്ടിലേക്ക് മടങ്ങാം; പരമ്പര തൂത്തുവാരി ഇന്ത്യ
- India Vs Pakistan ODI: 'ഇത് സ്കൂൾ ക്രിക്കറ്റ് അല്ല'; ഡിആർഎസിൽ മണ്ടത്തരം; പരിഹസിച്ച് ഗാവസ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.